അളിയൻ ആള് പുലിയാ 29 [ജി.കെ]

Posted by

“അത്….അല്പം ഒന്നാലോചിച്ചിട്ടു ഗോപു പറഞ്ഞു….പോസ്റ്ററുകൾ അടിക്കാൻ കൊടുത്തു കഴിഞ്ഞു…എന്നാലും സാരമില്ല….സമ്മതിച്ചിരിക്കുന്നു…..ഇത് ഒരു ജീവൻ മരണ പോരാട്ടമാണ് ….ജി കെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ നെന്മാറയിൽ പത്രസമ്മേളനം വിളിക്കും…പ്രഖ്യാപിക്കാൻ പോകുകയാണ്…ജി കെ ജനപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി….അമ്പലപ്പുഴയിൽ നിന്നും ജനവിധി തേടുന്നു…..ഉടൻ തന്നെ ഗോപു പാർട്ടിയിലെ സമുന്നതരെ ബന്ധപ്പെട്ടു….ആദ്യം അല്പം എതിർപ്പുണ്ടായെങ്കിലും അവസാനം എല്ലാവരും അതിനു വഴങ്ങി…..ഗോപു യാത്ര പറഞ്ഞിറങ്ങുമ്പോൾ ജി കെ മനസ്സിൽ പറഞ്ഞു…ഞാൻ അമ്പലപ്പുഴയിൽ വരുന്നത് നിന്നോടുള്ള പ്രതികാരത്തിനല്ല….മറിച്ചു നീ എന്നെ കാണുമ്പോൾ നീറി നീറി പുകയാനാണ്……ഒപ്പം എന്റെ പാറുവും ഉണ്ടാകും….ഞങ്ങൾ സന്തോഷത്തോടെ നിന്റെ മുന്നിൽ കഴിയും…..അതൊരു പ്രതികാരമില്ലാത്ത മനുഷ്യന്റെ വാശിയാണെന്നു കൂട്ടിക്കോ ബാരി…..

*****************************

ശരണ്യയെ ഡിസ്ചാർജ് ചെയ്തു…..ഷബീറും സുനൈനയും കൂടിയാണ് കൂട്ടികൊണ്ടു വന്നത്…..

സമയം പത്തര കഴിഞ്ഞതേ ഉള്ളൂ…..

വണ്ടി പുന്നപ്രയിൽ എത്തി…..കൈതക്കോട് വീടിനുള്ളിലേക്ക് ഷബീർ വണ്ടി കയറ്റി….മുറ്റത്തു നിൽക്കുന്ന നയ്മയുടെ മക്കളെ കണ്ടപ്പോൾ ഷബീർ അത്ഭുതപ്പെട്ടുപോയി…ഇതെപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ……

വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാകണം അഷീമായും ഫാരിയും ഇറങ്ങി വന്നു…..ഒപ്പം ശരണ്യയുടെ മക്കളും അഷീമയുടെ മകനും….

ഇറങ്ങു ശരണ്യേ….ഷബീർ അകത്തേക്ക് തല നീട്ടി പറഞ്ഞു…

ശരണ്യേ കണ്ടപ്പോൾ മക്കൾ ഓടി വന്നു കെട്ടിപ്പിടിച്ചു…..

“അല്ല ഇവരെപ്പോൾ എത്തി…ഒരു മുന്നറിയിപ്പുമില്ലാതെ….കഴിഞ്ഞയാഴ്ച അങ്ങോട്ട് പോയതല്ലേ ഉള്ളൂ.. ബാരി ഇക്ക വരുമെന്നറിയാരുന്നു…ഇവരെ പ്രതീക്ഷിച്ചില്ല….ഷബീർ ചോദിച്ചു….

“നിങ്ങൾ അങ്ങോട്ടിറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ എത്തി…..ഫാരിയാണ് മറുപടി പറഞ്ഞത്…..

“എന്നിട്ടു ബാരി ഇക്കയും ചേട്ടത്തിയുമെന്തേ?

ബാരി കൊച്ച പുറത്തേക്ക് പോയി….നൈമ കുഞ്ഞ അകത്തു കതകടച്ചു അന്നേരം കയറിയതാ…..

“എന്താ അഷീമ …എന്തെങ്കിലും പ്രശ്നം…..ഷബീർ തിരക്കി…..

“അറിയില്ല……ഇത്തി ആരോടും ഒന്നും മിണ്ടിയിട്ടില്ല….അകത്തു അന്നേരം കയറിയതാ…..സുനീറിനെ വിളിച്ചിട്ടു അവൻ ഒന്നും പറഞ്ഞതുമില്ല…..

ശരണ്യക്ക് റംല അമ്മായിയുടെ മുറി ശരിയാക്കി കൊടുക്ക് സുനൈനെ….ഷബീർ പറഞ്ഞു…..

“വലിയ ബുദ്ധിമുട്ടായി അല്ലെ….ശരണ്യ പറഞ്ഞു…..

“എന്ത് ബുദ്ധിമുട്ട്…..ഇതിനൊക്കെയുള്ള കൂലി ഇങ്ങു തന്നാൽ മതി…അല്ലെ സുനൈനെ…..ഷബീർ ചിരിച്ചു കൊണ്ട് പറഞ്ഞു….

“എന്റെ ജീവൻ രക്ഷിച്ച ആളിനോട് എന്നും എനിക്ക് കടപ്പാട് ഉണ്ടായിരിക്കും….

ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു….ഷബീറിന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവനും ഒന്ന് സ്കാൻ ചെയ്തു….

Leave a Reply

Your email address will not be published. Required fields are marked *