ഞാൻ അപ്പോഴേ വലിച്ചെറിഞ്ഞ ബാഗ് എടുത്ത് ബൈക്കിൽ കയറി…. ബൈക്ക് വിവേകിന്റെ വീട്ടിലേക്ക് വിട്ടു… അവൻ കോളേജിൽ പോകാൻ ഒരുങ്ങിയിരുന്നു ഞാൻ അവനെയും കൂട്ടി കോളേജിലേക്ക് പോയി…. വീട്ടിൽ നടന്ന കാര്യം ഒന്നും ഞാൻ അവനോട് പറയാൻ നിന്നില്ല… കോളേജിൽ കയറിയാ ഞങ്ങൾ രണ്ടുപേരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പോലെ ഉള്ള സംഭവമായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്….
ആദിൽ അവിടെ അന്ന് അടി ഉണ്ടാക്കിയ സെക്കന്റ് ഇയർ പിള്ളേരുമായി നടന്നു പോകുന്ന പിള്ളേരെ റാഗ് ചെയ്യുന്നു…. ഇത് കണ്ട ഞാൻ വണ്ടി ഒതുക്കി…. വിവേക് അതിനു മുന്നേ ചാടി ഇറങ്ങി… അവരുടെ അടുത്തേക്ക് ഓടി ചെന്നു… വിവേക് പോകുന്നത് കണ്ടപ്പോഴേ അവന്റെ പോക്ക് ശെരിയല്ല എന്ന് മനസിലാക്കിയ ഞാൻ അവന്റെ പിറകെ ഓടി….
“ടാ നിന്നോടൊക്കെ ഞങ്ങൾ അന്നേ പറഞ്ഞേയ.. ഈ പരിപാടി ഇവിടെ നടക്കത്തില്ലന്ന് ” വിവേക് പറഞ്ഞു…
“അന്ന് ഞങ്ങളുടെ കൂട്ടത്തിൽ സീനിയർസ് ഇല്ലായിരുന്നു… ഇപ്പൊ ഞങ്ങളുക്കും സീനിയർസ് ഉണ്ട് ” ആദിലിന്റെ നേരെ വലത് വശത്തിരുന്നവൻ പറഞ്ഞു…
“ആ അത്കൊണ്ട് തടി കെടക്കണ്ടെങ്കിൽ… ചേട്ടൻമാർ രണ്ടും അങ്ങ് ചെന്നാട്ടെ ” ആദിലിന്റെ ഇടത് വശത്തിരുന്നവൻ അത് പറഞ്ഞപ്പോൾ വിവേക് അവനെ ഇടിക്കാനായി കൈ വീശി അവന്റെ അടുത്ത് എത്തിയതും ആദിൽ ആ കൈ തടഞ്ഞു…
“ടാ… ആദിലെ കൈ വിട് ” വിവേക് പൊങ്ങി വന്ന ദേഷ്യം അടക്കി വച്ചുകൊണ്ട് പറഞ്ഞു…
“കൈ ഒക്കെ വിടാം പക്ഷെ ഇവന്മാരുടെ ഒരുത്തന്റെയും ദേഹത്ത് നിന്റെ കൈ വീഴരുത് ” ആദിൽ താക്കിത് നൽകും പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു…
“അങ്ങനെ ആണോ എന്നാ നീ കൈ വിടണ്ട… എങ്ങനെ കൈ എടുക്കണം എന്നൊക്കെ എനിക്ക് അറിയാം….” എന്ന് പറഞ്ഞു വിവേക് ഇടതു കൈ ആദിലിന്റെ കോളേറിൽ പിടിച്ചു അവനെ പൊക്കി നിർത്തി… പൊക്കി നിർത്തിയതും ആദിൽ അവന്റെ വളത്തുകാലിൽ ഊന്നി ഇടത് കാൽ ശക്തമായി വിവേകിന്റെ നെഞ്ചിലേക്ക് പതിപ്പിച്ചു… ആ ചവിട്ടിന്റെ ആഘാദത്തിൽ വിവേക് തെറിച്ചു പോയി വീണു… അത് നോക്കി ഞാൻ ആദിലിലേക്ക് നോക്കുമ്പോൾ ഒരു ഇടി എനിക്ക് കിട്ടി… അതോടെ ഞാനും താഴെ വീണു… താഴെ വീണ ഞങ്ങളെ.. അവർ എല്ലാവരും കൂടെ അവിടെ ഇട്ട് ചവിട്ടി കൂട്ടി… ചവിട്ടിന്റെ ഇടക്ക് ബോധം പോയ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് നേർമുകളിൽ കറങ്ങുന്ന fan ആയിരുന്നു… ഞാൻ എഴുനേക്കാൻ നോക്കി… തല പൊക്കാൻ പറ്റുന്നില്ലായിരുന്നു എന്തോ ഭാരം പോലെ… കൈ തലയിലേക്ക് കൊണ്ട് വരാൻ നോക്കുമ്പോൾ രണ്ട് കയ്യിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു… ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹോസ്പിറ്റൽ ആണ്… എനിക്ക് നേരെ വലതു വശത്തെ ബെഡിൽ അവനും ഉണ്ട് വിവേക്… അവന്റെ തല കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്നു… ഒരു കൈ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. ഒരു കാലും…തല ഇടത്തോട്ട് ചരിച്ചു നോക്കിയപ്പോൾ അവിടെ ഉമ്മി,ആഫിയും ഇരിക്കുന്നു… കരഞ്ഞു കരഞ്ഞു രണ്ട് പേരുടെയും കണ്ണുകൾ ചുവന്നിട്ടുണ്ട്… ഞാൻ നോക്കുന്നത് കണ്ടതും ആഫി മുഖം തിരിച്ചിരുന്നു… അത് കണ്ടപ്പോൾ അവന്മാർ എന്നെ അങ്ങ് കൊന്നാൽ മതിയായിരുന്നു എന്ന് ഞാൻ ചിന്തിച്ചു…