എൻ്റെ കിളിക്കൂട് 3 [Dasan]

Posted by

അവിടെ വർത്തമാനം കേൾക്കുമ്പോൾ ഞാൻ ചെവി കൂർപ്പിച്ച് ഇരിക്കുകയായിരുന്നു എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഞാൻ മാപ്പു പറഞ്ഞിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല എന്താണ് മനസ്സിൽ എന്ന് ഒരു രൂപവും ഇല്ല ചേട്ടനോട് പറഞ്ഞു കൊടുത്താൽ എന്താകും ഭവിഷത്ത് എന്ന് ചിന്തിച്ചിട്ട് കയ്യും കാലും വിറക്കാൻ തുടങ്ങി, വല്ലാത്ത പരവശം വെള്ളം കുടിക്കണോ ബാത്റൂമിൽ പോകണോ എന്താണ് എന്നുള്ള ഫീലിംഗ്സ് എനിക്കു മനസ്സിലായില്ല.

 

കുറച്ചുനേരം കഴിഞ്ഞ് എൻറെ റൂമിലേക്ക് വന്നു ” എടാ അജയ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഒന്ന് പുറത്തേക്കു വരൂ” എന്നുപറഞ്ഞ് തോടുകൂടി ഞാൻ ശരിക്കും ഭയപ്പെട്ടു വിറച്ചു മറച്ചാണ് ഞാൻ പുറത്തേക്ക് അവനോടൊപ്പം പോയത് എന്താണാവോ അവന് എന്നോട് ചോദിക്കാനും പറയാനും ഉള്ളത് എന്നുള്ള ഭയം എന്നെ കൂടുതൽ വെപ്രാളം പെടുത്തി. അവൻ എന്നെയും കൊണ്ട് ഗേറ്റും കടന്ന് പുറത്തേക്ക് റോഡിലേക്കിറങ്ങി നടന്നു നടന്നു ചെമ്മീൻ കെട്ടിൻ്റെ ഭാഗത്തെത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും പടിഞ്ഞാറോട്ടു നടന്നാൽ ചെമ്മീൻ കെട്ടിൻ്റെ ഭാഗമാണ്.

 

ഈ സമയം കെട്ടിന് സീസൺ എല്ലാം കഴിഞ്ഞു കൃഷിയുടെ തുടക്കത്തിൻ്റെ സമയമാണ്. പൊക്കാളി നെൽകൃഷിയാണ്. നെല്ല് എല്ലാം വിതച്ച് വളർന്ന് ഏകദേശം അര മീറ്റർ ഉയർന്ന് നെൽച്ചെടികൾ മന്ദമാരുതൻ്റെ തലോടലേറ്റ് ഉലയുന്ന സമയമായിരുന്നു. നടന്നോ ചെമ്മീൻ കെട്ടിനെ വേണ്ടി കെട്ടിയിട്ടുള്ള മാടത്തിന് അരികിലെത്തി. അപ്പോൾ എനിക്ക് മനസ്സിലായി അവൻ ആക്കാര്യം ചോദിക്കാൻ വേണ്ടി ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ടുവന്നതാണ്. ഇവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായാലും ആരും അറിയില്ലല്ലോ.

 

ഞാനും സമാധാന പെട്ടു കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാലും ആരും അറിയുകയില്ല. ഏകദേശം ഉച്ചയോടെ അടുത്ത് സമയമായിരുന്നതിനാൽ അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. മാടത്തിൻ അരികിൽ ചിറയിൽ ഉള്ള തെങ്ങു കയറിയിട്ടുണ്ടായിരുന്നതിനാൽ അവിടെ ഓലകളുണ്ടായിരുന്നു, അതിലൊന്നിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഇതുവരെയുള്ള മൗനം എന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *