അവൾ അവനെ കെട്ടി പിടിച്ച് ചുംബിച്ചു… “എന്റെ ജീവിതത്തിൽ ഇത്രേം സുഖം കിട്ടീട്ടില്ല…” “ശരിക്കും…” “ഉം… ശരിക്കും…” അവൾ അവനെ നോക്കി കണ്ണുകൾ ഇറുക്കി അടച്ചു…
****************************************************************************** കാര് ഓടിക്കുന്നത് വിശ്വൻ ആയിരുന്നെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ വലിയ പ്ലാസ്റ്റിക് ബാഗിലായിരുന്നു… “ഞാൻ അപ്പോഴേ പറഞ്ഞതാ…” “ഇനി ഇപ്പൊ എന്ത് ചെയ്യും വിശ്വാ…” “എന്ത് ചെയ്യാൻ… ആലോചിക്കട്ടെ…” “അല്ല വേറെ ആരേലും കണ്ടിട്ടുണ്ടോ…” കുമാരൻ നായർ ചോദിച്ചു… “മിണ്ടി പോകരുത്… തന്റെ ഒടുക്കത്തെ ആക്രാന്തം…” മേനോൻ സാർ ചൂടായി… കുമാരൻ നായർ താൾ താഴ്ത്തി… “അല്ല വിശ്വാ… ഞാൻ തേനിക്ക് വിളിച്ചു പറയട്ടെ… മീറ്റിങ് മാറ്റി വെക്കാൻ…” “വേണ്ടാ…മീറ്റിംഗിന് നമ്മുക്ക് പോയെ പറ്റൂ… പക്ഷെ അതിനു മുൻപ്… ” അവൻ വലിയ ബാഗിലേക്ക് നോക്കി… അവർ കാടിനു നടുവിലൂടെയുള്ള ഒരു പാതയിലേക്ക് കാര് കയറ്റി… “അല്ല കാട്ടിൽ…”. “ഞാൻ ആ മാടനോട് വരാൻ പറഞ്ഞിട്ടുണ്ട്…” വിശ്വൻ പറഞ്ഞു… അവർ കുറച്ച് ദൂരം പോയപ്പോ ഒരു വണ്ടി നിർത്തി ഇട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു… “അത് മാടന്റെ വണ്ടി ആണോ…” “ഉം… ” അവർ കാർ നിർത്തി… ഒരു തമിഴനെ പോലെ തോന്നിക്കുന്ന ആൾ അവരുടെ കാറിനടുത്തേക്ക് വന്നു… അവർ കാറിൽ നിന്നും ഇറങ്ങി.. “മാടാ… കാറിൽ ഒരു ബാഗ് ഉണ്ട്…അതിനുള്ളിലെ സാധനം നശിപ്പിക്കണം…” “ശരി അബ്രാ…” അയാൾ കാർ ഡോർ തുറന്നു… ബാഗ് നിലത്തേക്ക് വലിച്ചിട്ടു… “അംബ്രാ… എനക്ക് തനിയാ മുടിയാത്… റൊമ്പ വെയിറ്റ്…” “ഉം… ഹും… വേറെ ആരും അറിയാൻ പാടില്ല…” വിശ്വൻ ബാഗിന്റെ കെട്ടഴിച്ചു… അതിനുള്ളിലേക്ക് നോക്കിയ മാടന്റെ കണ്ണുകൾ പേടികൊണ്ട് വിറച്ചു… ഒരു പതിനെട്ടുകാരി പെണ്ണിന്റെ മൃതദേഹം…
“അംബ്രാ… ഇത്…” “ഹാ… ശവം… എന്താ നീ കണ്ടിട്ടില്ലേ…”
തുടരും…