അവന്റെ കൈയിൽ ആ പെട്ടി കൊടുത്തു പടവീടന്റെ വീട്ടിലേക്ക് പോകാൻ പറയാമോ ഞാൻ പിറകെ വരാം….
എടാ നീയെന്തൊക്കെയാ പറയുന്നേ…
ടെൻഷൻ അടിക്കാനൊന്നും വേണ്ട!
ഞാനിപ്പൊവരം..
ചോട്ടു…!! ആളൊരു മന്ദബുദ്ധിയാണ്. പക്ഷെ പറഞ്ഞാൽ ഒരു സ്‌ഥലത് ഒരു സാധനം അവനെത്തിക്കാൻ കഴിയും. എന്ത് ചോദിച്ചാലും ഒരുത്തരമേ കാണു…
പേര് ചോട്ടു.. എനിക്കാറുമില്ല!!
ഞാൻ കുളിച്ചൊരുങ്ങി സാർഥകിന്റെ കടയിലെത്തി. രാവിലെ കടയിൽ അധികമാളുണ്ടായിരുന്നില്ല. ഒരു ചായ വേണമെന്നു കവലയിലുള്ള ചായക്കടയിലെ കരിം ഭായിയോട് പറഞ്ഞപ്പോൾ ചോട്ടു ചായയുമായി സലൂണിലേക്ക് വന്നു. ഞാനൊരു ഓട്ടോയിൽ ചോട്ടുവിനേം കയറ്റി പടവീടന്റെ വീടിന്റെ അടുത്തെത്തി. വീട് തുറന്നു കിടപ്പുണ്ട്. ഞാൻ ആദ്യം ഒരു ബൂത്തിൽ കയറി അങ്ങേരു എങ്ങാനും അകത്തുണ്ടോ എന്നറിയാൻ ഒരു പ്രാങ്ക് കാൾവിളിച്ചു.
ഭാര്യയായാണ് എടുത്തത്. അയാളുടെ വീട്ടിലെ നമ്പർ ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ അടുത്തുള്ള പലചരക്ക് കടയിൽ നിന്നും വാങ്ങിച്ചിരുന്നു. SI സാർ കുറച്ചു സാധനങ്ങൾ തന്നു വിട്ടിട്ടുണ്ട് പറഞ്ഞിട്ട്. കാര്യം അപ്പൊ അവരുടെ വീട്ടിൽ ആരും ഇല്ലായിരുന്നു. ഭാര്യാ പുറത്തുപോകുന്നത് ഞാൻ കാത്തിരുന്നത് അതിനാണ്. വരുമ്പോ വിളിക്കാൻ ആണ് എന്ന് പറഞ്ഞപ്പോൾ കടക്കാരൻ നമ്പറും തന്നു.
ഞാൻ ചോട്ടുനോട് അയാളുടെ വീട്ടിൽ കയറി കോളിംഗ് ബെൽ അടിക്കാനും, ആ ചേച്ചി വന്നാൽ ആ പെട്ടി കൊടുക്കാനും വേണ്ടി പറഞ്ഞു.
അവനത് ഒരു പേടിയും ഇല്ലാതെ ചെയ്തിട്ട് വന്നപ്പോൾ ഞാൻ അവനെ ഓട്ടോയിൽ കയറ്റി ചായക്കടയലിറക്കി. വീടിന്റെ ഉള്ളിൽ CCTV ഉണ്ടെന്നറിയാം, പക്ഷെ ചോട്ടുനെ കണ്ടു പിടിച്ചാലും ഏതു പെട്ടി ആര് തന്നു, എന്നൊക്കെയുള്ള ചോദ്യം അസ്‌ഥാനത്താവും എന്നുറപ്പുള്ളതു കൊണ്ടാണ് ഞാനത്രയ്ക്ക് റിസ്ക് എടുക്കുന്നത്. പിന്നെ പടവീടൻ ഇങ്ങോട്ടു പണി വരുമുന്നേ അയാളെ പൂട്ടണം!
വീട്ടിലേക്ക് ഞാൻ പോകുന്ന വഴി ഇൻകം ടാക്സിനെ വിളിക്കുകയും ചെയ്തു. ബ്ലാക്ക് മണിയാണ് 3 കോടി! 2000 ത്തിന്റെ കറൻസി. എന്റെ ഡീറ്റെയിൽസ് ചോദിച്ചു, അവർ കോൺഫിഡൻഷ്യൽ ആകുമെന്നും പറഞ്ഞിട്ടും ഞാൻ പറയാൻ നിന്നില്ല . റീവാർഡ് മദർ തെരേസ അനാഥാലയത്തിന്റെ മെയിൻ ബ്രാഞ്ചിലേക്ക് മതിയെന്നും പറഞ്ഞു ഞാൻ കട്ട് ചെയ്തു.
അവമ്മാര് വരുന്നത് കാണാൻ വേണ്ടി പടവീടന്റെ എതിരെയുള്ള കടയിൽ സിഗരറ്റും കത്തിച്ചു ഞാൻ നിന്നു. രണ്ടു ജീപ്പിൽ ഓഫീസർസ് വന്നു റൈഡ് ചെയ്തു സാധനം കണ്ടെത്തി. പടവീടനെ വിളിച്ചു വരുത്തിയപ്പോൾ, ഒരു പയ്യൻ കൊണ്ട് വന്നതാണെന്നും ഭാര്യ പറഞ്ഞത് അയാളും അതുപോലെ സമ്മതിച്ചു. പക്ഷെ പൈസ ആണെന്ന് അറിയില്ലെന്നു പറഞ്ഞത് ഓഫീസർ മാര് വിശ്വസിക്കാൻ മെനക്കെട്ടില്ല!! അയാളെ അവമ്മാര് വിലങ്ങു വെച്ച് കൊണ്ട് പോയപ്പോൾ പടവീടന്റെ കാര്യത്തിൽ ഒരു തീരുമാനമായി. എന്റെ ബാക്കിയുള്ള പണിക്കായി ഞാൻ ബൈക്കുമെടുത്തു ശാന്താറാമിന്റെ വീടിന്റെ അടുത്തേക്ക് വിട്ടു. എത്തിച്ചിരി അകലെയാണ്, ഒരു പശു തൊഴുത്തുമൊക്കെയുള്ള ഒരു