ഭരത് -പിന്നെ കാര്യങ്ങൾ അറിയണ്ടേ
അച്ചു -അതിന് ഒരു മയത്തിൽ ചോദിച്ചാൽ പോരെ
ഭരത് -ഞാൻ മയത്തിൽ ആണ് ചോദിച്ചേ
അച്ചു -കുറ്റവാളികളെ പോലെ അവനെ ചോദ്യം ചെയ്യല്ലേ
ഭരത് -നീ എന്തൊക്കെയാ പറയുന്നേ
അച്ചു -ഇന്നലെ ജോലി കിട്ടാതെ വിഷമിച്ച അവൻ വന്നേ അത് കൊണ്ടാ അവൻ നേരത്തെ കിടന്നേ. നിങ്ങൾ ആണെങ്കില്ലോ രാവിലെ തന്നെ ജോലിക്ക് ജോലി നോക്കാനും
ഭരത് -എടി അവന്റെ സമയം വെറുതെ പോകണ്ടാ എന്ന് വിചാരിച്ചാ
അച്ചു -ഇനി അവൻ സമ്പാദിച്ച് കൊണ്ട് വന്നിട്ട് വേണമല്ലോ നമുക്ക് ജീവിക്കാൻ
ഭരത് -ഇനി ഇപ്പോ ഞാൻ എന്താ ചെയ്യണ്ടേ അവനോട് സോറി പറയണോ
അച്ചു -വേണ്ട അവന് കുറച്ചു സമയം കൊടുത്താൽ മതി അവൻ ആലോചിച്ച് വേണ്ടത് ചെയ്തോളും
ഭരത് -ശെരി
അച്ചു -പിന്നെ ആ കൊല കേസ് എന്തായി. ആ ഗുണ്ട തലവനെ പിടിച്ചോ
ഭരത് -എടി ഈ കാര്യം ഒക്കെ പോലീസ് സ്റ്റേഷനിൽ വെച്ച് സംസാരിച്ചാൽ പോരെ
അച്ചു -അവൻ റൂമിലാ. ചന്ദ്രു കാര്യം പറയ്
ഭരത് -ആ അവനെ പിടിക്കാർ ആയി
അച്ചു -അവനെ എന്ന് കാട്ടിതന്നതാ
ഭരത് -അവനെ അങ്ങനെ എളുപ്പത്തിൽ പിടിക്കാൻ പറ്റില്ല. അവന് ആ കോളനിയിൽ നല്ല ബന്ധം ഉള്ളതാ
അച്ചു -ഇത്രയും നാളും ഞാൻ കേസ് അനേഷിച്ച് പ്രതിയെ കണ്ടെത്തിയപ്പോ അതിനെ പിടിക്കാൻ ACP തന്നെ വേണം അല്ലേ
ഭരത് -നിനക്ക് കഴിവ് ഇല്ലാഞ്ഞിട്ടല്ല പക്ഷെ നിന്റെ സേഫ്റ്റി നോക്കണ്ടേ. ഞാൻ തന്നെയാ DGPയോട് പറഞ്ഞെ നിന്നെ ഇതിൽ നിന്ന് മാറ്റാൻ
അച്ചു -ഞാൻ പെണ്ണ് ആയത് കൊണ്ടാണ്ണോ
ഭരത് -അത് കൊണ്ട് അല്ല അയാളെ പിടിക്കാൻ മുൻപ് തന്നെ ഒരു ടീമിനെ ചുമതല പെടുത്തിയിട്ടുണ്ട് അവർക്ക് സപ്പോർട്ട് കൊടുക്കാൻ ഒരു male പോലീസ് തന്നെ വേണം അതാ
അച്ചു -അവസാനം പിടിച്ചു കഴിയുമ്പോൾ ക്രെഡിറ്റ് അവരുടെയും നിങ്ങളുടെയും പേരിൽ ആവും
ഭരത് -നീയാ ഇത് തെളിയിച്ചേ എന്ന് ഡിപ്പാർട്മെന്റ് മുഴുവൻ അറിയാം പിന്നെ എന്താ
അച്ചു -ആകെ ആശ്വാസിക്കാൻ അത് മാത്രം ഒള്ളു
ഭരത് -മതി മതി ഓരോന്ന് പറഞ്ഞത്. കുളിച്ച് കഴിഞ്ഞ് വേഗം പോവാൻ ഉള്ളതാ
അച്ചു -മ്മ്