എങ്കിൽ അതിന്റെ സാഹചര്യം മനസ്സിലാക്കുവാൻ പിന്നാലെ കക്ഷി ചേർത്തവരെ കൂടി വിസ്തരിക്കുവാൻ അവസരം തരണം എന്ന് അഭ്യർത്ഥിക്കുന്നു…..
“പ്രൊസീഡ്…..ജഡ്ജ് പറഞ്ഞു….
“ഇതിലെ അവസാന പ്രതിഭാഗത്ത് ചേർത്തിരിക്കുന്ന സർവ്വ സമ്മതനും അതിലുപരി കേരളം രാഷ്ട്രീയത്തിലെ കറ കളഞ്ഞ വ്യക്തിത്വവുമായ ജി കെ എന്നറിയപ്പെടുന്ന ജി കെ സാറിനെ വിസ്താരം ചെയ്യുവാൻ അനുവദിക്കണം….സമൂഹത്തിലെ തിന്മക്കെതിരെ പോരാടിയതിന്റെ പേരിൽ വധശ്രമം പോലുമുണ്ടായി എന്നുള്ളത് ബഹുമാനപ്പെട്ട കോടതിക്ക് അറിവുള്ള കാര്യമാണ്….ഇത് പറയാൻ കാരണം അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കോടതിയെ ഒന്നോർമ്മപെടുത്തുവാനാണ്…
സുഹൈൽ എന്ത് ചെയ്യണമെന്നറിയാതെ ഇറങ്ങിയപ്പോൾ ജി കെ അവിടേക്ക് ….കയറി.
ബിഫോർ ദാറ്റ് ശ്രീമതി ആലിയയോട് രണ്ടു മൂന്നു ചോദ്യങ്ങൾ യുവർ ഓണർ….
“എസ് പ്രൊസീഡ്…..
ജി കെ എന്താണ് സംഭവിക്കുവാൻ പോകുന്നത് എന്നറിയാതെ നിൽക്കുമ്പോൾ വേലൂർ ആലിയക്കടുത്തേക്ക് നീങ്ങി….
ഞാൻ ഇനിയെന്താണ് അടുത്തത് എന്നറിയാതെ സകല ദൈവങ്ങളെയും വിളിച്ചിരുന്നു പോയി…..
(തുടരും)