തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Posted by

ദേവദർശിനി അത് മുൻകൂട്ടി കണ്ടെന്നോണം ഇവിടെ ഡൽഹിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ രഹസ്യമായി വിവരമറിയിച്ചു. പക്ഷെ അവർ അമ്മയെയും അച്ഛനെയും കൊണ്ട് പോകാൻ വരും മുന്നേ എല്ലാം കഴിഞ്ഞിരുന്നു.

രാവെന്നോ പകലെന്നോ തിരിച്ചറിയാതെ ഇരുട്ടടഞ്ഞ തെക്കിനി മുറിയിൽ നമ്മുടെ അമ്മ എങ്ങിയലച്ചു കരഞ്ഞുകൊണ്ടിരുന്നു. ഒരാഴ്ചയോളം ദേവദർശിനിക്ക് പോലും നമ്മുടെ അമ്മയെ കാണാൻ പോലും കഴിഞ്ഞില്ല, നരസിംഹാദേവൻ പൂജയെന്നും പറഞ്ഞു നമ്മുടെ അമ്മയെ ………..
ഒരുപക്ഷെ സ്വന്തം അനിയനെ പോലും തിരിച്ചറിയാൻ കഴിയാതെ നമ്മുടെ പാവം അമ്മ!! നിനക്ക് ആലോചിക്കാൻ കഴിയുന്നുണ്ടോ പ്രണോയ്..
എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടാ…..

അമ്മ നിർത്താതെ കരയുവായിരിക്കും ഇപ്പോഴും എനിക്ക് അറിയാം….അമ്മയ്ക്ക് നീയിങ്ങനെ ചെയ്തെന്നു അറിഞ്ഞപ്പോൾ നല്ല വിഷമം ആയിക്കാണും.

നീ വാ പല്ലവി എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം……..

ഞാനും പല്ലവിയും കൂടെ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നു. അമ്മ ബെഡ്റൂമിന്റെ വാതിൽ അടച്ചിരുന്നു…

“അമ്മാ…”
ഞാനൊരു മൂന്നു വട്ടം വിളിച്ചിട്ടും അമ്മ തുറന്നില്ല, എങ്കിലും പല്ലവി ഒരു തവണ വിളിച്ചപ്പോൾ കതക് തുറക്കപ്പെട്ടു.
സ്റ്റിൽ അമ്മ കരയുന്നുണ്ടായിരിക്കണം.
മുഖമൊക്കെ നല്ല നനവുണ്ട്, കണ്ണ് കലങ്ങീട്ടുണ്ട് അമ്മയെ പറഞ്ഞിട്ടും കാര്യമില്ല. ഞാൻ ഇങ്ങനെ ചെയ്തെന്നു കേൾക്കുമ്പോ എന്തായാലും അമ്മയ്ക്ക് ദേഷ്യം വരിക തന്നെ ചെയ്യും.

ഞാൻ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് കഴുത്തിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. എനിക്ക് പല്ലവി പറഞ്ഞ അമ്മയുടെ 15ആം വയസ്സിലെ മുഖമാണപ്പോൾ മനസിലേക്ക് വന്നത്. ആ ദുരിതത്തിൽ നിന്നും എന്റെ അച്ഛൻ എത്ര കഷ്ടപെട്ടാവും അമ്മയെ കരകയറ്റിട്ടുണ്ടാകുക. അങ്ങനെയുള്ള അമ്മയെ ഞാനൊരിക്കലും വിഷമിപ്പിക്കാൻ പാടില്ല. ഞാൻ പൊട്ടി കരയുമ്പോ…. അമ്മ എന്നെ ആശ്വസിപ്പിച്ചു. നേരമൊത്തിരി കഴിഞ്ഞെങ്കിലും എനിക്ക് മനസ്സിൽ നിന്നും അത് മായുന്നില്ല!!
അമ്മയുടെ മടിയിൽ ഞാൻ തലവച്ചു കൊണ്ടുകിടന്നപ്പോൾ. പല്ലവി ബെഡിന്റെ അരികിൽ കിടന്നു മയങ്ങിയിരുന്നു…

ഉറങ്ങ് പ്രണോയ്….

ഉറക്കം വരുന്നില്ല..മ്മാ

അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ…
ഇപ്പൊ എന്തിനാ അതോർക്കുന്നെ…

പറ്റുന്നില്ല…

എന്റെ പൊന്നു മോൻ ഒരു കുട്ടിയെ ചുംബിച്ചു. അത് എന്റെ കൂടെ ജോലി

Leave a Reply

Your email address will not be published. Required fields are marked *