“എന്നിട്ടു നിങ്ങൾ ആ രാസ വസ്തുക്കൾ ഐഡിന്റി ഫൈ ചെയ്തോ….എന്തെങ്കിലും തെളിവ് നിങ്ങൾ പ്രതിയെന്ന് ആരോപിക്കുന്ന ആലിയയിൽ നിന്നും ലഭിച്ചോ…..
“ഇല്ല….
“സൊ ഹൌ യു ഡിറ്റർമൈൻ ദാറ്റ് ഷീ ഈസ് കൽപ്രിറ്റ് …..
“അത്….അവരുടെ മൊഴി തന്നെ…..അന്വേഷണ കടലാസിൽ ഒപ്പിടുവാൻ ഞാൻ പോയ സമയത്ത് അവർ വിസമ്മതിച്ചു…..
“പ്ലീസ് നോട്ട്…യുവർ ഓണർ….അവർ വിസമ്മതിച്ചു…ബാക്കി സുഹൈലിനൊപ്പം ഈ കല്യാണത്തിന് അനുകൂലിച്ചവർ ഒപ്പിട്ടു നൽകി…..അല്ലെ….
“അതെ…..
“ആ അന്വേഷണത്തിന് അവർ നൽകിയ പരാതി ഒന്ന് ബഹുമാനപ്പെട്ട കോടതി മുമ്പാകെ നൽകാമോ…..
“എസ്….കൂടെ വന്ന പോലീസുകാരനെ സുഹൈൽ നോക്കി…..പോലീസുകാരൻ ഫയലിൽ നിന്നും പരാതി കോടതി മുമ്പാകെ നൽകി…..
ബിഫോർ ഗോ ത്രൂ ഇറ്റ് …വൺ മോർ തിങ്ങ് യുവർ ഓണർ…..ക്യാൻ ഐ ഹാവ് എ പീസ് ഓഫ് പേപ്പർ ആൻഡ് പെൻ വേലൂർ ചോദിച്ചു…..
“യെസ് …ജഡ്ജ് പറഞ്ഞു…..
വേളൂർ ഒരു പേപ്പറും പേനയുമായി സുഹൈലിന്റെ മുന്നിൽ എത്തി…..ഞാൻ ആകെ വളരുകയായിരുന്നു…ഇയാൾ ആടിനെ പട്ടിയാക്കുമെന്നു കേട്ടിട്ടേ ഉള്ളൂ……ഇപ്പോൾ കാണാൻ പോകുന്നത് അതാണോ…..
മിസ്റ്റർ സുഹൈൽ…..താങ്കൾ വിവാഹം കഴിക്കുവാൻ പോകുന്ന അഷീമ,സുനൈന,സുനീർ പിന്നെ നൈമ എന്നിവരാണ് അതിൽ ഒപ്പിട്ടിരിക്കുന്നത് അല്ലെ…..
“അതെ…..
“ഇവരുടെ വിദ്യാഭ്യാസ യോഗ്യത…..വേലൂർ ചോദിച്ചു….
“അറിയില്ല….സുഹൈൽ പറഞ്ഞു….
“എന്നാൽ ഞാൻ പറയാം…..ആലിയ പ്രീ ഡിഗ്രി….നൈമ ബി കോം …സുനൈന ബി എസ സി നോട്ട് കംപ്ലീറ്റഡ്…പിന്നീട് താങ്കൾ വിവാഹം ചെയ്യാൻ പോകുന്ന അഷീമ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്..സുനീർ ടെൻത് …അല്ലെ……
“അറിയില്ല…..
“എസ് യുവർ ഓണർ….പ്ലീസ് നോട്ട് ദാറ്റ്…..ഇനി താങ്കൾ ഈ വെള്ള കടലാസിൽ താങ്കളുടെ പേരൊന്നു എഴുതാമോ……
“ഷുവർ…..
ഒരു റൈറ്റിങ് പാടും പേപ്പറും പേനയും വേലൂർ നൽകി…..
എഴുതി കഴിഞ്ഞപ്പോൾ ആ ഷീറ്റ് വാങ്ങി ജഡ്‌ജിന് മുമ്പാകെ കൊടുത്തു…..യുവർ ഓണർ ഗോ ത്രൂ ബോത്ത് പേപ്പേഴ്സ്……എനി തിങ്ങ് സസ്പീഷ്യസ്…..
സുഹൈലിനൊന്നും മനസ്സിലായില്ല…..
“യെസ് ബോത്ത് ആർ സെയിം ഹാൻഡ് റൈറ്റിങ്……ജഡ്ജ് പറഞ്ഞു
അതായത് എഴുത്തും വായനയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിലുമുള്ള ഒരു കുടുംബത്തിലെ പരാതി തയാറാക്കിയത് ആ കേസന്വേഷണം നടത്തുന്ന അല്ലെങ്കിൽ അതിന്റെ ഭാഗമായ ഒരുദ്യോഗസ്ഥൻ….തനിക്ക് അനുകൂലമായവരിൽ നിന്നും ഒപ്പുകൾ ശേഖരിച്ചു വെറും ഒരു റിപ്പോർട്ടിന്റെ പേരിൽ എന്റെ കക്ഷിയെ പതിനഞ്ചു ദിവസമാണ് ഒരന്വേഷണവും തെളിവുമില്ലാതെ മറ്റുള്ളവർക്ക് വേണ്ടി വിചാരണ തടവുകാരിയായി സൂക്ഷിച്ചത്……ഇനി ആ റിപ്പോർട്ടിൽ പറഞ്ഞത് പോലുള്ള മരണകാരണമാണ്