വിക്രം : ” നീ ആ കൊച്ചിനെ ജാക്കി വച്ചോടാ മോനെ ”
അവൻ : ” അറിയാതെ പറ്റിപ്പോയി സാറെ ഇനി എന്നെ തല്ലല്ലേ ”
വിക്രം തിരിഞ്ഞു ഷെറിനെ നോക്കി. കണ്ടോ ഇങ്ങനെ വേണം ചോദിക്കാൻ കണ്ട് പഠിച്ചോ എന്ന് ഒരു ഭാവം ആയിരുന്നു വിക്രമിന്റെ മുഖത്ത്.
വിക്രം : ” അനുവാദം ഇല്ലാതെ ഒരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് തെറ്റല്ലേ മോനെ ”
അവൻ പേടിച്ചിട്ട് അതേയെന്ന് തലയാട്ടി.
വിക്രം ഷെറിന്റെ നേരെ തിരിഞ്ഞു. വിക്രം : ” ഷെറിൻ പറ അത് തെറ്റല്ലേ ”
ഷെറിന്റെ മനസ്സിൽ കൂടി അപ്പോൾ ഒരു കൊള്ളിയാൻ മിന്നി. ചോദിക്കുന്നതും തല്ലുന്നതും അവനെ ആണെങ്കിലും വിക്രം തനിക്ക് ഒരു താക്കീത് നൽകുകയാണ്. താൻ അനാവശ്യമായി വിക്രമിന്റെ ദേഹത്ത് പലപ്പോഴായി തട്ടുകയും മുട്ടി ഉരുമ്മുകയും ചെയ്തിട്ടുണ്ട്. അതാണ് വിക്രം തന്നോട് ആ ചോദ്യം ചോദിച്ചത്.
വിക്രം : ” ചോദിച്ചത് കേട്ടില്ലേ ഷെറിനെ ”
ഷെറിൻ : ” കേട്ടു സാർ ”
വിക്രം : ” ആ എന്നാൽ ഉത്തരം അങ്ങോട്ട് പറഞ്ഞെ ”
ഷെറിൻ : ” അത് തെറ്റാണ് സാർ ”
വിക്രം : ” അങ്ങനെ അല്ല വ്യക്തമായി പറ ”
ഷെറിൻ ” അനുവാദം ഇല്ലാതെ ഒരാളുടെ ശരീരത്തിൽ സ്പർശിക്കുന്നത് തെറ്റാണ് സാർ ”
വിക്രം : ” ആ അതാണ്…… അപ്പൊ അതിനുള്ള ശിക്ഷ അങ്ങു തന്നേക്കട്ടെ ശ്ശെ കൊടുത്തേക്കട്ടെ ഷെറിനെ ”
ഷെറിൻ പേടിച്ചു തലയാട്ടി. ശിക്ഷ കൊടുക്കട്ടെ എന്ന് പറയേണ്ടിടത്ത് തരട്ടെ എന്ന് വിക്രം മനഃപൂർവം ചോദിച്ചതാണ് എന്ന് ഷെറിനു മനസിലായി.
വിക്രം പൊടുന്നനെ ആ പയ്യനെ ഭിത്തിയിൽ ചേർത്ത് വച്ചു വയറ്റിൽ കൈ ചുരുട്ടി ആഞ്ചാറു നല്ല ഇടി അങ്ങ് ഇടിച്ചു. അതോടെ വയറും പൊതിഞ്ഞു പിടിച്ച് അവൻ നിലത്ത് കിടന്ന് പിടയാൻ തുടങ്ങി. അത് കണ്ട ഷെറിൻ പേടിച്ചു വിറച്ചു. അവൾക്ക് മൂത്ര ശങ്ക തോന്നി തുടങ്ങി. അവൾ പേടിച്ചു മുള്ളി പോകുമോ എന്ന് അവൾ ഭയന്നു. ഇടിക്കുന്നത് അവനെ ആണെങ്കിലും അത് തനിക്കും കൂടി ഉള്ളതാണ് എന്ന് അവൾക്ക് തോന്നി.