“മോളെ… അ.. ആഫി.. സൊ ” എനിക്ക് അത് കണ്ട് വിഷമമായി… ഞാൻ വിളിച്ചു അല്ല കരഞ്ഞുകൊണ്ട് വിളിച്ചു… അത് കേട്ടതും അവൾ ഓടി വന്നെന്റെ വാ പൊത്തി…
“എന്തിനാ എന്നോട് രാവിലെ അങ്ങനെ ഒക്കെ പറഞ്ഞെ… അത് കൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ കിടക്കുന്നെ ” സോറി പറയാൻ സമ്മതിക്കാതെ അവൾ പറഞ്ഞു…
“അപ്പൊ നീ പ്രാകിയത് ആണ് അല്ലെ ”അവൾ വന്ന് സംസാരിച്ചപ്പോൾ ഉള്ള സന്ദോഷം കൊണ്ട് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
“ദേകൈ മാത്രമേ ഒടിഞ്ഞിട്ടുള്ളു.. ആവശ്യം ഇല്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ… ഈ കാല് കൂടെ ഞാൻ തല്ലി ഓടിക്കും ”നിറഞ്ഞിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു…
“അല്ല ഞങ്ങളെ ആരാ ഇവിടെ കൊണ്ട് വന്നത് ”
“അത് ഇല്ലേ ഒരു നീല കണ്ണുള്ള കൊച്ച്.. ഇവിടെ കൊണ്ട് വന്ന് ആക്കി എന്നാണ് നേഴ്സ് പറഞ്ഞത്… ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോഴാ ഞങ്ങൾ കാര്യം അറിഞ്ഞത്… ഞങ്ങൾ അപ്പോഴേ ഇങ് വന്നു” ഉമ്മി ആണ് മറുപടി പറഞ്ഞത്..
“അത് ഇല്ലേ ഇക്കു.. അത് മറ്റേ ഐഷ ഇത്തി ആണെന്നാണ് തോന്നുന്നത് ”എന്റെ ചെവിയിൽ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… അവൾ അത് പറഞ്ഞപ്പോൾ ഞാനും ഒന്ന് ചിരിച്ചു…
“അല്ല എന്ന് പോകാൻ പറ്റും വീട്ടിലേക്ക് ”
“ആദ്യം ഇതൊക്കെ ഒന്ന് ശെരിയാകട്ടെ എന്നിട്ട് വിട്ടാൽ മതി എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട് ” ഉമ്മി പറഞ്ഞു… ഞാൻ ഉമ്മിയെ ദയനീയമായി നോക്കി… നടക്കില്ല എന്ന് ഉമ്മ തലയാട്ടി…
അടുത്ത ബെഡിൽ ശബ്ദം കേട്ടാണ് ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ അവൻ ഉറക്കം ഉണർന്നിരുന്നു…
“ടാ വാ ഏണിക്ക് വീട്ടിൽ പോകാം..” അവൻ കണ്ണ് തുറന്നയുടൻ പറഞ്ഞു
“ടാ പൊട്ടാ… നിന്റെ കയ്യും കാലും ഒടിഞ്ഞു… നീ എങ്ങനെ വീട്ടിലോട്ട് പോകും… അത് മാത്രം അല്ല ഇത് ready ആകാതെ ഇവിടുന്ന് വിടണ്ടാന്ന് ഉമ്മി ഡോക്ടറോട് പറഞ്ഞു… നിന്റെ വീട്ടിൽ വിളിച്ചു പറയണ്ടേ ”
“എടാ വീട്ടിൽ വിളിച്ചു പറയണ്ട… ഇതൊക്കെ അറിഞ്ഞാൽ അവർക്ക് ആകെ ടെൻഷൻ ആകും.. അതും അല്ല ഇതൊക്കെ 1 ആഴ്ച കൊണ്ട് അങ്ങ് ശെരിയാകും ”