“എന്താ മുഖത്ത് പതിവില്ലാതെ ഒരു സന്ദോഷം ” അവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
“സന്ദോഷമോ.. നിനക്ക് തോന്നുന്നെയാ ” ഞാൻ പറഞ്ഞു ഒഴിഞ്ഞു…
“ഇക്കുനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല… ഓഹ് നമ്മളോട് പറയാൻ പറ്റാത്ത കാര്യം ആണ് അല്ലെ. ശെരി വേണ്ട ” അവൾ പരിഭവം കാണിച്ച എന്റെ അടുത്ത് നിന്ന് എഴുനേറ്റ്… ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി… എന്നിട്ട് ഞാൻ ചരിഞ്ഞിരുന്ന അവളുടെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു…
“അതില്ലേ ഞാൻ ഇല്ലേ..” ഞാൻ അവളോട് എങ്ങനെ പറയണം എന്ന് അറിയാതെ കൊഴഞ്ഞു…
“നീ ഇല്ല… വെച്ച് താമസിപ്പിക്കാതെ കാര്യം പറഞ്ഞു താ ഇങ്ങോട്ട് ” അവൾ എന്നോട് പറഞ്ഞു…
“ഇന്ന് ഞാൻ ഒരു കൊച്ചിനെ കണ്ടു…” പറഞ്ഞു തീരുന്നതിനു മുൻപ് അവൾ എന്നോട് നിർത്താൻ കൈ കാണിച്ച…
“ആ കൊച്ചിനെ കണ്ടപ്പോളെ ഇഷ്ടമായോ ”
“മം ” ഞാൻ തല താഴ്ത്തി ഒന്ന് മൂളി…
“നാണം ഇല്ലല്ലോ.. കണ്ടൊപ്പോലെ ഇഷ്ടപെട്ടുന്ന… ഉമ്മി ദേ നിങ്ങള്ടെ മോന് ഏതോ കൊച്ചിനെ ഇഷ്ടമാണെന്ന് ” അവൾ എന്നെ കളിയാക്കിയിട്ട് അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു… അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ഉമ്മി ഇറങ്ങി വന്ന് എന്റെ അടുത്ത് ഇരുന്നു…
“എങ്ങനെ ഉണ്ടെടാ ആ കൊച്ചു… കാണാൻ കൊള്ളാമോ… വീട് എവിടെയാ… Muslim ആണോ… എങ്ങനെ ഉണ്ട് സ്വഭാവം ഒക്കെ ” ഉമ്മയുടെ വക നോൺസ്റ്റോപ്പ് ചോദ്യങ്ങൾ…
“ഇയ്യോ തള്ളേടെ ആകാംഷ നോക്കിക്കെ മോൻ ഒരു കൊച്ചിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ” ആഫി പറഞ്ഞു…
“നീ ഒന്ന് മിണ്ടാതെ ഇരിക്കേടി.. ഞാൻ ചോദിക്കട്ടെ ”ഉമ്മി അവളോട് പറഞ്ഞിട്ട് എന്നെ നോക്കി… ഞാൻ ആണേൽ ചെകുത്താന്റേം കടലിന്റേം നടുക്കായത് പോലെ…
ഞാൻ അവരുടെ അടുത്ത് ഇരുന്നു ഇന്ന് നടന്ന കാര്യം എല്ലാം പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ.. ആഫി ഒടുക്കാത്ത ചിരി… ഞാൻ എന്താടി എന്ന് പിരികം ഉയർത്തി ചോദിച്ചു…