അവൾ ഫോൺ സംഭാഷണം നിർത്തി വച്ച് എന്നെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുന്നു…..
ചെവിക്കടുത്ത് വച്ചിരിക്കുന്ന ആ ഫോണിൽ നിന്ന് ഹലോ…. ഹലോ എന്ന ശബ്ദം കേൾക്കുന്നുണ്ട്….
അവളാ ഫോൺ കട്ട് ചെയ്ത ശേഷം ഇരുന്നിടത്ത് നിന്ന് പതിയെ എഴുന്നേറ്റ് നിന്നു…….
എനിക്കാണേൽ പുല്ല് ഉള്ള ധൈര്യവും എങ്ങോട്ടോ ചോർന്നു പോകുകയായിരുന്നു……
എല്ലാം മറന്ന് കൂൾ ആയെന്ന് സ്വയം കരുതിയ എനിക്ക് തെറ്റി……
അവളെ കാണുമ്പോ മനസ്സിൽ ഒരു നൊമ്പരം തന്നെ ആയിരുന്നു…..
ആഗ്രഹിച്ച് ലഭിക്കാതെ പോയ പ്രണയത്തിൻ തീരാ വേദനാ….
കൂളിംഗ് ഗ്ലാസ് വച്ചത് കൊണ്ട് എന്റെ കണ്ണിലെ പതർച്ച അവൾ കണ്ടിരുന്നില്ല…..
‘””” റോയ്……
എവിടെ ആയിരുന്നു ഇത്ര ദിവസം…..
ഞാൻ വിളിച്ചിട്ട് കിട്ടിയില്ല…….’””
അവളല്പം തപ്പി തടഞ്ഞുകൊണ്ട് പറഞ്ഞു…..
പക്ഷെ മറുപടി പറയാൻ എനിക്ക് വയ്യായിരുന്നു….
എഴുതി തയ്യാറാക്കിയ എന്റെ റിസൈനിംഗ് ലെറ്റർ ഞാൻ അവളുടെ കയ്യിൽ ഏല്പിച്ചു…..
അവളത് തുറന്ന് നോക്കിയപ്പോ ആ മുഖത്തെ വിഷമം ഞാൻ കണ്ടിരുന്നു…..
അവൾക്ക് അവസാനമായി ഒരു ചെറു പുഞ്ചിരി നൽകി ഞാൻ തിരിഞ്ഞു നൽകി…..
പെട്ടെന്ന്…….
‘””” റോയ്.,.,.,.,.,.,.,. ‘””
എന്നൊരു വിളി പുറകിൽ നിന്ന് കേട്ടു…..
അവളോട് സംസാരിക്കുവാൻ തോന്നിയിരുന്നില്ല….
എന്നാലും കേൾക്കാൻ തന്നെ തീരുമാനിച്ചു…..
ഞാനവളെ തിരിഞ്ഞു നോക്കി……
‘””” എന്താ ഇപ്പൊ റിസൈൻ ചെയ്യാൻ…….’””
അവളല്പം വിക്കലോടെ ചോദിച്ചു……
‘””” ഒന്നുമില്ല മേടം…..
പോകുവാൻ തോന്നി…… അതുകൊണ്ട് പോകുന്നു…. ‘”””
ഞാൻ ഒരു ഒഴിവ് കേട് പോലെ പറഞ്ഞൊപ്പിച്ചു……
‘””” റോയ് അന്ന് എന്റെ വില്ലയിൽ വന്നിരുന്നു….
അല്ലെ………’””
അവളുടെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോ ഞാനൊന്ന് ഞെട്ടി….. അവളുടെ കണ്ണിൽ കണ്ണുനീർ ആയിരുന്നു…..