“ഇപ്പൊ തന്നെ 4,5 എണ്ണം ഇല്ലെടാ… എന്തിനാ വെറുതെ അടുത്തതിന്റെ പ്രാക്ക് കൂടെ വാങ്ങിക്കയുന്നത് ” ആദിൽ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…
“അത്…,. ആ നീ വല്യ ഡയലോഗ് ഒന്നും പറയണ്ട കുറെ നാൾ ആയല്ലോ ഒരു കൊച്ചിന്റെ പിറകെ നടക്കുന്നു എന്നിട്ട് എന്തായി.. എടാ ഇതൊരു കലയാണ്.. അതിനു കഴിവും വേണം ” വിവേക് ആദിലിനെ നോക്കി അവന്റെ ചമ്മൽ മാറ്റാൻ ആയി പറഞ്ഞു…
“ഓ നമ്മക്ക് ആ കഴിവ് ഇല്ലേ.. ഒരെണ്ണത്തിനെ set ആക്കണേ പാടാണ് ” ആദിൽ പറഞ്ഞു…
“ടാ നിർത്തിക്കെ രണ്ടും കൂടെ… ദേ അങ്ങോട്ട് നോക്കിക്കേ അത് ആ സെക്കന്റ്ഇയർ പിള്ളേർ അല്ലെ… അവന്മാർ റാഗിംഗ് നടത്തുവാണോ ” ഞാൻ അവന്മാരോട് ചോദിച്ചു…
“ആണോ എങ്കിൽ അതൊന്ന് കാണണമല്ലോ ” ആദിൽ പറഞ്ഞിട്ട് വണ്ടി ഒതുക്കി. അപ്പോൾ ഞാനും വണ്ടി ഒതുക്കി… ഇറങ്ങി അവൻ ആദ്യം നടന്നു പിറകെ ഞാനും വിവേക്കും…. അവരുടെ അടുത്ത് ചെന്നപ്പോൾ 4 പെൺകുട്ടികളെ ആണ് റാഗ് ചെയ്യുന്നത്… ഞങ്ങൾ വരുന്നത് കണ്ട് അവന്മാരിൽ ഒരുത്തൻ അവരുടെ നേതാവ് എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞു… അവൻ ഞങ്ങളെ ഒന്ന് നോക്കി… എന്നിട്ട് വീണ്ടും ആ പെൺകുട്ടികളോട് എന്തൊക്കെയോ ചോദിച്ചു..
“ എന്താ മോനെ റാഗിംഗ് ആണോ ”ആദ്യം ചെന്ന ആദിൽ ഒരു പരിഹാസ രൂപേണ അവനോട് ചോദിച്ചു…
“ആണെങ്കിൽ ” അവൻ കൊളുത്തുവാണെന്ന് മനസിലാക്കാൻ വേണ്ടി പറഞ്ഞു..
“ ആണെങ്കിൽ അത് ഇവിടെ നടക്കില്ല… അത്ര തന്നെ… നിങ്ങൾ പൊക്കൊളു ” അവനോട് പറഞ്ഞിട്ട് അവിടെ നിന്ന പെണ്പിള്ളേരോട് വിവേക് പറഞ്ഞു… അവർ തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്… ചുവന്ന ടോപ്പും ബ്ലാക്ക് പാലാസയും ഇട്ട് തട്ടമൊക്കെ ചുറ്റി ചുവന്ന ചുണ്ടുകളും നീല കണ്ണുകളും ഉള്ള ഒരു മൊഞ്ചത്തിയെ… ഒറ്റ നോട്ടം കണ്ടപ്പോഴേ എന്റെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ കടന്നു പോയി…. രംഗ് ചെയ്ത് കൊണ്ട് ഇരുന്നവൻ പെട്ടന് അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞു“അങ്ങനെ അങ്ങ് പോകാമോ.. ഇവിടെ വിളിച്ചത് ഞങ്ങൾ ആണേൽ ഞങ്ങൾ പോകാൻ പറയുമ്പോൾ നിയൊക്കെ പോയാമതി ” “പെൺപ്പിള്ളേർഡ് ദേഹത്ത് കൈവെക്കുന്നോടാ..***** മോനെ ”അവൻ പറഞ്ഞു തീർരുന്നതും ഞാൻ അവന്റെ നെഞ്ചത് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ പറഞ്ഞു… അവന്മാർ പ്രതികരിക്കില്ല എന്ന് കരുതിരുന്ന എന്നെ അവന്മാരിൽ ഒരുത്തൻ ചവിട്ടി താഴെ ഇട്ടു.. പെട്ടന്ന് ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അവന്റെ കൂടെ ഉണ്ടായിരുന്ന 4 പേരും താഴെ കിടക്കുന്നു.. ഞാൻ എഴുന്നേറ്റ കണ്ട് ആദിലും വിവേക്കും ഒരു ചിരിയോടെ എന്നെ നോക്കി… ഞാൻ അവന്മാരെ ഒന്ന് നോക്കി.. പെട്ടന്ന് തന്നെ എന്റെ കണ്ണുകൾ അവളിലേക്ക് പാഞ്ഞു… ഞാൻ നോക്കുമ്പോൾ ആ നില കണ്ണുകൾ നിറഞ്ഞിരിക്കുന്നു…