വലുപ്പമുണ്ടായിരുന്നു അതിനു്. അവിടെ കോശി ഒരു ലുങ്കി മാത്രമുടുത്തു നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോൾ അവൻ വേഗം ഷെഡിൽ കേറി. പിന്നാലെ അവളും കേറി വാതിലടച്ചു. താങ്ങാൻ പറ്റാത്ത വിഷമത്തോടെ ബെന്നി കിടക്കയിൽ വന്നു കിടന്നു. ഇത്ര ക്രൂരമായി തൻ്റെ ഭാര്യ തന്നെ വഞ്ചിക്കുമെന്നവൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് നിർത്താൻ എന്താണൊരു വഴി. ഇപ്പോൾ തന്നെ അവളുടെ വീട്ടുകാരെ വിളിച്ച് വരുത്തി കയ്യോടെ പിടികൂടിയാലോ എന്നവൻ ചിന്തിച്ചു.
വേണ്ടാ അവൾ ഒരു കുറ്റവാളിയെ പോലെ നിൽക്കുന്നത് കാണാനുള്ള ശക്തി തനിക്കില്ല. എവിടെ വരെ പോകുമെന്ന് നോക്കാമെന്നവൻ കരുതി. സാധാരണ പള്ളിയിൽ പോയാൽ ഏഴേകാലോട് കൂടി തിരിച്ചെത്താറാണ് പതിവ്. അവൻ വേഗം പല്ലുതേച്ച് അവൾ ഉണ്ടാക്കി വെച്ചിരുന്ന കട്ടൻ കാപ്പിയും കുടിച്ച് 7 മണി ആകാൻ കാത്തിരുന്നു. 7 മണി ആയപ്പോൾ കുറെ കയറും പഴയ പട്ടികയുമൊക്കെയെടുത്ത് അടുക്കള ഭാഗത്തെ മുറ്റത്തു വന്നു.നേരം നന്നായി വെളുത്തിരുന്നു. അവൻ ഷെടിലേക്ക് നോക്കി ഇതുവരെ അത് തുറന്നിട്ടില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കോവക്ക പടർത്താൻ ഒരു പന്തലിടണമെന്നവൾ പറഞ്ഞിരുന്നു. ബെന്നി പട്ടിക എടുത്ത് ഷെടിൻ്റെ ഭാഗത്തേക്കായി നിന്ന് ഷെടിലേക്ക് ശ്രദ്ധിക്കാത്ത മട്ടിൽ അത് അടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ ഷെഡിൻ്റെ വാതിൽ തുറന്ന് കോശി ചുറ്റുപാടും നോക്കുന്നത് കണ്ടു. പെട്ടന്നവൻ എന്നെ കണ്ടു അകത്തേക്ക് തന്നെ കേറി.
രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി വാതിൽ ചാരി വീട്ടിലേക്ക് പോയി. സൂസൻ എലിപ്പെട്ടിയിൽ പെട്ട പോലെ ആയെന്ന് മനസ്സിലായി. ഞാൻ ഓരോന്ന് ചെയ്തു കൊണ്ട് അവിടെ തന്നെ നിന്നു. ഏതാണ്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ കോശി എൻ്റെ അടുത്ത് വന്ന് ബെന്നി ആയിരം രൂപ എടുക്കാനുണ്ടോ എന്ന് ചോദിച്ചു. പൈസ ഒന്നും ഇല്ലെന്ന് പറഞ്ഞപ്പോൾ അവൻ തിരിച്ചു പോയി. തന്നെ ഇവിടെ നിന്നും മാറ്റാനുള്ള സൂത്രമാണെന്നെനിക്ക് മനസ്സിലായി. അവളിപ്പോൾ ഷെഡിൽ നിന്ന് വിഷമിക്കുന്നുണ്ടാകും. കുറെ വിഷമിക്കട്ടെ എന്ന് ഞാൻ കരുതി. സമയം കടന്നു പോയിക്കൊണ്ടിരുന്നു. വാച്ചിൽ നോക്കിയപ്പോൾ 8 മണി ആയി.
കോശി വെരുകിനെപ്പോലെ വളപ്പിൽ വെറുതെ പണി എടുക്കുന്നത് പോലെ തൂമ്പ കൊണ്ട് കിളച്ചു കൊണ്ടിരുന്നു. ഞാൻ പോകുമ്പോൾ അവൾക്ക് സിഗ്നൽ കൊടുക്കാനാണ് അവൻ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. സമയം