“ഒഴിവാക്കാൻ വേണ്ടിയിട്ടോ… ശെരി ഞാൻ പോവുവാ ” എന്ന് പറഞ്ഞു അവൾ എഴുനേറ്റു…
“ഏ പോവല്ലേ.. നിക്ക് ” ഞാൻ അവളോട് പറഞ്ഞു അവൾ അവിടെ നിന്നു…
“അന്ന് അറിയാമോ.. ഞാൻ അതിൽ കുടുങ്ങി പോയി ആരുടെയൊക്കെയോ ഇടയിൽ ആയി പോയി ഞാൻ പക്ഷെ ഞാൻ കാണുന്നുണ്ടായിരുന്നു… ബസ്സിലേക്ക് കയറിയ എന്നെ എത്തി വലിഞ്ഞു നോക്കുന്നത്.. എന്താ ഉദ്ദേശം ”അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു…
“എന്ത് ഉദ്ദേശം ” ഞാൻ ചോദിച്ചു…
“ഇക്കാക്ക് എന്നോട് പ്രേമം ആണെന്ന് ഒക്കെ പറയുന്നത് കേട്ട് ” അവൾ ചിരിയോടെ പറഞ്ഞു…
“പ്രേമോ എനിക്കോ ”
“അവന്മാരെ ഇടിച്ചപ്പോൾ ഞാൻ കരുതി കുറച്ചു ധൈര്യം കാണുമെന്നു… ഇതിപ്പോ ശേ.. നിങ്ങളുടെ വായിൽ നിന്ന് കേക്കാൻ ആഗ്രഹിച്ച ഞാൻ ഒരു മണ്ടി ” അവൾ തലയിൽ തട്ടിയിട്ട് പറഞ്ഞു…
“എന്ത് ” ഞാൻ ആകാംഷയോടെ ചോദിച്ചു…
തുടരും… കഴിഞ്ഞ തവണ ഇട്ടപ്പോൾ ഇത് പ്രസിദ്ധികരിച്ചില്ല… ഇത് പ്രസിതികരിക്കുകയാണെങ്കിൽ ഉറപ്പായും ഇതിൽ തുടരുന്നതാണ്…
നിങ്ങളുടെ സ്വന്തം ചുള്ളൻ ചെക്കൻ…