ഞാൻ ഇരുന്ന സീറ്റിന്റെ മുന്നിൽ വന്നു ഇരുന്നു മോൻ അപ്പൊ അവളും കൂടെ വന്നു ഇരുന്നു… ഞാൻ. ആദ്യം ഒന്ന് നോക്കി എങ്കിലും കൂടുതൽ നോക്കാൻ നിന്നില്ല കണ്ടിട്ട് ജാഡ പാർട്ടി ആണെന്ന് തോന്നി.
അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞു, ടിക്കറ്റ് cheak ചെയ്യാൻ ആള് വന്നു, ttr എന്റെ ടിക്കറ്റ് ചോദിച്ചു, ഞാൻ കൊടുത്തു, കോയബാത്തൂർ ആണ് പോകുന്നത് എന്ന് പറഞ്ഞു.. അയാൾ എന്തോ കുതിക്കുറിച്ചിട്ടു അത് തിരിച്ചു തന്നു.. പിന്നെ അവളോട് ആയി ചോദ്യം,,ടിക്കറ്റ്. അവളുടെ കൈയിൽ നിന്നും ടിക്കറ്റ് വാങ്ങി അയാൾ confrm ചെയ്തു കോയബാത്തൂർ ആണോ, അവൾ അതെ എന്ന് പറഞ്ഞു…ഞാൻ ഒന്ന് നോക്കി അപ്പൊ അവൾ എന്നെ കണ്ട് ഒരു formal ചിരി pass ആക്കി.. ഞാനും തിരിച്ചു ചിരിച്ചു.
Ttr പോയി കഴിഞ്ഞു ഞാൻ മോനോട് ചുമ്മാ കോപ്രായം കാണിച്ചും എന്റെ മൊബൈലിൽ ഉള്ള video കാണിച്ചും അവനോടു കളിച്ചു ഇരുന്നു, മോന്റെ പേര് അച്ചു..അവൻ പെട്ടെന്ന് എന്നോട് കൂട്ട് ആയി, ഞാൻ നല്ലപോലെ പെരുമാറുന്നത് കണ്ടിട്ടാവും അവൾ എന്നോട് ഇങ്ങോട്ട് കേറി മിണ്ടാൻ തുടങ്ങി..
അവൾ…കോയബാത്തൂരിൽ ആണോ പോകുന്നെ അവിടെ ആണോ താമസം…
ഞാൻ…. ഏയ്യ് അല്ല എന്റെ ഒരു frindnte കുറച്ചു things അവിടെ എത്തിക്കണമ് അവനു അവിടെ ആണ് ജോലി..
അവൾ…. ആണോ… ഞാൻ കരുതി അവിടെ ജോലി ആയിരിക്കും എന്ന്…
ഞാൻ….. എനിക്ക് ഇവിടെ പെയിന്റിംഗ് ജോലി അണു.. ഇതിപ്പോ അത്യാവശ്യം ആയതുകൊണ്ട് പോകുന്നതാ.. എനിക്ക് എവിടെ ഇറങ്ങണം എന്ന് കൂടി അറിയില്ല..
അവൾ…. കൊള്ളാം അപ്പൊ അത് അറിയാതെ ആണോ ഈ പോകുന്നെ..
ഞാൻ… അത് സാരമില്ല അവൻ അവിടെ എത്തുമ്പോ വിളിച്ചു റൂട്ട് പറഞ്ഞു തരും, ഞാൻ ഓട്ടോയിൽ കേറിയാൽ മതി അവർ കൊണ്ട് എത്തിക്കും ഈ ന്നു പറഞ്ഞു..
അവൾ… ആണോ എങ്കിൽ സാരമില്ല…
ഞാൻ… ഇയാൾ അവിടെ ആണോ താമസം..
അവൾ… അല്ല അല്ല. എന്റെ കസിൻ നേ കാണാൻ പോകുന്നു, അവിടെ ഒരു ജോലി നോക്കിയിട്ട്ട് അതിന്റെ ഇന്റർവ്യൂ കൂടി അറ്റെൻറ് ചെയ്യണം… അയ്യോ ഞാൻ പേര് ചോദിച്ചില്ല എന്താ പേര്…