ആളായാലും ഞങ്ങൾക്ക് ഒരു കുഴപ്പമില്ല!!
അവന്റെ ഡയലോഗടി കേൾക്കാൻ നിക്കാതെ തോക്കു ചൂണ്ടുന്ന അവന്റെ കയ്യിലേക്ക് ഞാനെന്റെ കാലൊന്നു ഉയർത്തിച്ചവിട്ടിയതും തോക്ക് തെറിച്ചു അപ്പുറത്തേക്ക് വീണു. അവൻ മുഖം കുത്തി ടാറിട്ട റോഡിലും. നെഞ്ചിൽ ഇടികൊണ്ടവനെ ഞാൻ വിട്ടപ്പോൾ നിലത്തു വീണിരുന്നു. പിന്നെയുള്ള രണ്ടു പേര് ഇരുമ്പിന്റെ ടൂൾസ് കൊണ്ട് മുന്നോട്ട് വന്നു. അതെന്റെ നേരെ വീശിയപ്പോൾ ജസ്റ് മിസ്!.ഞാൻ അവമ്മാരെ ഇരുകയ്യും കൊണ്ട് ചുറ്റിപിടിച്ചു വയറിലും മുഖത്തും ഓരോ പഞ്ച് വീതം കൊടുത്തു. തോക്ക് ചൂണ്ടിയവൻ നിലത്തു കിടന്നു ഫോൺ എടുക്കാൻ നേരം ഞാൻ കുനിഞ്ഞുകൊണ്ട് അവന്റെ മുഖത്തു കത്തികൊണ്ട് ഒരു മാർക്ക് ഇട്ടു.
അവന്റെ കണ്ണിലേക്ക് കത്തി ചൂണ്ടി പിടിച്ചപ്പോൾ അവൻ പേടിച്ചു.
അടുത്ത് കിടക്കുന്ന തോക്ക് ഞാൻ ഒരു കയ്യിൽ പിടിച്ചുകൊണ്ട് കത്തി മടക്കി പോക്കറ്റിലിട്ടു. ഞാൻ തോക്ക് എടുത്തത് കണ്ടനേരം മറ്റു രണ്ടുപേർ ആ സമയം ഞൊണ്ടി ഇരുട്ടിലേക്ക് മറഞ്ഞു. ഞാൻ ഓമ്‌നിയുടെ ഉള്ളിലേക്ക് കയറി ആ പെട്ടിയുമെടുത്തു നടന്നപ്പോൾ.
എന്റെ പിറകെ വന്ന തോക്കു ചൂണ്ടിയവന്റെ നേരെ ഞാൻ ആ തോക്ക് നീട്ടി. അവൻ കൈപൊക്കി തന്നെ നിന്നു. ഞാൻ നടന്നു ബൈക്കിൽ കയറി. നേരെ വിട്ടുകൊണ്ട് മറ്റൊരു വഴിയിലൂടെ മെയിൻ റോഡിലേക്ക് കയറി. നേരെ സാർഥകിന്റെ കടയുടെ ഷട്ടർ തുറന്നു പെട്ടി മുടിക്കൂനയുടെ ഉള്ളിലേക്ക് വെച്ചു. അതിനകത്തേക്ക് വെച്ചു. അതിന്റെ ചാവി ഞാൻ നേരത്തെ മേടിച്ചിരുന്നു.
അവിടെ നിന്നും തിരിച്ചു വീട്ടിലേക്ക് വരാൻ നേരം പോലീസ് എന്നെ തടുത്തു എവിടെന്നു വരുന്നു എന്നൊക്കെ ചോദിച്ചു. ഞാൻ ഒരു സുഹൃത്തിനെ റയിൽവെ സ്റ്റേഷൻ ഡ്രോപ്പ് ചെയ്യാൻ പോയതാണ് എന്ന് പറഞ്ഞു. അവരെന്നെ വിട്ടപ്പോൾ എനിക്ക് മനസിലായി. ചെട്ടിയാരുടെ കാശ് പോയതിൽ ഇന്നിവർക്കൊന്നും ഉറക്കം കാണില്ലെന്ന്. അയാൾക്ക് അതൊരു അപമാനം ആയിരിക്കുമെന്നു ഞാനൂഹിച്ചു. തിരിച്ചു ബെഡിൽ ഞാൻ കിടക്കുമ്പോ പല്ലവി പാവം തലയിണയും കെട്ടിപിടിച്ചുറങ്ങുന്നു…
കാലത്തു ഫോൺ എടുത്തപ്പോൾ അതേനമ്പറിൽ നിന്നും വീണ്ടും മെസ്സേജ്!!
What game are you playing my boy?!!
ഇവമ്മാരെകൊണ്ട്!! അത് പറഞ്ഞാൽ കഥ തീർന്നില്ലേ കോപ്പന്മാർ.
ഞാൻ കുളിച്ചിരുങ്ങി. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അത് അറ്റൻഡ് ചെയ്തു വലിയ കുഴപ്പമില്ലായിരുന്നു. സോനത്തിന്റെ വീട്ടിൽ പിസി കേടായപ്പോൾ എന്നെ വിളിച്ചു. വൈറസ് എന്തോ ആണ്. ഞാൻ ജസ്റ് ഫോർമാറ്റ് ചെയ്തു റെഡിയാക്കി തിരിച്ചു വീട്ടിലെത്തി.
സാർത്ഥക് പേടിച്ചിട്ട് രാവിലെ മുതൽ വിളിയാണ്. അവൻ ഞാൻ ഒളിപ്പിച്ച പണപ്പെട്ടി മുടിക്കൂനയുടെ ഉള്ളിൽ കണ്ടെത്തിയപ്പോൾ രാവിലെ ഒന്ന് വിളിച്ചതാണ് ഞാൻ പറഞ്ഞു, അതിന്റെയകത്തു തന്നെ വെച്ചെക്കാൻ.. പക്ഷെ അവനു പേടി, ആരെങ്കിലും അതന്വേഷിച്ചു അങ്ങോട്ട് വരുമോ എന്ന്. ഞാൻ ഒടുക്കം ഫോൺ എടുത്തിട്ട് പറഞ്ഞു നിന്റെ കടയിൽ ചായ കൊണ്ട് വരുന്ന ചോട്ടു അവിടെയുണ്ടോ?!!
അവൻ ഈ പരിസരത്തു എവിടെയോ ഉണ്ട്!! എടാ മനുഷ്യന് കയ്യും കാലും ഉറക്കുന്നില്ല!!, നീയൊന്നു വേഗം വന്നേ…