അതുകൊണ്ട് തന്നെ എനിക്ക് വീട്ടിൽ നല്ല സ്വാതന്ദ്രിയം ആയിരിന്നു.
ആകെ അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്തത് ഞാൻ തല്ലുകൂടി വീട്ടിൽ വരുന്നതാണ്. ഒരിക്കൽ സിഗരറ്റ് വലിച്ചു എന്ന് പറഞ്ഞ് ഒരിക്കൽ രണ്ടാളും എന്നെ കുറെ വഴക്ക് പറയുകയും രണ്ടു ദിവസം മിണ്ടാതെ ഇരിക്കുകയും ചെയ്തു. ഇനി വലിക്കില്ല എന്ന് സത്യം ചെയ്ത ശേഷമാണ് അവർ രണ്ടാളും എന്നോട് മിണ്ടിയത്.
അങ്ങനെ കോളേജിൽ എത്തി ടീംസ് എല്ലാം മരത്തിന്റെ ചോട്ടിൽ തന്നെ ഇരിപ്പുണ്ട് എല്ലാം ചുമ്മാ വായ് നോക്കി ഇരിപ്പാണ് ഫസ്റ്റ് ഇയറിലെ കുട്ടികൾ വന്നിട്ട് അതികം ആയില്ലല്ലോ അതുകൊണ്ട് തന്നെ എല്ലാ അവന്മാരും രാവിലേ വന്ന് വായ് നോക്കി ഇരിക്കും ഞാനും ബൈക്ക് പാർക്ക് ചെയ്ത് അവന്മാരുടെ കൂടെ കൂടി.
ശ്യാം, അഖിൽ, അഫ്സൽ പിന്നെ ഞാൻ ഞങൾ പണ്ടുമുതലേ ചങ്കുകളാണ് പഠിച്ചതും വളർന്നതും എല്ലാം ഒന്നിച്ചുതന്നെ.
ശ്യമിനും അഫ്സലിനും പ്രേമം ഒക്കെ ഒണ്ട്. ശ്യാമിന്റെ മുറപെണ്ണാണ് അവന്റെ. അഫ്സലിനാണെ ഞങ്ങടെ കൂടെ പ്ലസ്ടൂവിന് പഠിച്ച ഒരു കൊച്ചുമായും അവളാണെകിൽ ക്രിസ്ത്യനും ഏന്തയാലും അവന്റെ വീട്ടിൽ സമ്മതിക്കില്ല അത് അവനും അറിയാം.
അങ്ങനെ അവസാന ബസിൽ നിന്നും കുട്ടികൾ ഇറങ്ങി കഴിഞ്ഞപ്പോ ഞങ്ങൾ പതിയെ ക്ലാസ്സിലേക്ക് പോയി. ഞങ്ങൾ നാലും ക്ലാസ്സിൽ ഒരുമിച്ചാണ് ഇരിക്കുക ക്ലാസ്സിൽ നല്ല അലമ്പും ആണ് ടീച്ചർ മാർ എന്നും വഴക്ക് പറയും ഞങ്ങൾ ബേക്ക് ബെഞ്ചിൽ ഇരുന്ന് പാട്ടും കളീം ഒക്കെയായി സമയം കളയും.
അലമ്പൊക്കെ ആണെകിലും ടീച്ചർ മാർക്ക് ഞങ്ങളെ വല്യ കാര്യമാണ് കാരണം ഞങ്ങൾ എത്ര അലമ്പാകിയാലും എക്‌സാമിന് ഞങ്ങൾ നല്ല മാർക്ക് വാങ്ങും.
എക്സാം തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ നാലും ഒരുമിച്ചാണ് പഠിക്കുക. എന്റെ വീട് തന്നെ ആണ് പഠിക്കനായി തിരഞ്ഞെടുക്കുക. കാരണം വേറെ ഒന്നും അല്ല അമ്മ ഉണ്ടാക്കുന്ന ഫുഡ് അത് അവന്മാർക്ക് വലിയ ഇഷ്ടമാണ്.
ഇടക്ക് അവന്മാർ അമ്മയോട് അത് പറയുകയും ചെയ്യും അന്ന് പിന്നെ അമ്മക്ക് അവരോട് പ്രിത്തിയേക സ്നേഹം ആയിരിക്കും കൊറേ സ്പെഷ്യൽ ഒക്കെ അന്ന് ഉണ്ടാകും.
ഞങ്ങൾ ഇടക്ക് കറങ്ങാൻ ഒക്കെ പോകുന്നത് പതിവാരുന്നു ഞങ്ങൾക്ക് എല്ലാർക്കും ബൈക്ക് ഒണ്ടാരുന്നു അതിലാരുന്നു കറക്കം.
അങ്ങനെ സെക്കന്റ് ഇയർ എക്സാം കഴിഞ്ഞ് ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്തു ഊട്ടി ആയിരിന്നു പ്ലാൻ അതികം ദിവസം ഒന്നും ഇല്ല ഒരു അഞ്ചുദിവസം.
ഇറങ്ങുപ്പോൾ അച്ഛൻ ഒരു ഡെബിറ്റ് കാർഡും തന്നിട്ട് എന്തേലും അത്യാവിശം വന്നാ മാത്രം ഉപയോഗിച്ചോളാൻ പറഞ്ഞ് അങ്ങനെ രണ്ടാളോടും യാത്ര ഒക്കെ പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയി അഫ്സലിനെ പിക്ക് ചെയ്ത് ഞങ്ങൾ നേരെ ശ്യാമിന്റെ വീട്ടിലേക്ക് പോയി അവൻ എഴുന്നേറ്റിട്ട് കൂടെ ഇല്ലാരുന്നു.
കോലിങ് ബെൽ അടിച്ചപ്പോ അവന്റെ അമ്മ വന്ന് വാതിൽ തുറന്നു ഞങ്ങൾ