എന്നാ ഞാനും വരാം നീ റെഡി ആകു..
അപ്പോളേക്കും ശ്യാംമും എഴുനേറ്റു അകിലിനെ വിളിച്ചു അവനാണേ ഓഫ്…. വിളിച്ചിട്ട് എഴുനേക്കുന്നുമില്ല.
ഞാൻ പറഞ്ഞു ഇപ്പൊ ഞങ്ങൾ രണ്ടാളും പോകാം നീ നാളെ ഇവനേം കൂട്ടി വന്ന മതി.
അങ്ങനെ ഞാനും അഫ്സലും നേരെ നാട്ടിലേയ്ക്ക് തിരിച്ചു എന്റെ R15 എടുത്താണ് പോയത് ഏകദേശം 6 മണിക്കൂർ എടുക്കും നാട്ടിലെത്താൻ അങ്ങനെ ഏകദേശം രാവിലെ ഒൻപത് മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി.
അഫ്സലിന്റെ ഉപ്പയോട് തന്നെ അതിയം കാര്യം പറയാൻ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ അവന്റെ ഉപ്പയുടെ ഓഫീസിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ടു അവൻ ഉപ്പയുമായി അത്ര രസത്തിൽ അല്ല അതുണ്ടുതന്നെ ഞാൻ ആയിരുന്നു ഉപ്പയോട് സംസാരിച്ചത്
ഉപ്പ എന്നെ കൊന്നില്ല എന്നെ ഒള്ളു അതൊന്നും നടക്കില്ല എന്ന് പുള്ളി തർപ്പിച്ചു പറഞ്ഞു.
പിന്നെ ഞങ്ങൾ നേരെ അഫ്സലിന്റെ വീട്ടിൽ പോയി അവിടെ അവന്റെ ഉമ്മയും ഇത്തയും അളിയനുമാണ് ഒള്ളത് അവരോട് ഞങ്ങൾ രണ്ടാളും കൂടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു അവർക്കു അതിയം അത്ര സമ്മതം ഒന്നും ഇല്ലാരുന്നു പിന്നെ ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു അവരെ സമ്മതിപിച്ചു. അവരുടെ പ്രെയാകെനവും ഉമ്മയുടെ ബിഷണിയും ആയപ്പോ ഉപ്പയും ഒരുവിധം സമ്മതിച്ചു.
അഫ്‌സലിന് വേണ്ടി ഒന്നും അല്ല ഉമ്മ മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കുമെന്ന് അവരും അവന്റെ കൂടെ പോയി വേറെ താമസിക്കും എന്നും ഉള്ള ഭീഷണി കൂടെ ആയപ്പോ ഉപ്പ ഫ്ലാറ്റ്.
പിന്നെ നേരെ എല്ലാരുംകൂടെ ഉച്ച ആയപ്പോ അവളുടെ വീട്ടിലേക്ക് പോയി ഇടക്ക് വച്ചു അഖിലും ശ്യാംമും കൂടെ ജോയിൻ ചെയ്തു.
അവളുടെ വീട്ടിലും അവസ്ഥക്ക് മാറ്റം ഒന്നും കണ്ടാരുന്നില്ല. അവളുടെ വീട്ടുകാർ എല്ലാം കൂടെ ഞങ്ങളെ ആട്ടി പുറത്താക്കി.
ഞങ്ങൾ ഇറങ്ങുമ്പോ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി അപ്പൊ കണ്ട കാഴ്ച അവൾ മരിയ ആകെ കരഞ്ഞു തളർന്ന മുഖവുമായി ഞങ്ങളെ നോക്കിനിൽക്കുന്നു.
ഞങ്ങൾ എല്ലാരും അഫ്സലിന്റെ വീട്ടിൽ എത്തി ഇനി എന്ത് എന്ന മുഖഭാവവുമായി നില്കുപോളാണ് അഖിൽ ഫോണുമായി പുറത്തേക്കിറങ്ങുന്നേ കണ്ടത്.
അവൻ ആരോടോ കാര്യമായി സംസാരിക്കുന്നുണ്ട് ആരോടാണ് എന്ന് അറിയില്ല ഏകദേശം 10 മിനിറ്റ് അവൻ അത് തുടർന്ന് ഇടക്ക് ഞങ്ങളെ നോക്കുന്നുമുണ്ട്. അതൊക്കെ കഴിഞ്ഞ് അവൻ ഞങ്ങടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു അവളുടെ അച്ഛൻ എന്റെ അച്ഛന്റ കമ്പനിയിലെ ജോലിക്കാരൻ ആണ് ഞാൻ വിളിച്ചത് അച്ഛനെ ആണ് അച്ഛൻ ഒന്ന് നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. വാടി തളർന്നു ഇരുളികുന്ന അഫ്സലിനെ നോക്കിയാണ് അവൻ ഇത് പറഞ്ഞത്
അത് കേട്ടപ്പോ ഞങ്ങൾക്ക് ചെറിയ ആശുവസം ആയി അഫാലിന്റെ ഉമ്മ ചായ എടുക്കാം എന്ന് പറഞ്ഞ് അടുക്കളയിലേക്കും പോയി.
പെട്ടന്ന് അഫ്സലിന്റെ ഉപ്പയുടെ ഫോൺ ബെല്ലടിച്ചു അദ്ദേഹം അതുമായി പൊറത്തേക്കിറങ്ങി.