നിലത്ത് വീണ അവനെ വീണ്ടും വിക്രം പൊക്കി നേരെ നിർത്തി.
വിക്രം : ” രണ്ടാമത് നീ എന്താ ചെയ്തത്…… ആ പെണ്ണുങ്ങളെ സിബ്ബ് ഊരി സാമാനം കാണിച്ചു അല്ലെ. അതെന്തിനാ മോനെ നീ അങ്ങനെ ഒരു കന്നംതിരിവ് കാണിച്ചത് ”
അവൻ മറുപടി ഇല്ലാതെ കരഞ്ഞുകൊണ്ട് നിന്നു.
വിക്രം : ” മറ്റൊരാളുടെ മുന്നിൽ സ്വന്തം നഗ്നത പ്രദർശിപ്പിച്ച് മനഃപൂർവം അവരെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാണോ. അറിയാതെ കാണിച്ചാൽ പോട്ടെ എന്ന് വയ്ക്കാം അല്ലെങ്കിൽ കമ്ഫോര്ട്ടബിള് ഡ്രസ്സ് ഇട്ടപ്പോ കുറച്ച് കണ്ട പോയതാണെങ്കിൽ പോട്ടെ. ഇത് മനഃപൂർവം കാണിക്കുന്നതല്ലെടാ. അത് ശെരിയാണോ ”
അവൻ അല്ല എന്ന് തലയാട്ടി.
വിക്രം : ” ഷെറിൻ പറ ശെരി ആണോ ”
ഷെറിൻ ബദ്ധപ്പെട്ട് അവളുടെ ഷർട്ടിന്റെ ബട്ടൻസ് പെട്ടെന്ന് ഇട്ടു എന്നിട്ട് വിയർപ്പ് തുടച്ച് അല്ല എന്ന് തലയാട്ടി. താൻ തന്റെ നഗ്നത പലപ്പോഴായി വിക്രമിന്റെ മുന്നിൽ കാട്ടാൻ ശ്രമിച്ച കാര്യങ്ങൾ അവളുടെ മനസ്സിൽ കൂടി പാഞ്ഞു
വിക്രം : ” വാ തുറന്നു പറ ഷെറിൻ ” വിക്രം സ്വരം അല്പം കടുപ്പിച്ചു.
ഞെട്ടിപിടഞ്ഞ ഷെറിൻ അല്ല എന്ന് പറഞ്ഞു.
വിക്രം : ” എന്നാപ്പിന്നെ ഷെറിൻ ഈ ശിക്ഷ കൂടി കണ്ടോളു ”
വിക്രം അവനെ ഭിത്തിയിൽ ചേർത്ത് നിർത്തിയിട്ട് അവന്റെ കഴുത്തിൽ ഒരു കൈ കൊണ്ട് കുത്തി പിടിച്ചിട്ട് അവനെ ഭിത്തിയിൽ ഉരച്ചു കൊണ്ട് പൊക്കി. അത് കണ്ട ഷെറിൻ മുഖം പൊത്തി കളഞ്ഞു. ശ്വാസം കിട്ടാതെ ആ പയ്യൻ പിടഞ്ഞു. അവൻ കാലിട്ടടിച്ചു. വിക്രം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷെറിനെ നോക്കി. നീ ഇപ്പോൾ കാണിക്കുന്ന വശീകരണ പരിപാടി ഇനി കാണിച്ചാൽ ഇതുപോലെ നിന്നെയും ഇടിക്കും എന്നാണ് വിക്രം പറയാതെ പറഞ്ഞത്.
വിക്രം അവനെ വിട്ടതും അവൻ ജീവൻ തിരിച്ചു കിട്ടിയ പോലെ നിലത്ത് കിടന്നു ശ്വാസം വലിച്ചെടുത്തു.
വിക്രം : ” ഷെറിൻ ശിക്ഷകൾ എല്ലാം കണ്ടില്ലേ. “