നടിക്കുകയാണൊ എന്തോ എന്തായാലും പറയാനുള്ളത് മുഴുവൻ ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു മനസ്സിലാകും എങ്കിൽ മനസ്സിലാക്കട്ടെ.
അമ്മൂമ്മ ഇതുവരെ എത്തിയിട്ടില്ല. ഇനി അവരുടെ കൂടെ വരുകയുള്ളൂ എന്നു തോന്നുന്നു. സൈക്കിളിൽ മീൻ വിളിച്ച് ഒരാൾ വരുന്നത് കണ്ടപ്പോൾ കിളി എന്നോട് വന്നു പറഞ്ഞു “കറിക്ക് എന്തെങ്കിലും മേടിക്കണം എന്ന് വല്യമ്മ പറഞ്ഞിട്ടുണ്ട് ” അതും പറഞ്ഞ് അതേ വേഗത്തിൽ തിരിച്ചു പോയി. ഞാൻ സൈക്കിൾ കാരൻറെ അടുത്തേക്ക് പോയി മീൻ വാങ്ങി കൊടുത്തു. എനിക്ക് മുഖം തരികയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.
ഞാൻ ഒരു നെടുവീർപ്പിട്ട് തിരിച്ചുനടന്നു. ഞാനങ്ങനെ വീടിന് മുമ്പിൽ മുറ്റത്ത് നടക്കുമ്പോൾ അതാ വരുന്നു കിളിയുടെ നേരെ മൂത്ത ആങ്ങള. കിളിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലല്ലോ, അവർ അഞ്ച് മക്കളാണ് നാല് ആണും ഒരു പെണ്ണും. നാലാമത്തേതാണ് കിളി അതിൽ താഴെ ഒരു ആങ്ങള കൂടിയുണ്ട്. ചെളിയുടെ നേരെ മൂത്ത ആങ്ങള എൻറെ കൂട്ടുകാരൻ കൂടിയാണ്, എന്നേലും രണ്ടു വയസ്സിനു മൂത്ത ആണെങ്കിലും ഞങ്ങൾ തമ്മിൽ എടാ പോടാ വിളിയാണ്. പേര് പ്രകാശൻ.
സൈക്കിളിലാണ് മൂപ്പരുടെ വരവ് സൈക്കിൾ കൊണ്ടുവന്ന് സ്റ്റാൻഡിൽ വച്ച് – ” ചേച്ചിയുടെ അടുത്ത് ആശുപത്രിയിൽ കറിയും ചോറും കൊടുത്തിട്ടാണ് ഞാൻ വരുന്നത് ഇന്ന് ഡിസ്ചാർജ് ആവും അവളെയും കണ്ടു ഒന്നു പോകാമെന്ന് കരുതി അവൾ എന്തിയേ ” എൻറെ മനസ്സ് പൈലോ പൈലോ ആയെങ്കിലും അടുക്കളയിൽ ഉണ്ട് എന്ന് പറഞ്ഞു. അവൻ എൻറെ സൈക്കിൾ ഒക്കെ ഒന്ന് പരിശോധിച്ച് “കൊള്ളാമല്ലോ ഡാ നിൻറെ സൈക്കിൾ റൈസിംഗ് ഒക്കെ പോകുന്ന ടൈപ്പ് ആണല്ലോ,
ഞാൻ വീട്ടിൽ നിന്നും ആശുപത്രിയിൽ ചോറ് കൊണ്ടുവന്നു കൊടുക്കുന്നതു കൊണ്ട് നീ രക്ഷപ്പെട്ടു” ഇതും പറഞ്ഞ് ഞങ്ങൾ രണ്ടുപേരും അകത്തേക്ക് കയറി അവൻ അടുക്കളയിലേക്കും ഞാനെൻറെ റൂമിലേക്കും. ഞാൻ എൻറെ റൂമിലേക്ക് പോയത് എന്നെ കണ്ടാൽ കുരിശു കണ്ട ചെകുത്താനെ പോലെയാണ് അതുകൊണ്ട് എൻറെ സാന്നിധ്യം വേണ്ട എന്ന് തീരുമാനിച്ചു. എന്നാലും എൻറെ മനസ്സ് പൈലോ പൈലോ ആയിരുന്നു തലേദിവസത്തെ കാര്യം വല്ലതും പറഞ്ഞു കൊടുക്കുമോ എന്നുള്ള പേടി.