പെട്ടെന്ന് മറ്റൊരു കോൺസ്റ്റബിൾ അകത്തേക്ക് കയറി വന്നു.
അയാൾ : ” സാറെ ബസ്സിൽ കോളേജ് പെൺപിള്ളേരെ ജാക്കി വച്ചെന്നും പറഞ്ഞ് ഒരുത്തനെ കൊണ്ടുവന്നിട്ടുണ്ട് ”
അത് കേട്ടതും വിക്രം സീറ്റിൽ നിന്ന് എഴുന്നേറ്റു. വിക്രം പോകുന്നത് ഷെറിൻ നോക്കി നിന്നു. ക്യാബിൻ ഡോർ തുറന്ന് പുറത്തേക്ക് പോയ വിക്രം ഉടനെ തന്നെ തിരിച്ചു വന്നു.
വിക്രം ഷെറിനെ തറപ്പിച്ചോന്ന് നോക്കി. ഷെറിൻ സത്യത്തിൽ ആ നോട്ടത്തിൽ നാണത്താൽ പൂത്തുലഞ്ഞു.
വിക്രം : ” ഷെറിൻ ഇതുവരെ ആണുങ്ങളെ ചോദ്യംചെയ്തിട്ടില്ലല്ലോ ”
ഷെറിൻ : ” ഇല്ല സാർ ”
വിക്രം : ” എന്നാൽ വാ ഇന്ന് പഠിപ്പിച്ചു തരാം ”
എങ്ങനെയും വിക്രമിന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കുന്ന ഷെറിൻ ഉടനെ തന്നെ ചാടി തുള്ളി അവന്റെ കൂടെ പോയി.
പോലിസ് സ്റ്റേഷനിൽ അപ്പോൾ ബസിന്റെ കണ്ടക്ടറും ഡ്രൈവറും ഒരു കോളേജ് പെൺകുട്ടിയും അവളുടെ മാതാപിതാക്കളും പിന്നെ ജാക്കി വച്ചു എന്ന് പറയപ്പെടുന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു.
വിക്രം ആകെ ദേഷ്യം പിടിച്ചത് പോലെ വന്നു.
വിക്രം : ” പറ എന്താ സംഭവിച്ചത്. ”
കുറച്ച് കരഞ്ഞു കലങ്ങിയ കണ്ണുമായി നിന്ന പെൺകുട്ടി ബദ്ധപ്പെട്ട് എന്തൊക്കെയോ പറയാൻ തുടങ്ങി. പക്ഷെ വിക്രം വേണ്ടാ എന്ന് ആംഗ്യം കാണിച്ചു.
വിക്രം : ” കണ്ടക്ടർ പറ ”
കണ്ടക്ടർ : ” സാറെ ഇവൻ ഈ കൊച്ചിനെ ബസിന്റെ അകത്തു വച്ചു വേണ്ടാതീനം ചെയ്തു സാറെ ”
ഇത് കേട്ട പയ്യൻ : ” അയ്യോ അല്ല സാർ അത് ബസ് ബ്രേക് പിടിച്ചപ്പോ അറിയാതെ മുട്ടിപ്പോയതാ ”
കണ്ടക്ടർ : ” അല്ല സാർ പെൺകുട്ടി ഒച്ച വച്ചപ്പോൾ അത് ചോദിക്കാൻ ചെന്ന മുൻപിൽ ഉണ്ടായിരുന്ന സ്ത്രീകളെ ഇവൻ പാന്റിന്റെ സിബ്ബ് ഊരി കാണിച്ചു സാറെ ”
വിക്രം : ” ആ മതി. ”
വിക്രം കുട്ടിയുടെ അച്ഛനെ മാറ്റി നിർത്തി സംസാരിച്ചു. ആ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നും ഇതൊന്നും വല്യ കാര്യമല്ല ഇതോർത്തു വിഷമിക്കണ്ട കാര്യമില്ല എന്ന് കുട്ടിയെ പറഞ്ഞു മനസിലാക്കണം എന്നും പറഞ്ഞു. എന്നിട്ട് പ്രതി ഒഴിച്ച് ബാക്കി എല്ലാവരോടും പൊയ്ക്കൊള്ളാൻ പറഞ്ഞു.