ജുഗൽബന്തി
Jugalbanthi | Author : Mausam Khan Moorthy
അർച്ചന കാറിൽ നിന്നിറങ്ങി ‘നാദം’ റെക്കോർഡിങ് സ്റ്റുഡിയോയുടെ പടികളോടിക്കയറി.
“പ്രവീണേട്ടാ…”-കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ വിളിച്ചുകൊണ്ടവൾ സ്റ്റുഡിയോയുടെ വാതിൽ തുറന്നകത്തുകയറി.റെക്കോർഡ് ചെയ്ത ഒരു പാട്ടിൻറെ ചിലഭാഗങ്ങൾ കേട്ടുകൊണ്ടിരിക്കുകയായിരുന്ന പ്രവീൺരാജ് അവളെ കണ്ടതും നിറഞ്ഞ ചിരിയോടെ കംപ്യൂട്ടറിനു മുന്നിൽ നിന്നെഴുന്നേറ്റു.അടുത്ത നിമിഷം അയാൾ അർച്ചനയെ തൻറെ കരവലയത്തിലൊതുക്കി.അയാളുടെ മാറിൽ തലചായ്ച്ചു നിന്ന് അർച്ചന തേങ്ങി.അയാൾ അനുരാഗപൂർവം അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.ആ പുറം വടിവിൽ തലോടി.അയാൾ പറഞ്ഞു:
“ഇത് കഷ്ടപ്പാടുകൾ നീന്തിക്കയറി മടങ്ങിവന്നതിൻറെ ആനന്ദക്കണ്ണീരാണെന്ന് എനിക്കറിയാം.ഒന്നുരണ്ടു കൊല്ലമനുഭവിച്ച കഷ്ടപ്പാടോർത്തുകൊണ്ടുള്ള സങ്കടക്കണ്ണീരാണെന്നും അറിയാം.മോളേ…ഇനിയെന്നും നീ സന്തോഷത്തോടെയിരിക്കാൻ നിൻറെ ജീവിതത്തിൽ ഇനി നല്ലതുമാത്രം സംഭവിക്കാൻ എന്നാലാവുന്നതെല്ലാം ഞാൻ ചെയ്യും.”
“സിനിമകളിൽ പാടിയും,സീരിയലുകൾക്ക് ഡബ്ബ് ചെയ്തും സരോദ് കച്ചേരി നടത്തിയും പാറി നടന്നിരുന്നവളല്ലേ ഞാൻ.പ്രവീണേട്ടനടക്കമുള്ളവർ ചേർന്ന് എന്നെ കല്യാണം കഴിപ്പിച്ച് ദുബായിലെ അലങ്കരിച്ച തടവറയിലെ അന്തേവാസിയാക്കി.ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഞാൻ കരഞ്ഞു തളർന്ന ദിനരാത്രങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം പ്രവീണേട്ടാ…”-അവൾ ഏങ്ങലടിച്ചു കരഞ്ഞു.
“എൻറെ മുത്തേ…അറിഞ്ഞുകൊണ്ട് നിന്നെ ഞാനടക്കമുള്ള സുഹൃത്തുക്കളും നിൻറെ കുടുംബക്കാരും കുഴപ്പത്തിലാക്കുമോ…നിനക്ക് നല്ലൊരു കുടുംബജീവിതം ഉണ്ടാവണമെന്നേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ.കൈക്കൊണ്ട തീരുമാനം തെറ്റായിപ്പോയെന്നു മാത്രം.എന്തായാലും ഞങ്ങൾ തന്നെ മുൻകൈ എടുത്ത് നീ ആഗ്രഹിക്കുന്ന ഒരു ജീവിതത്തിലേക്ക് നിന്നെ മടക്കിക്കൊണ്ടുവന്നല്ലോ. കോടതി ഡൈവേഴ്‌സ് അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് സമാധാനിക്കൂ…”-അയാൾ സ്നേഹത്തോടെ അവളുടെ കണ്ണീരൊപ്പി.
“ഇനി എൻറെ അർച്ചനക്കുട്ടി കരയരുത്.പഴയ ആ ബോൾഡായ അർച്ചനയെയാണ് ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടം.എനിക്ക് പ്രത്യേകിച്ചും…”-അയാൾ അവളെ പിടിച്ച് സോഫയിലേക്കിരുത്തിക്കൊണ്ട് പറഞ്ഞു.