ഇംഗ്ലീഷിൽ വിളിക്കാൻ അറിയാഞ്ഞിട്ടല്ല….. അതിനൊരു പവർ ഉണ്ടാവാത്തത് കൊണ്ടാണ്…..
ഞാനാ കാൾ കട്ട് ചെയ്ത് ഫോൺ ഓഫ് ആക്കി വച്ചു…….
ശേഷം മുറിയിൽ പോയി സ്വസ്ഥമായി അല്ലെങ്കിലും ബോധമില്ലാതെ കിടന്നുറങ്ങി…….
എന്നാലും ഈ കാണുന്ന ലഹരിക്കൊക്കെ നമുക്കിലെ വിഷമങ്ങളെ ഒറ്റ രാത്രികൊണ്ട് ചുട്ട് തിന്നുവാൻ സാധിക്കുമോ……
എവിടെ അല്ലെ……
ഹ ഹ ഹ.,.,,.,.,..,
രാവിലെ എഴുന്നേറ്റ ഉടൻ പിന്നേം തുടങ്ങി മൈരിലെ വിഷമം….. ഞാനവിടെ ഒറ്റക്ക് കൂടെ ആയപ്പോ വിഷമത്തിന്റെ കാര്യത്തിൽ ഒരു പൂർണ്ണത വന്നു…..
മോങ്ങി…..
പട്ടി മോങ്ങും പോലെ ആ ഒറ്റയായ വീട്ടിൽ ഒറ്റക്ക് കിടന്ന് മോങ്ങി……
ആ എപ്പരാച്ചി മോള് എന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല……
അന്നും ഫുൾ കുടി ആയിരുന്നു……
വില്ലയിൽ സ്റ്റോക്ക് ചെയ്ത് വച്ച സകല ബോട്ടിലും തീർത്തു……
വീണ്ടും അടിച്ച് ബോധം ഇല്ലാതെ ഫ്ലാറ്റ് ആയി…..
ഇന്നലെ ഓഫ് ആക്കിയ ഫോൺ ഇനിയും തുറക്കാത്തത് കൊണ്ട് വേറെ കോളുകൾ ഒന്നും തന്നെ വന്നില്ല…..
രണ്ട് ദിവസം ഞാനിങ്ങനെ തുടർന്നു……
3 മത്തെ ദിവസം ഫോൺ on ആക്കിയതും ഒരാളുടെ കോൾ…..
Mr സണ്ണി തലകൻ…..
എന്റെ അപ്പൻ……
കാൾ അറ്റൻഡ് ചെയ്ത് ചെവിയിൽ വച്ചതും കർണ്ണനാളം അടിച്ചു പോകുന്ന നല്ല കിണ്ണം കാച്ചിയ തെറികൾ ഇങ് ഒഴുകി എത്തി……
അൽപം നീട്ടം ഉണ്ടായി എങ്കിലും അതോനൊരു അന്ത്യം ഉണ്ടായിരുന്നു…. വിളിച്ച് വിളിച്ച് അപ്പന് ബോർ അടിച്ചത് കൊണ്ടാണെന്ന് തോനുന്നു…..
അപ്പൻ തെറി നിർത്തി……
എന്നിട്ടൊരു ചോദ്യം……
‘”എവടാർന്നടാ ഇത്രേം നാൾ എന്ന്……’”
ഒരു തരം സ്നേഹത്തോടെ ഉള്ള ചോദ്യം…..
അത് കേട്ടതും എനിക്ക് പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല……
കരഞ്ഞു……
നല്ല A  ക്ലാസ്സ് കിണ്ണം കാച്ചിയ കരച്ചിൽ…..
കരച്ചിലിന്റെ ഇടയിൽ എങ്ങനെയൊക്കെയോ എന്റെ തേഞ്ഞ കഥയും അപ്പന് പറഞ്ഞു കൊടുത്തു……