അമ്മുമ്മയോട് പറഞ്ഞു ” അമ്മ ഇന്ന് രാത്രി ഹോസ്പിറ്റലിൽ നിൽക്കണം, ഒരാളോട് കുറച്ചു പൈസ ചോദിച്ചിട്ടുണ്ട് അതു വൈകീട്ട് ഏഴര എട്ടു മണിയാകുമ്പോൾ കൊണ്ടുവരാം എന്നാണ് പറഞ്ഞിരിക്കുന്നത്. വന്നില്ലെങ്കിൽ വെളുപ്പിന് തന്നെ അയാളെ കാണാൻ പോകണം. നാളെ ഡിസ്ചാർജ് ചെയ്യുകയല്ലേ അവിടെ കുറച്ച് പൈസ അടക്കണം അമ്മ വേഗം റെഡി ആവുകയാണെങ്കിൽ ഞാൻ കൊണ്ടുവന്നു വിടാം. ഞാൻ ഇപ്പോൾ തന്നെ പോയിട്ട് വരാം അമ്മ ആറു മണി ആകുമ്പോഴേക്കും റെഡിയായിക്കോളൂ” എന്നുപറഞ്ഞ് കുഞ്ഞച്ചൻ പോയി അപ്പോൾ തന്നെ അമ്മ എഴുന്നേറ്റ് അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മയുടെ ശബ്ദം കേൾക്കുന്നുണ്ട് “അതിന് ഇവിടെ അജയൻ ഉണ്ടല്ലോ ” പിന്നീട് ശബ്ദം കേട്ടില്ല അമ്മുമ്മ റെഡിയാകാൻ തുടങ്ങി മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞച്ചൻ എത്തി. അമ്മ കിളിയോട് പറഞ്ഞു ” അവന് ചോറ് കൊടുത്തു പാത്രം വെള്ളത്തിലിട്ടു വച്ചിരുന്നാൽ മതി നാളെ രാവിലെ കഴുകാം എന്നിട്ട് ലൈറ്റുകൾ ഒക്കെ ഓഫ് ചെയ്ത് മുറിയിൽ പോയി കിടന്നൊ ” എന്ന് പറഞ്ഞ് അമ്മയും കുഞ്ഞച്ഛനും ഇറങ്ങിയ ഉടനെ അവൾ അവരുടെ മുറിയിൽ കയറി വാതിലടച്ചു. ഞാൻ സമാധാനിച്ചു രാത്രി അവളോട് എല്ലാം ഏറ്റുപറഞ്ഞ് മാപ്പ് പറയണം.
പക്ഷേ അവൾ പുറത്തേക്ക് വന്നില്ല എട്ടര വരെ ഞാൻ നോക്കി കാണാതായപ്പോൾ ഞാൻ കയറി കിടന്നു വിശക്കുന്നു ഉണ്ടെങ്കിലും അവളുടെ പ്രവർത്തി എനിക്ക് തീരെ സഹിച്ചില്ല വാതിൽ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ കിടന്നു മയങ്ങി പോയി വാതിലിൽ തട്ടുന്ന ഒച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത് നോക്കുമ്പോൾ ഒമ്പതര ഹാളിൽ വരുമ്പോൾ ലൈറ്റ് ഉണ്ട് അവരുടെ ഒരു റൂമിലെ വാതിൽ അടച്ചു കുറ്റി ഇടുന്ന ശബ്ദം കേട്ടു. ഡൈനിങ് ടേബിൾ എനിക്കുള്ള ഭക്ഷണം എടുത്തു വെച്ചിട്ടുണ്ടായിരുന്നു, പകുതിയിൽ കൂടുതൽ ചോറു കൊണ്ടുപോയി ഞാൻ വെള്ളത്തിലിട്ടു.
ഭക്ഷണം കഴിച്ച പാത്രം കൊണ്ടുപോയി കഴുകി വച്ചിട്ട് തിരിച്ചുവന്നു റൂമിൽ കിടന്നു. എപ്പോഴോ ഉറങ്ങി വലിയൊരു ശബ്ദം കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് നോക്കുമ്പോൾ നല്ല ഇടിയും മഴയും. നല്ല ശക്തിയിലുള്ള ഇടിവെട്ട് ആണ് നടക്കുന്നത് പെട്ടെന്ന് അടുത്തെവിടെയോ താഴെ വന്നു ഇടി വെട്ടി “അയ്യോ ” എന്നുള്ള നിലവിളിയോടെ എൻറെ വാതിലിൽ ആരോ തട്ടുന്നു വൈദ്യുതി പോയിരുന്നു ലൈറ്റ് ഇല്ലാത്തതിനാൽ ഞാൻ തപ്പിത്തടഞ്ഞ് വാതിലിനടുത്തെത്തി തുറന്നു അപ്പോൾ ആരോ വന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു സ്ഥലകാല ബോധം വന്നപ്പോൾ മനസ്സിലായി അത് അവളായിരുന്നു.