ശ്രീ എന്റെ നേരെ നോക്കി കൈ വിടല്ലഡാ എന്ന് മുഖത്ത് നിന്ന് എനിക്ക് വായിച്ചു നോക്കാൻ കഴിയും ആയിരുന്നു.
എന്തായാലും അവരുടെ വർത്തമാനം എന്താണെന്നു അറിയാൻ ഞാൻ അവിടെ പതുങ്ങി മുറിയിൽ കയറി പറ്റി.
ആന്റി :ശ്രീ ഇതെന്ന കണക് ഒന്നും അങ്ങ് ടാലി ആവുന്നില്ലോ.
ശ്രീ :ആവുന്നുണ്ടല്ലോ മം.
“അതൊക്കെ പോട്ടെ നീ എന്തിനടി ഞങ്ങളുടെ ചെറുക്കനെ വളച്ചെടുത്തത്. അതിനു എന്ത് യോഗ്യത അടി നിനക്ക് ഉള്ളത്. നിനക്ക് ഇവിടെ താമസിക്കാൻ അല്ലെ ഇടാം തന്നുള്ളൂ ”
ഇതൊക്കെ കെട്ടേട്ടത്തോടെ അവൾ തല താഴ്ത്തി കണ്ണിൽ നിന്ന് വെള്ളം ചാടി കൊണ്ട് പറഞ്ഞു.
“ഷെമിക്കണം മം ഞാൻ അറിയാതെ അവനെ ഇഷ്ടപ്പെട്ടു പോയി.”
“ഓഹോ കണ്ണീർ ഒക്കെ ചാടി എന്നെ വീഴ്ത്തം എന്ന് ആണോ പരുപാടി. ദേ നിനക്ക് ഒരു ഓപ്ഷൻ ഞാൻ അങ്ങ് തരാം അത് അനുസരിച്ചു ഇല്ലേ നീ ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങണം ”
അവൾ എന്ത് ചെയ്യും എന്ന് ആലോചിച്ചു ആന്റി പറയുന്നത് എന്താണെന്നു നോക്കി നില്കുന്നു.
“ഉം ”
“നിനക്ക് അവനോട് എന്തോരും സ്നേഹം ഉണ്ട് എന്ന് എനിക്ക് അറിയില്ല. പക്ഷേ അവന് ഇഷ്ടം ആണെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് മോൾ ഇന്ന് വിവാഹം കഴിക്കണം ”
ഇത് കേട്ട് അവളും ഞെട്ടി ഞാനും ഞെട്ടി.
“നിനക്ക് ചെവി കേൾക്കില്ലെടി വിജീഷിനെ വിവഹം കഴിക്കുമോ എന്ന് ”
അവളുടെ കണ്ണിൽ നിന്ന് ആദ്യം ഉണ്ടായത് പേടി കണ്ണീർ ആണേൽ ഇപ്പൊ ഉണ്ടാകുന്നത് അനന്ത കണ്ണീർ ആണെന്ന് എനിക്ക് മനസ്സിൽ ആയി.
” നീ ഇത്രയും ഉള്ളോ. ഞാൻ ഒന്ന് ചുമ്മാ പേടിപ്പിച്ചത് അല്ലെ ഉള്ള് അപ്പോഴേക്കും കണ്ണ് നനച്ചു പെണ്ണ്. നിന്റെ യോഗ്യത എന്താണെന്നു അറിയാമോ എന്റെ വിജീഷിന് നിന്നെ ഇഷ്ടം ആയത് തന്നെയാ. പിന്നെ എന്റെ മോളേ പോലെ അല്ലേടി നീ ”
അപ്പോഴേക്കും ആന്റിയുടെ നെഞ്ചില്ലെക് അവൾ ചാരി കെട്ടിപിടിച്ചു കരഞ്ഞു. അവളെ അശോശിപ്പിച്ചു കൊണ്ട് ഇരുന്നു.