താനെടുത്ത തീരുമാനം ശരിയോ തെറ്റോ എന്ന് ആദി അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. അപ്പോഴാണ് റോസി കടന്ന് വന്നത്.
റോസി : എന്താടോ ഇത്ര ചിന്തിക്കാൻ ?
ആദി : ഒന്നുമില്ല മാഡം കഴിഞ്ഞ കാര്യങ്ങൾ ഒന്ന് ഓർത്ത് പോയതാ .
റോസി : അനു നിന്നെ അന്വേഷിക്കുന്നുണ്ട്.
ആ ദി: (സംശയത്തോടെ) എന്തിന്?
റോസി : ഒരു ഭാര്യ എന്തിനാ ഭർത്താവിനെ തിരക്കുന്നേ ഞാൻ ? അവൾക്ക് നിന്നോടെന്തോ പറയാനുണ്ടെന്ന്.
ആദി : ഭർത്താവ് …… കളിയാക്കാതെ മാഡം. ഒരിക്കലും എന്നെ ഭർത്താവായി അംഗീകരിക്കില്ല എന്ന് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞതാണ് ….
റോസി : അതൊന്നും എനിക്കറിയില്ല. അവൾക്ക് നിന്നോടെന്തോ പറയാനുണ്ട്. നിന്ന് കറങ്ങാതെ നീ ചെല്ല്. താമസിച്ചാൽ അവൾ എന്തു ചെയ്യും എന്നറിയില്ല. കാര്യങ്ങൾ ഞാൻ ഒരു വിധം ok ആക്കിയിട്ടുണ്ട്. നിന്റെ തെറ്റ് കൊണ്ട് ഇനിയെന്തെങ്കിലും സംഭവിച്ചാൽ എന്നെ വിളിക്കരുത്. സ്വയം അനുഭവിച്ചോളണം.
പിന്നെ ഒട്ടും അമാന്തിച്ചില്ല. ആദി താഴേക്ക് ഓടി .
ആദി സ്റ്റെപ് ഇറങ്ങിചെല്ലുമ്പോൾ അവൾ സോഫയിൽ ചാരി ഇരുപ്പുണ്ടായിരുന്നു. അവളുടെ മുഖത്ത് ഗൗരവമാണ്.
ആദി അവളുടെ അടുക്കലേക്ക് ചേർന്ന് നിന്നു.