ഇനി കരയുമൊന്ന്…..? കുറച്ചു ഉറക്കെയാണ് ഞാൻ അത് ചോദിച്ചത്.
ഇല്ല…. അവളുടെ മറുപടി വന്നു
മ്മ് നല്ല കുട്ടി….
ചിന്നു നീ എന്തിനാ ശെരിക്കും കരഞ്ഞേ……?
ഒന്നും ഇല്ല കിച്ചു എന്തൊക്കെയോ ആലോചിച്ചപ്പോ….ഞാൻ അറിയാതെ……
അതാ ഞാൻ ചോദിച്ചേ എന്ത് ആലോചിച്ച നീ കരഞ്ഞേ എന്ന്…
വീട്ടിലെ കാര്യങ്ങൾ ഒർത്തപ്പോ കരഞ്ഞുപോയി കിച്ചു……
വീണ്ടും അവൾ കരയാൻ തുടങ്ങി.
മതി കരഞ്ഞെ ഇനി പറ എന്തിനാ കരഞ്ഞെന്ന്….. എനിക്കറിയണം എന്റെ ഭാര്യ എന്തിനാ കരഞ്ഞെന്ന്
ഭാര്യ എന്ന് കേട്ടതുകൊണ്ടാണോ എന്തോ അവളുടെ കണ്ണുകൾ വിടർന്നു അവൾ ആ ഉണ്ട കണ്ണുകൾ കൊണ്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് പറയാൻ തുടങ്ങി……
എനിക്ക് 10 വയസ് ഉള്ളപ്പോളാണ് അമ്മ മരിച്ചത് അതിനുശേഷം അതികം താമസിയാതെ തന്നെ അച്ഛൻ അടുത്ത വിവാഹം കഴിച്ചു. അത്യമൊക്കെ കുഞ്ഞമ്മ എന്നോട് നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. എന്നോട് നല്ല സ്നേഹം ഒക്കെ ആയിരിന്നു സ്വന്തം മോളെ പോലെ തന്നെ എന്നെ നോക്കി. പക്ഷെ അതൊന്നും അതികം നാളുകൾ നീണ്ട് പോയില്ല ചെറിയമ്മക്ക് ഒരു കുഞ്ഞുണ്ടായ അന്ന് മുതൽ തുടങ്ങി എന്റെ കഷ്ടപ്പാട് എല്ലാജോലിയും എന്നെകൊണ്ട് ചെയ്യിക്കാൻ തുടങ്ങി കുഞ്ഞമ്മ. അച്ഛന് എന്തോ കുഞ്ഞമ്മയെ പേടി ആയിരിന്നു അതുകൊണ്ട് തന്നെ അച്ഛൻ എല്ലാം കണ്ടില്ലന്നു നടിച്ചു ഞാൻ എല്ലാം സഹിച് പിടിച്ചു നിൽക്കുകയാരുന്നു. പിന്നീട് കുഞ്ഞമ്മയുടെ അതിയ ഭർത്താവിൽ ഉണ്ടായ മോളെയും വീട്ടിലേക്ക് കൊണ്ടുവന്നു അവളായിരുന്നു എന്റെ ഏറ്റവും വലിയ ശത്രു എന്നേക്കാൾ 3 വയസ് കൊറവാണ് അവൾക്ക് എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കാവോ അതൊക്കെ അമ്മേം മോളും ചെയ്യിപ്പിച്ചു.
ഇതിൽ നിന്നും എന്നെ മോചിപ്പിക്കാം എന്ന ഉദ്ദേശത്തൂടെ ആയിരിക്കും അച്ഛൻ എനിക്ക് കല്യാണം ആലോചിച്ചു തുടങ്ങിയത്. പക്ഷ അവർ അവിടെയും എനിക്ക് വെല്ലുവിളിയുമായി വന്നു. എനിക്ക് ചൊവ്വദോഷം ഉണ്ട് എന്ന് അവർ കാണാൻ വന്നവരോട് പറഞ്ഞു സ്വത്തു ഭാഗം വെച്ചു പോകും എന്ന പേടി ആയിരിക്കും അതിനു കാരണം അങ്ങനെ ഒന്ന് രണ്ട് കല്യാണം അവർ മുടക്കി പിന്നെ ആലോചനകൾ വരാതായി.
അങ്ങനെ ഇരിക്കെ കുഞ്ഞമ്മയുടെ മോൾക്ക് ഒരു ആലോചന വന്നു അതും വലിയ ഒരു കുടുംബത്തിൽ നിന്ന് അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു പിന്നീട് അവർ വിട്ടിൽ വന്ന് ചേച്ചി നില്കുമ്പോ അനിയത്തിയെ എങ്ങനെ കെട്ടും എന്ന പ്രശനവുമായി. പിന്നീട് എങ്ങനെ എന്നെ ഒഴിവാക്കും എന്ന ചിന്തയായിരുന്നു അവർക്ക് അങ്ങനെ ഇരിക്കിയാണ് കിച്ചുന്റെ അച്ഛൻ സഹായം അഭ്യർത്ഥിച്ചു