ചേച്ചി എന്ന് പറഞ്ഞു ഓടി പോയി. എനിക്ക് കാര്യം മനസിൽ ആയി ഒരു അനുജത്തി ചേച്ചി ബന്ധം, സ്നേഹം, കാണാതെ ഇരുന്നിട്ട് കണ്ടപ്പോൾ ഉള്ള ഒരു വികാരം പക്ഷേ ആ 7വയസ്സ് കാരനു ഒന്നും മനസിൽ ആയില്ല അവരെ നോക്കി കൊണ്ട് നില്കുന്നു. അപ്പോഴേക്കും ഉള്ളിൽ നിന്ന് ഒരു വിളി എത്തി ആരാ മോളേ എന്ന് ചോദിച്ചു കൊണ്ട്. അപ്പൊ തന്നെ ശ്രീയുടെ അനിയത്തി മറുപടി പറഞ്ഞു ചേച്ചി വന്നു എന്ന്. പിന്നെ അമ്മ അകത്തു ഉണ്ടെന്ന് പറഞ്ഞു ശ്രീ യെ അവൾ ഉള്ളിലേക്കു വിളിച്ചു. ഞാൻ അവിടെ നില്കുന്നത് കണ്ടു ചേട്ടനും അകത്തേക്കു വാ എന്ന് പറഞ്ഞു എന്നെയും വിളിച്ചു. മൊത്തം ഇരുട്ട് കയറിയ മുറി അവൾ കയറി ചെന്ന് ലൈറ്റ് ഇട്ട് അമ്മയുടെ മുറിലേക് പോയി അമ്മക് നടക്കാൻ പറ്റില്ല കിടപ്പ് ആണെന്ന് എന്നോട് പറഞ്ഞു അവൾ.പിന്നെ അവിടെ മുറിയിൽ കണ്ടത് കരയാലും തലോടലും അമ്മയെ കണ്ടതിന്റെ സ്‌നേഹവും അതുപോലെ മോളെ കണ്ടത്തിന്റെയും സ്‌നേഹവും ആയിരുന്നുഅമ്മക്. നീ എവിടെ ആയിരുന്നു എന്നൊക്കെ ചോദിച്ചു രണ്ടു പേരും സംസാരിച്ചു കൊണ്ട് ഇരുന്നു.
എന്നെ ശ്രീ അമ്മക് പരിചയപ്പെടുത്തി കൊടുത്തു. ഭർത്താവ് ആണെന്നും പേര് വിജീഷ് ആണെന്ന് ഒക്കെ അതേപോലെ അവളുടെ അമ്മ സാവിത്രി ആണ് പേര് എന്നും അനുജത്തി കവിത യെയും ഇവൻ ഉണ്ടാകുന്നത്തെ ഉള്ള് ആയിരുന്നു പേര് എന്താടാ എന്ന് ചോദിച്ചപ്പോൾ അപ്പു ആണെന്ന് പറഞ്ഞു. ദിവ്യ ചേച്ചിയുടെ മകൻ ആണെന്ന് പറഞ്ഞു ചേട്ടന്റെ ഭാര്യ.പിന്നെ ചേട്ടനും ഏട്ടത്തി എന്ത്യേ എന്ന് ചോദിച്ചപ്പോൾ കവിതയുടെ മുഖം മങ്ങുന്നത് കണ്ടു അമ്മയുടെയും.
ഏട്ടത്തി ഇപ്പൊ ഇവിടെ അടുത്ത് ഉള്ള ഒരു അച്ചാർ കമ്പനിയിൽ പണിക് പോകുവാ 5:30ആകുമ്പോഴേക്കും വരും. ചേട്ടൻ… അവൾ വിങ്ങി കൊണ്ട് ആണേലും പറഞ്ഞു ചേച്ചിയും ചേട്ടനും മഹാരാഷ്ട്ര പൈസ കിട്ടാൻ ഉണ്ട് എന്ന് പറഞ്ഞു പോയി വരുന്നതിന്റെ ഇടയിൽ ആക്‌സിഡന്റ് ഉണ്ടായി ചേട്ടൻ പോയി. അപ്പൊ തന്നെ ശ്രീ യുടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു കാരണം അവളെ അന്ന് പുറത്ത് ആക്കിയത് ആണേലും ചേട്ടൻ എന്നുള്ള ഒരു ഇത് ഉണ്ടായിരുന്നു കാണണം. കവിത പറഞ്ഞു നിർത്തി ഇല്ലാ. ചേട്ടനെ കാണാൻ പോലും അമ്മക്കും എനിക്കു പറ്റി ഇല്ലാ കൈയിൽ പൈസ ഇല്ലായിരുന്നു ഇങ്ങോട്ടേക് കൊണ്ട് വരാൻ സസ്‍കാരം ഒക്കെ അവിടെ തന്നെ നടത്തി ദിവ്യ ചേച്ചി തിരിച്ചു വന്നു പക്ഷേ പിന്നെ ഞങ്ങൾക് താറാവ്ട് പോയി വാടകക് ആയി താമസം.