“ഹലോ…. ആൾ ഇവിടെ തന്നെ ഉണ്ടോ.”
അമ്മ സ്വയബോധം തിരിച്ചു എടുത്തു
“ശ്രീ അല്ലെ ”
ഞാൻ തന്നെ റിപ്ലൈ കൊടുത്തു
“ഉം ”
പിന്നെ എന്താ ആണ് നടന്നെ എന്ന് പോലും എനിക്ക് മനസ്സിലാക്കാൻ ലേശം ടൈം എടുത്തു. അമ്മ നേരെ അടുക്കളയിലേക് ഓടി. ഞാനും ശ്രീയും എന്താണ് എന്ന് അറിയാതെ മുറ്റത്തു നിന്ന് മുഖം മുഖം നോക്കി. അപ്പോഴേക്കും മുൻപ് വശത്തെ കതക് തുറന്നു വിളക്ക് കത്തിച്ചു കൊണ്ട് വരുന്ന അമ്മയെ ആണ് കാണുന്നത്.
“മോൾ ഇങ്ങോട്ട് വന്നേ എന്നിട്ട് ഈ വിളകു കെടാതെ വലതു കാൽ വെച്ച് കയറ് ”
ഞാൻ ശ്രീ യോട് മുഖത്ത് നോക്കി ചെയ്തോളാൻ അനുവാദം കൊടുത്തു. അവൾ അമ്മയുടെ കൈയിൽ നിന്ന് വിളക്ക് വാങ്ങി വലതു കാൽ വെച്ച് വീട്ടിൽ കയറി ഹാളിൽ കൊണ്ട് പോയി വിളക്ക് വെക്കുന്നോടത് കൊണ്ട് പോയി വിളക്ക് വെച്ച്.
“ഞാൻ എന്റെ മരുമോളെ ഒന്ന് ശെരിക്കും കാണട്ടെടാ ”
അമ്മ അപ്പൊ തന്നെ അടുക്കളയിലേക് കൊണ്ട് പോയി ഉപ്പ് ഒക്കെ അവളുടെ തലയിൽ കൂടി ഉഴിഞ്ഞു അടുപ്പിൽ ഇട്ട് കാണു കിട്ടാതെ ഇരിക്കാൻ ആണെന്ന് ഒരു ഡയലോഗും എനിക്കും ശ്രീക്കും ചിരിയ വന്നത്.
“എങ്ങനെ കിട്ടിടാ ഈ പെണ്ണിനെ ”
“ചുണ്ട ഇട്ട് തോട്ടിൽ നിന്ന് കിട്ടിയതാ അമ്മേ ”
എന്ന് ഒരു ചളി അടിച്ചു വിട്ട്
“നീ അല്ലെ അധികം ഭംഗി ഇല്ലാ എന്ന് പറഞ്ഞേ ഇതിൽ കൂടുതൽ എന്താടാ വേണ്ടേ ” ഇതൊക്കെ കേട്ട് മിണ്ടാതെ ഇരുന്ന ശ്രീ യോട് “എന്താടി ഒന്നും മിണ്ടാതെ ”
മിണ്ടീ തുടങ്ങിയാൽ നിർത്തില്ല എന്ന് എനിക്ക് അറിയാം കലപില്ല കലപില സംസാരിച്ചു കൊണ്ട് ഇരിക്കും അതുപോലെ തന്നെ അമ്മയും ചക്കിക് ഒത്ത ചങ്കരൻ എന്ന് ഒരു പഴചൊല്ല് ആണ് എനിക്ക് ഓർമ വന്നത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.അവൾ അമ്മയെ വീഴ്ത്തി കളഞ്ഞു എന്ന് വേണം പറയാൻ. പിന്നെ തുണി മാറാൻ എന്റെ റൂമിൽ കയറിയപ്പോൾ അവൾ മുറി ഒക്കെ മൊത്തം നോക്കുന്നത് കണ്ടു. സംഭവം ഒന്നുല്ല ആകെ അലങ്കോലം ആയി ആയിരുന്നു കിടന്നേ. പടുത്തം കഴിഞ്ഞിട്ടും ടേബിളിൽ ബുക്ക് ഒക്കെ അതേപടി കിടക്കുന്നുണ്ട്. ആകെ പാടെ ഒരു ആശുവാസം അമ്മ രാവിലെ മുറി തുടക്കുകയും ബെഡ്ഷീറ്റ് ഒക്കെ പുതിയത് കൊണ്ട് പോയി ഇട്ടേകുന്നും ഉണ്ട് കാരണം എന്നാണെന്നു വെച്ചാൽ കഴിഞ്ഞ രാത്രി യിലെ കലാപരിപാടികൾ കഴിഞ്ഞു അമ്മ അതൊക്കെ അലക്കാൻ കൊണ്ട് പോയപ്പോൾ പുതിയത് എടുത്തു വിരിച്ചതാ.