ഇളക്കങ്ങൾ [ANA]

Posted by

ഇതു കേട്ടവൾ പൊട്ടിക്കരഞ്ഞു.

 

സിസ്റ്റർ അവളെ ആശ്വസിപ്പിച്ചു. മോളെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഓർത്ത് പറഞ്ഞെന്നേ ഉള്ളു ഇവിടെ ഇങ്ങനെ വരുന്ന കേസുകളിൽ ഭൂരിഭാഗവും ഭാര്യയുടെ അവിഹിതം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടാണ്‌ എന്നു പറഞ്ഞവർ പുറത്തു പോയി .

രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അച്ചായൻ വരുന്നതവൾ കണ്ടു. സങ്കടം കൊണ്ടവളുടെ തൊണ്ട ഇടറി. അവൾ പൊട്ടിക്കരഞ്ഞു.
എന്തിനാ അച്ചായ എന്നെ രക്ഷിച്ചെ? ഞാൻ മരിച്ചു പോട്ടേന്ന് പോരായിരുന്നോ? ഞാൻ വഞ്ചകിയാണ്, അച്ചായൻ്റെ കൂടെ കഴിയാൻ എനിക്കൊരു യോഗ്യതയുമില്ല അത്രയധികം അച്ചായനെ ഞാൻ വഞ്ചിച്ചു. എൻ്റെ അച്ചായനെ പിരിഞ്ഞുള്ള ജീവിതം എനിക്ക് ചിന്തിക്കാനേ കഴിയില്ല, എങ്കിലും എന്നെ എൻ്റെ വീട്ടിൽ കൊണ്ടാക്കി അച്ചായൻ നല്ലൊരു പെണ്ണിനെ വിവാഹം കഴിച്ച് ജീവിച്ചോ. അവൾ ഏന്തിയേന്തിക്കരഞ്ഞു. അവൻ അവളുടെ അടുത്തിരുന്ന് അവിടെ ശിരസിൽ തഴുകി.

കരയല്ലെ, ഞാൻ നല്ലൊരു പെണ്ണിനെ തന്നെയാണ് വിവാഹം കഴിച്ചത്. അവൾക്ക് ഒരു തെറ്റുപറ്റി. ഒരു ഭർത്താവിനും ക്ഷമിക്കാൻ കഴിയാത്ത തെറ്റ്. ആ തെറ്റിൽ അവൾ മനസ്സറിഞ്ഞു പശ്ചാത്തപിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി. അത് കൊണ്ട് ഞാനത് ക്ഷമിച്ചു.കഴിഞ്ഞതോർത്ത് കരയാതെ ഇനിയുള്ള കാലം നമുക്ക് സത്യസന്ധതയോടെ മരണം വരെ ജീവിക്കാം പേരെ ?

(END)

Leave a Reply

Your email address will not be published. Required fields are marked *