അജു:- നിങ്ങൾക്കു എന്താ വല്ല ഭ്രാന്തുമുണ്ടോ? ഞാൻ എന്തിനു നിങ്ങളുടെ മുഖത്തു നോക്കാൻ ഭയക്കണം? ഞാനെന്താ കള്ളൻ വല്ലതും ആണോ ഇങ്ങനെ പിടിച്ചിരുത്തി ചോദ്യം ചെയ്യാൻ? എനിക്ക് വേറെ പണിയുണ്ട് ഞാൻ പോകുകയാ.
ആശയുടെ മുഖത്തു പോലും നോക്കാതെ ആണ് അവൻ ഇതൊക്കെ പറഞ്ഞത്. ഇത്രയും പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ അവൻ ആ റൂമിൽ നിന്ന് ഇറങ്ങി പോയി. അവൻ അവന്റെ റൂമിൽ ചെന്ന് കതകടച്ചു ലോക്ക് ഇട്ടു കട്ടിലിൽ കയറി കിടന്നു.
അജുവിന്റെ ആ പെരുമാറ്റം ആശയെ ആകെ തളർത്തി. ഒരിക്കലും അവൻ അവളോട് അങ്ങനെ സംസാരിച്ചിട്ടില്ല. അവൾ കരഞ്ഞുകൊണ്ട് പോയി കതകടച്ചു ലോക്ക് ചെയ്തു എന്നിട്ടു കട്ടിലിൽ ചെന്ന് കിടന്നു ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
രാവിലെ പല വട്ടം ഉറങ്ങിയത് കൊണ്ടാണോ എന്തോ അജുവിന് നേരെ ഉറങ്ങാൻ പറ്റിയില്ല. തുടര്ച്ചയായി കാളിങ് ബെൽ ശബ്ദം കേട്ടിട്ടു ആണ് അജു ഹാളിലേക്ക് ഇറങ്ങി ചെല്ലുന്നതു. അവൻ കതകു തുറന്നു നോക്കി. അയലത്ത് പോയിരുന്ന രുക്കുവും മാളുവും മിട്ടുവും ആയിരുന്നു അത്.
മിട്ടു:- എവിടെ ആയിരുന്നെടാ? എന്താ കതകു തുറക്കാൻ ഇത്ര താമസം?
അജു:- ഞാൻ കിടക്കുവായിരുന്നു. ആശേച്ചി തുറക്കുമെന്ന് കരുതി.
രുക്കു:- പറഞ്ഞപോലെ അവളെവിടെപോയി?
അജുവിന്റെ ഉള്ളിൽ എന്തോ പേടി പോലെ തോന്നി. അത് അവന്റെ മുഖത്തു മാളു ശ്രദ്ധിക്കുകയും ചെയ്തു. അവൾക്കും എന്തോ പന്തികേട് തോന്നി.
മാളു:- ചേച്ചി രാവിലെ എണീറ്റു ജോലികളൊക്കെ ചെയ്തതല്ലേ അമ്മെ. ചിലപ്പോൾ ക്ഷീണത്തിൽ ഉറങ്ങിപോയതായിരിക്കും. അമ്മ ചെന്ന് ഫ്രഷ് ആകു. മിട്ടു നീയും ചെല്ല്. ഞാൻ ഇവന്റെ റൂമിൽ പോയി ഫ്രഷ് ആയികൊള്ളാം.
ഇതും പറഞ്ഞു മാളു നേരെ അജുവിന്റെ റൂമിലേക്ക് പോയി. രുക്കുവും മിട്ടുവും പോയ ശേഷം അജുവും മാളുവിന്റെ പിന്നാലെ പോയി. അവൻ ചെന്നപ്പോൾ മാളു ബാത്‌റൂമിൽ ആയിരുന്നു. അവൻ കതകടച്ചു അവളെ കാത്തു നിന്നു. മാളു ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ കണ്ടത് പരിഭ്രമിച്ചു നിൽക്കുന്ന അജുവിനെയാണ്.
മാളു:- എന്താടാ ഉണ്ടായതു?