“അതൊക്കെ നടക്കുന്ന കാര്യമാണോ ഗോപു…..
“നടക്കും….അതെനിക്ക് വിട്ടേര്…..
നെന്മാറ ഒഴിച്ച് 139 മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചു…..അപ്പോഴും മറുപക്ഷത്തു കൂട്ടത്തല്ല് നടക്കുകയായിരുന്നു…..
(രാഷ്ട്രീയമല്ല ഇത്…..ദയവു ചെയ്തു അങ്ങനെ ചിന്തിക്കരുത്…..ഇത് കഥക്കനുസൃതമായി എഴുതി ചേർക്കുകയാണ്…മുന്നോട്ടുള്ള നീക്കത്തിന്)
“കൃഷ്ണേട്ടാ ചായ….ഉമ്മറത്തിരിക്കുന്ന ജി കെ ക്ക് മുന്നിലേക്ക് ചായയുമായി പാർവതി എത്തി….
“അവിടെ വെച്ചേക്ക്…..ജി കെ അലക്ഷ്യമായി മറുപടി പറഞ്ഞു…..പാർവതി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി…..ജികെ ഉമ്മറത്തിരുന്നു ചായ കുടിച്ചു പത്രവും വായിച്ചു….നിർന്നിമേഷനായി ഇരുന്നു…..പാർവതി പുറത്തേക്ക് വന്നു…കാപ്പി എടുത്തു വച്ചിരിക്കുന്നു…രണ്ടു അപരിചതരെപോലെയാണ് സംസാരം…..
“അവിടെ വെച്ചേക്ക് ഞാൻ എടുത്തു കഴിച്ചോളാം…..
“ഇന്ന് മോള് വരുന്ന ദിവസമാണ്…പാലക്കാട് പോകുന്നില്ലേ മോളെ വിളിക്കാൻ…..
“ആ പോകാം….സമയമാകട്ടെ…..
“കൃഷ്ണേട്ടാ…..പൊറുക്കാൻ പറ്റാത്ത തെറ്റാണു ചെയ്തത് എന്നറിയാം…ക്ഷമ ചോദിയ്ക്കാൻ അർഹയല്ല എന്നുമറിയാം……കൃഷ്ണേട്ടാ….ആ കാലിൽ വീണു മാപ്പപേക്ഷികം…..ഇതിനോടകം നൂറു തവണ ചെയ്തു കഴിഞ്ഞു…..ഞാൻ തെറ്റുകാരിയാണ്…..എന്നോട് പൊറുക്കണം കൃഷ്ണേട്ടാ….അവൾ ജി കെ യുടെ മുന്നിൽ നിന്ന് കൈ കൂപ്പി കരഞ്ഞുകൊണ്ട് കാലിൽ വീണു…..
ജി കെ മുകളിലെ മച്ചിലേക്ക് നോക്കി കണ്ണ് തുടച്ചു…..
“പാർവതി ഞാൻ വെട്ടു കൊണ്ട് കിടന്നത് ഇതേപോലൊരു സംഭവം കാണാണ്ടാത്തിടത്തു വച്ച് കണ്ടതുകൊണ്ടാണ്…..അത് എന്റെ ജീവിതത്തിലും ഞാൻ വിശ്വസിച്ചിരുന്ന രണ്ടുപേർ എന്നെ വഞ്ചിക്കുമ്പോൾ …വേണ്ടാ അതൊന്നും ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല……എനിക്ക് പൊരുത്തപ്പെടാൻ അല്പം സമയം വേണം…..ഞാൻ കല്ലോ മണ്ണോ ഒന്നുമല്ല എല്ലാം താങ്ങാൻ…..ഞാനും ഒരു മനുഷ്യനാണ്….അത്രക്ക് ക്രൂരനുമല്ല…..
“കൃഷ്ണേട്ടാ…എന്റെ തെറ്റാണു…അന്ന് നടന്നത് എല്ലാം….ബാരി…..ബാരി….ബാരിയെ ഞാനാണ്…..
“വേണ്ടാ…..ആ പേര് നമുക്കിടയിൽ ഇനി വേണ്ടാ….അവൻ മുഖമൂടിയണിഞ്ഞ വൃത്തികെട്ടവനാണ്…..മുഖത്തൊന്നും അകത്തൊന്നും…..അവൻ കാരണമല്ലേ ആ പെങ്കൊച്ചിന്റെ തള്ള അകത്തു കിടക്കുന്നത്…ഞാൻ ഇന്നലെ പോയത് അവരെ കാണാനായിരുന്നു…..അവർ മനസ്സ് തുറന്നു കരഞ്ഞു…..എന്റെ വക്കീലിന്റെ മുന്നിൽ….അവൻ….അവരുടെ ജീവിതത്തിലേക്ക് കടന്നു ചെന്നതാണ് അവരുടെ ജീവിതം തന്നെ താറുമാറായത്…..എനിക്ക് അവരെ രക്ഷിക്കണം…..തെറ്റ് ചെയ്തിട്ടുണ്ട് അവർ….ഇല്ല എന്ന് പറയുന്നില്ല….നിന്നെപ്പോലെ….നാളെ നീയും അവന്റെ സമ്പത്തിലും സുഖത്തിലും മയങ്ങി തെറ്റ് ചെയ്‌താൽ നിന്നെ കുറ്റം പറയാനാകില്ല…എന്നെ പോലെ തന്നെ പാവമായിരുന്നു പാവം ഫാരിമോളുടെ ഉപ്പയും….ആ അവനെ നീ ന്യായെകരിക്കരുത്…..നിന്നോട് പൊറുക്കാം….പക്ഷെ സമയം വേണം….നിന്നെ തള്ളിക്കളയാൻ തോന്നുന്നില്ല പാറുവേ…അത്രക്ക് ഇഷ്ടമായതുകൊണ്ടാണ് എല്ലാം മറക്കാൻ ഞാൻ ശ്രമിക്കുന്നത്…..