അതിനപ്പുറം എനിക്ക് അവളോട് ഒന്നും തോന്നിയിരുന്നില്ല….
എന്നാൽ കോളേജ് കാലഘട്ടത്തിലെ അവസാന മാസങ്ങളിൽ എല്ലാവരും പ്രേമിക്കാനും പെൺകുട്ടികളുടെ പിറകെ നടക്കാനും തുടങ്ങി
.. അപ്പോഴും എനിക്ക് ആരെയെങ്കിലും പ്രേമിക്കണം എന്നൊന്നും ഇണ്ടായിരുന്നില്ല…. അതിനിടയിൽ ഒരു ദിവസം ഇന്റർവെൽ സമയതു ഞാനും അൻഷാടും ക്ലാസിൽ ഇരിക്കുന്ന ടൈമിൽ ഹരിത എവിടേക്ക് വന്നു. എന്നിട്ട് അൻഷാദിനോട് പറഞ്ഞു എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ടെന്ന് നീയൊന്നു പുറത്തേക് പോക്കേ എന്ന്…
….
അവൻ പുറത്തേക്കു പോയപ്പോൾ അവൾ മെല്ലെ എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു നിനക്ക് ഇതുവരെ ആരോടും പ്രേമമൊന്നും തോന്നിയിട്ടില്ലേ എന്ന്
ഞാൻ പറഞ്ഞു എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല… അവൾ എന്റെ കയ്യ് പിടിച്ചിട്ട് പറഞ്ഞു നീ നമ്മുടെ ക്ലാസിൽ വന്നതുമുതൽ നീ എന്റെ മനസ്സിൽ ഇണ്ട്…. ഇതുവരെ എനിക്ക് നിന്നോട് ഇതുപറയാൻ പറ്റിയില്ല ഇനിയും പറയാതെ ഇരുന്നാൽ എന്റെ സ്നേഹം നീ അറിയാതെ പോകും അതുകൊണ്ട് ആണ് ഞാൻ ഇപ്പൊ പറഞ്ഞത്… നിനക്ക് എന്നോട് എങ്ങനെയാണു എന്നൊന്നും എനിക്ക് അറിയില്ല… അത് പോസറ്റീവ് ആണെങ്കിൽ മാത്രം എന്നോട് പറഞ്ഞാൽ മതി അല്ലേൽ നിനക്ക് എന്നെങ്കിലും എന്നോട് ഇഷ്ടമുണ്ടാവും എന്ന് വിചാരിച്ചു ഞാൻ ജീവിച്ചുകൊള്ളാം…..
അതുംപറഞ്ഞു അവൾ എഴുന്നേറ്റു പോയ്
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്റെ മനസ്സിൽ എന്തോ ഒരു സങ്കടം വരാൻ തുടങ്ങി…..
ഇങ്ങനെ എന്നെ സ്നേഹിക്കുന്ന ഇവളെ ഞാൻ മനസിലാക്കാതെ പോയല്ലോ. ഇത്രനാളും ഇവൾ ഇതുപറയാതെ എങ്ങനെ ഇവൾ നടന്നു എന്ന ചിന്തയായി എന്റെ മനസ്സിൽ….. പിന്നെയുള്ള ക്ലാസ്സുകളിൽ എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഹരിത പറഞ്ഞ കാര്യങ്ങളായിരുന്നു മനസുമുഴുവൻ……
അവൾക് എന്തുമറുപടി കൊടുക്കണം എന്ന ആലോചന ആയിരുന്നു മനസ്സിൽ….
ഒടുവിൽ ഞാൻ ഒരു തീരുമാനം എടുത്തു എന്തുവന്നാലും ഞാൻ അവളോട് തിരിച്ചു ഇഷ്ടമാണെന്ന് പറയാൻ തീരുമാനിച്ചു… അന്ന് വൈകുന്നേരം സമയം സ്കൂൾ വിട്ടു അവൾ എന്റെ പിന്നാലെ വന്നു…. ഞാൻ അവളെ കണ്ടതും ഒഴിഞ്ഞു നിന്നിരുന്ന ഒരു മരത്തിനു പിന്നിൽ അവളെ കൊണ്ട് നിർത്തികൊണ്ട് ഞാൻ പറഞ്ഞു എനിക്ക് നിന്നെയും ഇഷ്ടമാണ്…. എന്ന്
ഇത്രയും കാലം നിനക്ക് എന്നോട് ഇഷ്ടമുണ്ടായിരുന്നിട്ട് എന്തുകൊണ്ട് നീ അത് പറയാതെ മറച്ചു വച്ചു
ഹരി :ഞാനും നീയും വേറെ വേറെ കാസ്റ്റ് ആണ്… പിന്നെ നിനക്ക് അങ്ങനെ ഒരു ഇഷ്ടം ഇതുവരെ ഞാൻ നിന്റെ കണ്ണിൽ കണ്ടിട്ടില്ല… അപ്പൊ ഞാൻ വിചാരിച്ചു… നീയെന്നെ ഒരു ഫ്രണ്ട് ആയിട്ടു മാത്രമേ കാണുന്നുള്ളൂ… അതുകൊണ്ട് ഞാൻ നിന്റെ അടുത്ത് ഇഷ്ടം പറഞ്ഞാൽ ഉള്ള സ്നേഹം കൂടി പോകും എന്ന് പേടിച്ചിട്ടാ