“ആ നോക്കി ഇരുന്നോ… ഡോക്ടർ പറഞ്ഞത് ഓടിയാഞ്ഞത് ഭാഗ്യം ആയെന്നാണ്… 2 മാസം എങ്കിലും ഇടണം എന്നാണ് ഡോക്ടർ പറഞ്ഞത് ” ആഫി ആണ് പറഞ്ഞത്…
“2 മാസമോ ” ഞങ്ങൾ രണ്ടും ഒരുമിച്ച് ഞെട്ടി
ഞങ്ങൾ സമയം കളയാൻ വേണ്ടി ഓരോന്ന് സംസാരിച്ചിരിരുന്നു…ഉമ്മിയും അഫിയും ഞങ്ങൾക്കുള്ള ഡ്രസ്സ് എടുക്കാൻ ആയി വീട്ടിലേക്ക് പോയിരുന്നു…സമയം 4 മണി ഒക്കെ ആയി കാണും അപ്പോൾ തട്ടം ഇട്ട ഒരു കുട്ടിയും അതിന്റെ പിറകിൽ 4 പേരും കൂടെ നടന്നു വരുന്നത് ഞങ്ങൾ കണ്ടു.. അവർ ഞങ്ങളുടെ റൂമിലേക്ക് ആണ് വന്നത്…അവരെ കണ്ടപ്പോഴേ ചിരിച്ചുകൊണ്ട് ഇരുന്ന എന്റെ മുഖം മാറി… അത് ഐഷ ആയിരുന്നു.. ഇപ്പോഴും ഏണിക്ക് ആഫി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ വന്നത്… ഒരു സഹതാപത്തിന്റെ പുറത്ത് വന്ന ഒരു ബന്ധം അത്രയേ ഉള്ളുയിരുന്നു…
“ എന്തെ ഞങ്ങൾ വന്നത് ഇഷ്ടമായില്ലേ ” മുന്നിൽ വന്ന ഐഷ ചോദിച്ചു…
“ഏ അങ്ങനെ ഒന്നും ഇല്ല” ഞാൻ പറഞ്ഞു ..
“നിങ്ങൾ എന്താ ഇവിടെ ” വിവേക് ചോദിച്ചു…
“അത് ശെരി.. ഇവിടെ കൊണ്ട് വന്നതും.. ഏ റൂമിൽ ആക്കിയതും ഒന്നും ഓർമ ഇല്ലേ രണ്ടാൾക്കും ” അവൾ ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു…
“ ഇല്ല ”ഒന്നും നോക്കാതെ വിവേക് പറഞ്ഞു ..
“ആഹ് ശെരിയാ.. കൊണ്ട് വരുമ്പോൾ നിങ്ങൾക്ക് ബോധം ഇല്ലയൊരുന്നു… ഇവിടെ കൊണ്ട് ആക്കിയിട്ടു ഈ ഇക്കാടെ ഫോണിൽ നിന്ന number എടുത്ത് ഉമ്മയെ വിളിച്ചേ ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് അവൾ അവളുടെ കൂട്ടുകാരികളോട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു.. അവർ 4 പേരും വിവേകിനെ ചുറ്റി നിന്നു.. അപ്പോൾ ഐഷ എന്റെ അടുത്തിട്ടിരുന്ന ചെയർ പിടിച്ചിട്ടിട് അവിടെ ഇരുന്നു
“എന്താ പിന്നെ എന്നെ കാണാൻ വരാഞ്ഞത് ”ഒരു കുസൃതി ചിരിയോടെ അവൾ നാണത്തിൽ മുഖം താഴ്ത്തി ചോദിച്ചു…
“അത് ഞാൻ… അന്ന് ബസ്സിൽ കയറിയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ… ഞാൻ കരുതി എന്നെ ഒഴിവാക്കാൻ വേണ്ടിയിട്ട് ആയിരിക്കും എന്ന് ” ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…