ജുഗൽബന്തി [Mausam Khan Moorthy]

Posted by

“ഞാൻ പഴയ അർച്ചനയാവാം.പക്ഷേ കല്യാണത്തിന്റെ കാര്യം മാത്രം ഇനിയെന്നോട് മിണ്ടരുത്.സിനിമയുടെ ഒരു വിസിബിലിറ്റിയിൽ നിൽക്കുന്നത് കൊണ്ട് പല വമ്പന്മാരും വരും പ്രൊപ്പോസലുമായിട്ട്.അവരുടെ ഉദ്ദേശ്യം മറ്റു പലതുമായിരിക്കും.എന്നെ കെട്ടിയ ആളുണ്ടല്ലോ..പ്രവീണേട്ടൻ എനിക്കായി കണ്ടെത്തിയ ദുബായിലെ ആ ബിസിനസ് മാഗ്നറ്റ്..അയാളുടെ ഉദ്ദേശ്യം പാർട്ണർമാർക്കും സ്പോൺസർമാർക്കും മറ്റും എന്നെ കാഴ്ചവെച്ച് ബിസിനസ് വിപുലപ്പെടുത്തുക എന്നതായിരുന്നു. എതിർത്തപ്പോൾ സിനിമാ മേഖലയിലെ കുറേ ആളുകളുടെ കൂടെക്കിടന്നിട്ടുള്ളതല്ലേ വെറുതെ ശീലാവതി ചമയേണ്ടെന്ന് പറഞ്ഞ് ക്രൂരമർദനങ്ങൾക്കിരയാക്കി.  “-അയാൾ നൽകിയ നല്ല ചൂടുള്ള കട്ടൻ ചായ കുടിച്ചു കൊണ്ട് അവൾ പറഞ്ഞു.

“അയാളെങ്ങനെ അറിഞ്ഞു നീ പലരുടേയും കൂടെക്കിടന്നിട്ടുണ്ടെന്നും മറ്റും ?”- അയാൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.

“ഞാൻ പറഞ്ഞു.വിവാഹത്തിന് മുൻപ് തന്നെ എല്ലാം ഞാൻ തുറന്നു പറഞ്ഞു. ആരുടേയും പേരെടുത്ത് പറയുകയൊന്നും ചെയ്തില്ല.എങ്കിലും ഞാനെന്താണെന്നും എൻറെ പശ്ചാത്തലമെന്താണെന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയും വിധം എല്ലാം പറഞ്ഞു.പിന്നീട് മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് അതാണെന്ന് തോന്നി.അന്നയാൾ പറഞ്ഞത് അത് തനിക്ക് പ്രശ്‌നമല്ലെന്നും താനൊരു നാരോ മൈൻഡഡ്‌ അല്ലെന്നുമൊക്കെയാണ്.വിവാഹത്തിന് ശേഷം മറ്റു ബന്ധങ്ങൾ പാടില്ലെന്നും പറഞ്ഞു.അക്കാര്യം ഞാനയാൾക്ക് ഉറപ്പ് കൊടുത്തു.”

“അതുകൊണ്ടാണല്ലേ വിവാഹത്തിന് ശേഷം അയാൾക്കൊപ്പം ദുബായിക്ക് പോയപ്പോൾ ഇവിടെയുള്ള സകല കോണ്ടാക്ട്സും നീ ഉപേക്ഷിച്ചത്…മൊബൈൽ നമ്പർ പോലും മാറ്റിയത്…”

“അതെ പ്രവീണേട്ടാ..നിങ്ങളെപ്പോലും മറക്കാനായിരുന്നു എൻറെ തീരുമാനം.വിവാഹം കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു ഭാര്യയും അമ്മയുമൊക്കെയാവുക എന്ന കാര്യത്തിന് മാത്രം പരിഗണന നൽകാൻ ഞാൻ ആഗ്രഹിച്ചു.എൻറെ കഴിവുകളും കരിയറുമെല്ലാം വേണ്ടെന്നു വെക്കാൻ ഞാൻ ഒരുക്കമായിരുന്നു.പക്ഷേ…”- അവൾ നിരുദ്ധ കണ്ഠയായി അർദ്ധോക്തിയിൽ നിർത്തി. അൽപ സമയത്തെ മൗനം അവർക്കിടയിലേക്ക് ഊളിയിട്ടു.നിമിഷങ്ങൾക്ക് ശേഷം അയാൾ പറഞ്ഞു:

“അയാളും വെർജിനൊന്നും ആയിരുന്നില്ല.കോർപറേറ്റ് രംഗത്തെ സെക്സ് പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.വിവാഹത്തോടെ എല്ലാം നിർത്തുമെന്ന് വാക്കുതന്നതുകൊണ്ടാണ് ഞാൻ അയാളെ നിനക്ക് വേണ്ടി ആലോചിച്ചത്.ആ മനസ്സ് ഇത്രയധികം മലീമസമാണെന്ന്

Leave a Reply

Your email address will not be published. Required fields are marked *