ജൂബു : ” കല്പന പോലെ സർ ”
ജൂബു അപ്പോൾ തന്നെ അപ്രത്യക്ഷൻ ആയി.
ഞാൻ വീണ്ടും പൂജയെ കണ്ണുകൾ കൊണ്ട് ആസ്വദിക്കാൻ തുടങ്ങി. അവളുടെ മുഖം എന്തോ എന്നെ കാന്തം പോലെ ആകർഷിക്കുകയാണ്. എന്താണ് ഇതിന് ഇത്ര പ്രത്യേകത എന്നറിയില്ല. അല്പം കട്ടി കുറഞ്ഞ കറുത്ത പുരികവും നീളമുള്ള കൺപീലിയും കുഞ്ഞു മൂക്കും പിടിച്ചു ഞെക്കാൻ തോന്നുന്ന കവിളും ഇളം പിങ്ക് നിറമുള്ള ചുണ്ടുകളും പിന്നെ കൃത്യമായി ഷേപ്പ് ഉള്ള താടിയെല്ലും ഒക്കെ കൂടി ഒരു പെർഫെക്ട് മുഖം ആണ് അവൾക്ക്.എന്റെ നെഞ്ചിൽ അത് എന്നോ കുടിയേറി കഴിഞ്ഞിരിക്കുന്നു. ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു. ആ ഓമന മുഖം കയ്യിൽ എടുത്തിട്ട് ഒന്ന് ആ ചുണ്ടുകളിൽ മുത്താൻ എനിക്ക് തോന്നി. പക്ഷെ അവൾ ഉണർന്നാൽ ഉണ്ടാകാൻ പോകുന്ന അപകടം ഓർത്തപ്പോൾ അത് വേണ്ട എന്ന് വച്ചു.
പക്ഷെ മനസ്സ് നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്തെങ്കിലും ഒന്ന് ചെയ്യാൻ മനസ്സ് വെമ്പി. ഞാൻ മെല്ലെ അവളുടെ തൊട്ടടുത്ത് വരെ എത്തി. ആ മുഖം തൊട്ടടുത്തു ഞാൻ കണ്ടു. ആ ചുണ്ടുകൾ കവർന്നെടുക്കാൻ ഞാൻ കൊതിച്ചു. പക്ഷെ ഭയം കാരണം ഞാൻ വേണോ വേണ്ടയോ എന്ന് സംശയിച്ചു നിന്നു.
മുഖത്ത് ഉമ്മ വയ്ക്കുന്നത് റിസ്ക് ആണെന്ന് തോന്നിയ ഞാൻ എന്റെ കൊതി തീർക്കാൻ വേണ്ടി അവളുടെ മുട്ടിനു താഴെ കാഫിൽ ചെറുതായി ഒരു മുത്തം കൊടുത്തു. പഞ്ഞിക്കെട്ട് പോലെ ആണ് അവളുടെ കാലുകൾ. ഞാൻ മുത്തം കൊടുത്തപ്പോൾ അവൾ ചെറുതായ് ഒന്ന് ഞെരങ്ങി. ഞാൻ ഒന്ന് ഞെട്ടി പുറകോട്ട് മാറി.
എന്നാൽ അവൾ ഉണർന്നില്ല. ഞാൻ നോക്കുമ്പോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി. ആഹാ എന്റെ പൊന്നെ എന്താ ചിരിക്കുമ്പോൾ ഉള്ള അവളുടെ ഭംഗി. പക്ഷെ അവൾ എന്തിനാ ചിരിച്ചേ…..അവൾ ഉണർന്ന് കിടക്കുകയാണോ ഇനി….. എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. ഞാൻ പെട്ടെന്ന് ഭൂതത്തിനെ സ്മരിച്ചു.
” ബഹുഹുഹുഹഹ ”
ഞാൻ പെട്ടെന്ന് ചാടിക്കേറി ഭൂതത്തിന്റെ വാ പൊത്തി.
ഞാൻ : ” കോപ്പേ ഒച്ച വയ്ക്കല്ലേ അവൾ ഉണരും ”
ഭൂതം കലിപ്പിച്ച് എന്നെ ഒരു നോട്ടം നോക്കി.
ജൂബു : ” ആ ബെസ്റ്റ്…. മിസ്റ്റർ പരമു സാർ…. താങ്കൾ ഇത്രയ്ക്ക് മണ്ടൻ ആവരുത്. എന്റെ ശബ്ദം താങ്കൾക്ക് മാത്രമേ കേൾക്കാൻ പറ്റു മിസ്റ്റർ ”
ഞാൻ അത് കേട്ടപ്പോൾ ആണ് അങ്ങനെ ഒരു കാര്യം എനിക്ക് ഓർമ്മ വന്നത്. ഞാൻ ചമ്മി നാറി. ഭൂതം ആണെങ്കിൽ പുച്ഛിച്ച ഒരു നോട്ടവും.
പക്ഷെ പെട്ടെന്ന് കട്ടിലിൽ ഒരു അനക്കം. പൂജ അവളുടെ കാലുകൾ സ്‌ട്രെച് ചെയ്യുന്നു. പതിയെ അവളുടെ നെറ്റി ചുളിഞ്ഞു. ഹ്മ്മ്മ് എന്ന് ഒരു ശബ്ദം ഉണ്ടാക്കി അവൾ ഒന്ന് തിരിഞ്ഞു. അവൾ കണ്ണ് തുറന്ന് ഒന്ന് തിരുമ്മി. എന്നെ അവൾ കണ്ടു. ” പരമു….. ”
അവൾ ജപിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ : ” ടാ പോവാം ഇവിടുന്ന്… വീട്ടിലേക്ക് പെട്ടെന്ന് “