“പൊന്നൂസ്…എന്താ മിണ്ടാത്തെ …” ഞാൻ ഒന്നുടെ നീട്ടിവിളിച്ചുകൊണ്ട് അവളുടെ കുഞ്ഞു ചന്തിയിൽ പയ്യെ തട്ടി . അതോടെ പെണ്ണൊന്നു ചിണുങ്ങികൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .
“നമുക്ക് പൊറത്തു പോവാ …” അവൾ നോക്കിയതും ഞാൻ പുരികം ഇളക്കികൊണ്ട് ചിരിച്ചു .
“ഹ്മ്മ് …” അതിനു അവൾ പയ്യെ മൂളി . അതോടെ ഞാൻ അവളെയും അടക്കിപ്പിടിച്ചു ബെഡിൽ നിന്നും എഴുനേറ്റു . എന്റെ ഇടുപ്പിലൂടെ രണ്ടു കാലും പുറകിലേക്കിട്ടു തമ്മിൽ പിണച്ചുകെട്ടി , കൈകൾ രണ്ടും എന്റെ കഴുത്തിലും ചുറ്റിയാണ് റോസ്‌മോൾ ആ സമയത് ഇരുന്നത് . എന്റെ തോളിൽ തലവെച്ചു പയ്യെ കിടക്കുവേം ചെയ്തു . അതിൽ നിന്ന് തന്നെ പെണ്ണിന് ഒരു ഉഷാർ ഇല്ലെന്നു എനിക്കുറപ്പായി !
“നീ എവിടെക്കാ ?” ഞാൻ എണീറ്റത് കണ്ടു മഞ്ജുസ് സംശയം പ്രകടിപ്പിച്ചു .
“എവിടേക്കും ഇല്ല .ചുമ്മാ പറമ്പിലൊക്കെ ഒന്ന് നടന്നു നോക്കട്ടെ ..ഇവിടെ ഏക്കറു കണക്കിന് ഉണ്ടല്ലോ” മഞ്ജുസിനിട്ടു ഒന്ന് താങ്ങി ഞാൻ ചിരിച്ചു .
“കോംപ്ലെക്സ് ആണല്ലേ ?” എന്റെ മറുപടി കേട്ട് മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .
“യാ യാ ..മിസ് ജന്മനാ റിച്ച് അല്ലെ….ഞങ്ങളൊക്കെ പുവർ ഫാമിലി .കഷ്ടിച്ച് പത്തു സെന്റ് കാണും .” പൊന്നൂസിനെ താങ്ങിപിടിച്ചുകൊണ്ട് ഞാൻ മഞ്ജുവിനോടായി പറഞ്ഞു .
“അത് എന്റെ കുറ്റമാണോ ” മഞ്ജുസ് അതുകേട്ടു കൈമലർത്തി .
“കുറ്റം ഒന്നും അല്ല..പക്ഷെ അഹങ്കാരം ഇച്ചിരി കൂടുതലാ …” മഞ്ജുസിനെ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“ആർക്ക് എനിക്കോ ?” അതുകേട്ടതും വിശ്വാസം വരാത്ത പോലെ അവളൊന്നു എരിവ് വലിച്ചു .
“ആഹ് മഞ്ജു തന്നെ..യാ …ചാച്ചാ പാവാ” എന്റെ തോളിൽ കിടന്ന പൊന്നൂസ് ആണ് ഞങ്ങളുടെ സംസാരം കേട്ട് അതിനു മറുപടി പറഞ്ഞത് .
“ഹി ഹി..കേട്ടല്ലോ …പൊന്നു വരെ പറഞ്ഞു ..” റോസ് മോളുടെ കവിളിൽ പയ്യെ മുത്തികൊണ്ട് ഞാൻ മഞ്ജുസിനെ ഒന്ന് കളിയാക്കി .