‘””” ഇതിൽ വെള്ളം ചേർത്തോടാ നാറി……’””
‘”” അയ്യോ…..
സോറി അച്ഛായാ…… കഥയിൽ മുഴുകി നിന്ന കാരണം ഞാനത് വിട്ടുപോയി……’”””
അവനതും പറഞ്ഞ് വേഗം ഒരു കുപ്പി വെള്ളം എനിക്ക് തന്നു…..
പന്ന മൈരൻ വെള്ളം ചേർക്കാത്ത ഒരു ഫുൾ ഗ്ലാസ് ബ്രാണ്ടി ആണ് ഒഴിച്ചു തന്നത്……
എന്റെ കരളു മുതൽ കിഡ്നി വരെ അടിച്ചു പോയിക്കാണും……
എന്തൊരു പൊകച്ചിലാ…….
ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന അവനെ ഒന്ന് നോക്കി…. അവനാണെൽ എന്നെ നോക്കി ഇളിച്ചു നിക്കുന്നു……
എരിച്ചിൽ ഒന്ന് കഴിഞ്ഞപ്പോ ഞാൻ നേരത്തെ ഇരുന്ന ആ ചാഞ്ഞ തെങ്ങിലേക്ക് അങ്ങിരുന്നു…..
ഇപ്പോൾ നിങ്ങടെ ചോദ്യം എന്താണ് ഇപ്പൊ ഉണ്ടായേ എന്നല്ലേ…..
എന്റെ പൊന്ന് മക്കളെ…..
ഇത് വരെ നിങ്ങൾ വായിച്ചത് നടന്നുകൊണ്ടിരിക്കുന്ന കഥയല്ല…..
നടന്ന കഥയാണ്……
എന്റെ കൂട്ടുകാരൻ നാറികൾക്ക് അതൊക്കെ കേൾക്കണം എന്ന് പറഞ്ഞപ്പോ അങ്ങ് പറഞ്ഞതാ……
ഞങ്ങളിപ്പോ നിൽക്കുന്നത് പ്ലാത്തോട്ടിൽ വർക്കിച്ചൻ മുതലാളിയുടെ തൊടിയിൽ ആണ്…..
ഇവടെ കൊളം ഒക്കെ ഉണ്ട് ട്ടാ……
അതോണ്ട് നല്ല മാക്രി ശബ്ദവും കേൾക്കാം…..
എനിക്കിപ്പോ വെള്ളം ഒഴിക്കാതെ ബ്രാണ്ടി തന്നില്ലേ ഒരുത്തൻ……
അവനാണ് രാഹുൽ…….
ആള് അല്പം ചെറുപ്പമാ…..
ഒരു 23 വയസ്സ് കുഴന്തയ്….. എന്നെ അച്ചായാ എന്നെ വിളിക്കു……
ഇവനെ കൂടാതെ മൂന്നുപേർ കൂടെ ഉണ്ട്…..
ഒന്ന്……
അജയ് എന്ന അജയൻ…..
ഇവിടത്തെ നല്ല പേര് കേട്ട ഫോട്ടോഗ്രാഫർ ആണ്……
നാട്ടിൽ ബുദ്ധിയും വിവരവും ഉള്ള ഒരുത്തനും ഇവന്റെ സ്റ്റുഡിയോയിൽ കേറില്ല…..
പിന്നേ രണ്ട്…..
അതാണ് പിള്ളേച്ചൻ…..
എക്സ് മിലിറ്ററി ആണ്….
രമേശൻ പിള്ള എന്നാ മുഴുവൻ പേര്…..
ഞങ്ങൾ ഒക്കെ പിള്ളേച്ചൻ എന്ന് വിളിക്കും….
ആളിപ്പോ രണ്ട് വർഷം മുന്നേ ആർമിയിൽ നിന്ന് റിട്ടയർഡ് ആയെ ഉള്ളു……
കൂട്ടത്തിൽ അല്പം വിവരവും ഉപദേശ ബുദ്ധിയും ഉള്ളത് പുള്ളിക്കാ…..