“എടാ എനിക്ക് ഒരു സ്ഥാലം വരെ പോണം നീ ഇവനുമായി പൊക്കോ ”ഞാൻ ആദിലിനെ നോക്കി പറഞ്ഞു വിവേക് വണ്ടിയിൽ നിന്ന് ഇറങ്ങി…
“ടാ കള്ള **** നീ ആ കൊച്ചിനെ കണ്ടോണ്ട എന്നെ അവന്റെ കൂടെ വിടുന്നത് എന്ന് അറിയാം.. അവിടെ നിക്കുന്ന ആ പച്ച ഡ്രസ്സ് ഇട്ട കുട്ടിയെ കണ്ടോ എനിക്ക് അതിനെ ഒന്ന് set ആക്കി തരണേ ” അവൻ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് ഓടി ആദിലിന്റെ ബൈക്കിൽ കയറി അവൻ വണ്ടി എടുത്ത് പോയി…. ഞാൻ അവന്മാർ പോയി കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് പോകാൻ ആയി വണ്ടി അവിടെ ഒതുക്കി ബസ്സ്റ്റോപ്പിലേക്ക് കയറി… ബസ്‌സ്റ്റോപ്പിൽ ഞാനും ആ നീലകണ്ണുകാരിയും വേറെ ഒരു ആറ് പ്രൺപിള്ളാരും 2 ആൺപിള്ളാരും… അവൾ എന്നെ കണ്ടു എന്നെ നോക്കി ഒന്ന് ചിരിച്ചു… ഞാനും ചിരിച്ചു…
“അതെ…” ഞാൻ അവളെ വിളിച്ചു…
“മം ” അവൾ ഒന്ന് മൂളി…
“എന്തിനാ രാവിലെ സോറി പറഞ്ഞത്…” ഞാൻ സംസാരത്തിലേക്ക് ഒരു വിഷയം കൊണ്ട് വരാൻ വേണ്ടി ചോദിച്ചു…
“ അത് ഞാൻ കാരണം അല്ലെ ഇക്കാക്ക് ചവിട്ട് കിട്ടിയത് ” അവൾ പറഞ്ഞിട്ട് തല താത്ത് ഇരുന്നു…
“അതൊന്നും സാരമില്ലന്നെ.. അല്ല തന്റെ പേര് പറഞ്ഞില്ല ”
“എന്റെ പേര് ഐഷ ഫാത്തിമ ” അവൾ പറഞ്ഞു..
“ ഞാൻ അജാസ് ജാഫർ.. ഇഷ്ടമുള്ളവർ അജു എന്ന് വിളിക്കും ”
ഞങ്ങൾ പേര് പറഞ്ഞു തീർന്നതും അവളുടെ ബസ് വന്ന് അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ്സിലേക്ക് കയറി… ബസ്സിൽ കയറിയ ശേഷം ഞാൻ അവളെ ഒരുപാട് നോക്കിയെങ്കിലും കാണാൻ പറ്റിയില്ല… ഞാൻ അവളെ തന്നെ നോക്കി ഇരുന്നു.. ബസ് മുന്നിലേക്ക് പോയി ബസ് പോയി കഴിഞ്ഞ് ഞാൻ തിരികെ വീട്ടിൽ എത്തി… ആഫിയും ഉമ്മിയും tv കാണുന്നു… ഞാൻ അവരെ ഒന്ന് നോക്കി എന്നിട്ട് റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് എല്ലാം ഇട്ട് താഴേക്ക് വന്നു.. ഞാൻ വന്ന് ഇരുന്നപ്പോഴേ ഉമ്മി ചായ ഇടാൻ ആയി അടുക്കളയിലേക്ക് പോയി.. അപ്പോഴേക്കും എന്റെ കുഞ്ഞു പെങ്ങൾ ചാടി എന്റെ അടുത്ത് വന്നു…