“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇപ്പൊ തന്നെ പോണം.. ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട് പിന്നെ എല്ലാരേം കാണണ്ടേ ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി… ( പണ്ട് മുതൽ വാപ്പ ഗൾഫിൽ ആയത് കൊണ്ട് ഒരുപാട് ബസ്സിനസ് അവിടെയും ഇവിടെയും എല്ലായിടത്തും ഉണ്ടായിരുന്നു )
ഞാൻ ബാത്‌റൂമിൽ കയറി നിന്ന് മുഖം ഒന്ന് നോക്കി… താടി ഒന്ന് ഷേപ്പ് ആക്കണം…
“അതെ ആ താടി അങ്ങ് ഷേപ്പ് ആക്കിയെരെ ” പുറത്തുനിന്നു ആഫി വിളിച്ചു പറഞ്ഞു…
ഞാൻ പല്ലൊക്കെ തേച്ചു താടി ഒക്കെ ഷേപ്പ് ചെയ്ത് ഇറങ്ങുമ്പോൾ ബെഡിൽ എനിക്ക് ഇടാൻ ആയി വൈറ്റ് ഷർട്ടും ബ്ലൂ പാന്റ്സും എടുത്ത് വെച്ചിരിക്കുന്നു… ഞാൻ ഷർട്ട് ഇഞ്ച് ചെയ്തിട്ട് അവിടെ ഉണ്ടായിരുന്ന കണ്ണാടിയിലേക്ക് നോക്കി…‘ താടി എടുത്തപ്പോൾ കൊള്ളാം ’ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് ചെന്നു… അവിടെ നല്ല ചൂട് അരിപ്പത്തിരിയും ചിക്കൻ കറിയും… ഒന്നും നോക്കിയില്ല കുറെ നാൾ ആയി ഇതൊക്കെ കഴിച്ചിട്ട് ഇരുന്നു അങ്ങ് തട്ടി…കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഓടി കാർ എടുത്തു..
“ആദ്യം എങ്ങോട്ടേക്കാ പോകുന്നെ ” ഞാൻ ചോദിച്ചു
“ആദ്യം നാത്തൂനെ ഒന്ന് കാണണം ” അവൾ പറഞ്ഞു…
“മോളെ കല്യാണം ഉറപ്പിച്ച ശേഷം കല്യാണം കഴിയാതെ അവിടേക്ക് ചെല്ലുന്നത് ശെരിയല്ല ”
“അത് എനിക്ക് അറിയാം… വീട്ടിൽ ഞാൻ കയറുന്നില്ല…ഞാൻ അവളോട് ഇക്കാക്ക് നല്ലൊരു ആളെ കണ്ട് പിടിക്കാൻ പറഞ്ഞിരുന്നു.. അവൾ ആരെയോ കണ്ട് വെച്ചിട്ടുണ്ട് ഇന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ”
“എനിക്ക് ഇപ്പോഴേ കല്യാണം ഒന്നും വേണ്ട” ഞാൻ എടുത്ത വാക്കിൽ പറഞ്ഞു…
“അത് ഒറ്റക്കങ്ങു തീരുമാനിച്ചാൽ മതിയോ” അവൾ വിടുന്ന ലക്ഷണം ഇല്ല
“എന്റെ ജീവിതം അല്ലെ എനിക്ക് തീരുമാനിക്കാൻ അവകാശം ഇല്ലേ ” ഞാൻ അവളോട് ചോദിച്ചു…
“ സോറി അത് ഞാൻ ചിന്തിച്ചില്ല.. ഇനി ഇക്കാക്ക് ഇഷ്ടം പോലെ ജീവിക്കാം.. ഞാൻ ഒന്നും വരുന്നില്ല ” എന്ന് പറഞ്ഞു അവൾ കൈ കെട്ടി പുറത്തേക്ക് നോക്കി ഇരുന്നു…