വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 9 [റിച്ചി]

Posted by

അജു:-(ടെന്ഷനോടെ)ചേച്ചി, ആശേച്ചി എന്നെ വിളിച്ചു എന്റെ പ്രശ്നം എന്താണെന്നു തിരക്കി. ഞാൻ കള്ളം പറഞ്ഞാൽ പുള്ളിക്കാരിക്ക് മനസ്സിലാകും. ഒഴിഞ്ഞു മാറാൻ നോക്കിയിട്ടു പറ്റിയില്ല. അവസാനം ദേഷ്യത്തിൽ ഞാൻ എന്തെക്കൊയോ പറഞ്ഞതു തടിതപ്പി. ചേച്ചി ഒന്ന് ചെന്ന് നോക്കുമോ. എനിക്ക് പേടി ആകുന്നു.

അജു ഒറ്റശ്വാസത്തിൽ പറഞ്ഞു.

മാളു:-ശെരി. നീ ഇവിടെ ഇരിക്ക് ഞാൻ പോയി നോക്കട്ടെ.

അവൻ ഒരുപാടു ഭയന്ന് നില്കുന്നത് കണ്ടപ്പോൾ മാളുവിന്‌ അവനെ ഒന്നും പറയാൻ തോന്നിയില്ല. അവൾ പെട്ടെന്ന് ആശയുടെ മുറിയുടെ മുന്നിൽ എത്തി. തുറക്കാൻ നോക്കി. ലോക്ക്ഡ് ആണ്. അവൾ തട്ടി നോക്കി. നോ റിപ്ലൈ. രണ്ടു മൂന്നു വട്ടം തട്ടിയപ്പോൾ കതകു തുറന്നു. എന്നിട്ടു ആശ ഒന്നും മിണ്ടാതെ പോയി കട്ടിലിൽ ഇരുന്നു. മാളു അകത്തു കയറി കതകടച്ചു ആശയുടെ അടുത്ത് വന്നിരുന്നു. അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരുന്നു. മാളു ആശയോട് കാര്യം തിരക്കി അവൾ ഒന്നും മിണ്ടാതെ ഇരുന്നു. മാളുവും ഒന്നും മിണ്ടാതെ അവളുടെ കൂടെ ഇരുന്നു. ഇനി ചോദിച്ചിട്ടു കാര്യമില്ല എന്ന് അവൾക്കു തോന്നി.മാളു ഫോണെടുത്തു അജുവിന്‌ മെസ്സേജ് അയച്ചു ആശയോട് വന്നു സംസാരിക്കാൻ. ക്ഷമ ചോദിയ്ക്കാൻ .

കുറച്ചു കഴിഞ്ഞപ്പോൾ അജു റൂമിലോട്ടു വന്നു. മാളു പതുക്കെ അവിടെ നിന്നു പോയി. കതകടക്കാൻ അവൾ മറന്നില്ല. അജു ഓടി ചെന്ന് ആശയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി. ആശയും പെട്ടെന്ന് വിഷമത്തിൽ കരയാൻ തുടങ്ങി. കരച്ചിലിനിടയിൽ അജു അവളോട് ഒരു 100 വട്ടം സോറി പറഞ്ഞു. ആശ പെട്ടെന്ന് കരച്ചിൽ അടക്കി കണ്ണുതുടച്ചു.

ആശ:- എനിക്ക് നിന്റെ സോറി ഒന്നും വേണ്ട. എന്താ നിന്റെ പ്രശ്നം? അതറിഞ്ഞാൽ മതി.

അജു മറ്റു നിവർത്തി ഇല്ലാതെ മാളുവിനോട് പറഞ്ഞ അതെ കാര്യങ്ങൾ ആശയോടും പറഞ്ഞു. മുഴുവൻ സത്യവും പറഞ്ഞില്ല. ആശ അത് കേട്ട് ഞെട്ടി തരിച്ചിരുന്നു. അവൾക്കു ഇന്നലെ രാത്രി താൻ ചെയ്ത കാര്യങ്ങളുടെ ഇടയിൽ റൂമിൽ ആരെങ്കിലും ഉള്ളത് ശ്രദ്ധിക്കാൻ വിട്ടുപോയി എന്ന് അപ്പോഴാണ് മനസ്സിലായത്. പെട്ടെന്ന് അവളുടെ മനസ്സിൽ മറ്റൊരു സംശയം വന്നു. രാവിലെ എഴുന്നേറ്റപ്പോൾ തന്റെ ശരീരത്തിൽ ആരോ കയറി മേഞ്ഞ പോലെ ഉള്ള വേദനയും ദേഹത്ത് തുപ്പൽ പോലെ ഉള്ള സ്മെൽ എല്ലാം പെട്ടെന്ന് അവൾ ഓർത്തെടുത്തു. അവളുടെ മനസ്സിൽ ഒരു ഇടിത്തീ വെട്ടി. ഒരിക്കലും അവൾക്കു ചിന്തിക്കാൻ പറ്റാത്ത എന്തോ ഇന്നലെ മുറിയിൽ നടന്നോ എന്ന് അവൾ ഭയന്നു.

Leave a Reply

Your email address will not be published. Required fields are marked *