ഞാൻ നീ കരയാൻ വേണ്ടി പറഞ്ഞതല്ല. പൊതുവിൽ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഓർത്ത് പറഞ്ഞതാണ്. എത്ര സ്ഥലത്താണ് ഭാര്യ ഭർത്താവിനെ വഞ്ചിച്ച് രഹസ്യമായി മറ്റൊരുവനുമായി കിടക്കുന്നത് ! ഭർത്താവിൻ്റെ മുമ്പിൽ അവൾ ഉത്തമ ഭാര്യയായി നന്നായി അഭിനയിക്കും. ഇതു പോലെ തന്നെയാണ് ഭർത്താക്കന്മാരും. പക്ഷെ അങ്ങിനെയുള്ളവർ വളരെ കുറച്ചെ ഉണ്ടാകു.
സൂസൻ ഒന്നും മിണ്ടാതെ കിടന്നു. അവൻ്റെ ഓരോ വാക്കും അവളുടെ ഹൃദയത്തിൽ ഓരോ അമ്പായി തറച്ചു കേറിക്കൊണ്ടിരുന്നു.
പിറ്റേന്നു മുതൽ ബെന്നി പണ്ടത്തെ പോലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ഷേവ് ചെയ്ത് ഓഫീസിലേക്ക് പോയിത്തുടങ്ങി.
എന്നാലും അവൻ്റെ മനസ്സ് നീറി പുകഞ്ഞുകൊണ്ടിരുന്നു. പഴയ പോലെ അല്ലെങ്കിലും ആവശ്യത്തിന് അവളോടവൻ സംസാരിച്ചു തുടങ്ങി. എന്നാൽ എന്നും ജോലി കഴിഞ്ഞു വരുമ്പോൾ ഗേറ്റിലെത്തുമ്പോൾ കാർ നിർത്തി രണ്ട് ഹോൺ അടിച്ച് കുറച്ചു കഴിഞ്ഞാണ് കാർ വീട്ടിലേക്ക് വരിക. ഇതെന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് സൂസൻ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
എന്തിനാണ് ഗേറ്റിലെത്തുമ്പോൾ ഹോണടിച്ച് വണ്ടി നിർത്തിയിടുന്നത്? ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ. ഒരു ദിവസം അവൾ ചോദിച്ചു.
മുൻപുണ്ടാകാത്ത തരത്തിലുള്ള കാര്യങ്ങളാണല്ലോ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. വല്ല പട്ടികളുമുണ്ടെങ്കിൽ ഞാൻ എത്തുന്നതിന് മുൻപ് എഴുന്നേറ്റ് പൊയ്ക്കോട്ടെ എന്ന് കരുതി ഹോൺ അടിക്കുന്നതാണ്.
ഏത് പട്ടികൾ? ഇതിനു മുൻപ് ഒരു പട്ടിയെയും ഇവിടെ കണ്ടിട്ടില്ലല്ലോ?
അടുത്ത കാലത്തായി ഒരു പട്ടി വരുന്നുണ്ടോ എന്നൊരു സംശയം
ഇതു കേട്ടവൾ തളർന്നു പോയി. ഇപ്പോളാണ് ഹോണടിയുടെ രഹസ്യം അവൾക്ക് പിടി കിട്ടിയത്. അച്ചായന് തന്നിൽ എന്തോ സംശയമുണ്ടെന്ന് തോന്നുന്നു. ഓരോ ദിവസവും ഹോണടിച്ച് കാർ നിർത്തിയിടുന്നത് കാണുമ്പോൾ അവളുടെ അഭിമാനം വ്രണപ്പെടുകയായിരുന്നു.
ഹോണടി കേട്ട് പട്ടി ഓടി പോകട്ടെ എന്നു പറയുന്നത് , തന്നെ ആരെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഹോണടി കേട്ട് ഓടി പൊയ്ക്കോട്ടെ എന്നാണ് ദ്വയാർത്ഥത്തിൽ പറയുന്നതെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ എല്ലാം അച്ചായൻ്റെ സംശയം മാത്രമാണെന്നവൾക്ക് തോന്നി. കാരണം കോശിച്ചായനുമായി തനിക്ക് ബന്ധമുണ്ടെന്ന് നേരിട്ടറിഞ്ഞാൽ