ഇങ്ങേരു ചേച്ചിയെ കണ്ടാൽ എല്ലാം തീരും.. ചേച്ചി തകരും..
എനിക്ക് ആകെ മുഴുവൻ ഭ്രാന്തായി..ഒന്ന് ഇങ്ങേരെ എങ്ങനേലും ഇവിടുന്നു പറഞ്ഞു വിടണം.. രണ്ടു.. ചേച്ചി ഇവിടെ കൂട്ടി കൊടുക്കാൻ കൊണ്ട് വരാൻ പ്ലാൻ ഇട്ടതിലെ ദേഷ്യം.. എന്റെ ഞരമ്പുകളിൽ ദേഷ്യം ഇരമ്പി വന്നു..
“ഡാ മൈരേ.. നീ ആണോ എന്റെ വൈശാലി ചേച്ചിയെ പിഴപ്പിക്കാൻ നാഗ്പൂർക്ക് കൊണ്ട് വന്നേ” ഞാൻ ആക്രോശിച്ചു അങ്ങേർക്ക് നേരെ ചെന്ന്.. കവിള് നോക്കി ഞാൻ ഒരെണ്ണം പൊട്ടിച്ചു.. അങ്ങേരു താഴേക്ക് വീണു..
കൂടെ നിന്ന അംഗ രക്ഷകർ എന്നെ കടന്നു പിടിച്ചു ഭിത്തിയിലേക്ക് ചേർത്ത് നിർത്തി.. എന്റെ കൂമ്പിനിട്ട് കുറെ ഇടിച്ചു..
“ഉസ്‌കോ ചോടോ.. വോ മേരെ ബേട്ടാ ജൈസ ഹെ ” (അവനെ വിടൂ.. അവൻ എന്റെ മോനെ പോലെയാണ്) കൂടെ ഉള്ള ഒരു ഗുണ്ട പിടിച്ചു എണീപ്പിക്കുന്നതിനു ഇടയിൽ വിൻസെന്റ് പറഞ്ഞു..
അവന്മാർ ഇടി നിർത്തി.. എന്നെ വിട്ടു..
മോനെ പോലെയോ.. ഞാനോ..
ഞാൻ താഴേക്ക് നോക്കി.. അവർ ഒന്നും അറിഞ്ഞ മട്ടില്ല.. അവിടെ പാട്ടൊക്കെ ഇട്ടിരുന്ന കൊണ്ട് എന്റെ വിളി ഒന്നും അവർ കേട്ട് കാണില്ല.. ഭാഗ്യം.. ചേച്ചി അപ്പോളും ഫുഡ് കഴിച്ചു കൊണ്ടിരുന്നു..
“അപ്പൊ നിനക്ക് വൈശാലിയെ അറിയുമോ? അവൾ ഇവിടെ എത്തിയോ?” വിൻസെന്റ് കവിൾ തടവി കൊണ്ട് പറഞ്ഞു..
ഞാൻ താഴേക്ക് നോക്കി..
വിൻസെന്റും..
വിൻസെന്റിന്റെ മുഖം മാറുന്നത് ഞാൻ കണ്ടു.. പക്ഷെ ഞാൻ പ്രതീക്ഷിച്ചത് ഒരു ഇരയെ കിട്ടിയ സന്തോഷം ആ മുഖത്തു പടരും എന്നാണു.. പക്ഷെ ഒരു അങ്കലാപ്പ് ആണ് അവിടെ തെളിഞ്ഞത്..
“ഡാ മോനെ.. ഇത് വൈശാലിയുടെ കല്യാണം ആണോ.. അത്.. ആ നാണു അല്ലെ.. ഇതെങ്ങനെ.. നീ അവളെ ആ നാണുവിന് കെട്ടിക്കുവാണോ?”
ഞാൻ ഒന്നും മിണ്ടാതെ അങ്ങേരെ നോക്കി നിന്നു.. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.. രാജൻ പട്ടേൽ മലയാളം പറയുന്നു.. അങ്ങേരു വിൻസെന്റ് ആയി.. ഞാൻ അങ്ങേരുടെ മോനെ പോലെ ആയി.. ഇങ്ങേർക്ക് നാണുവിനെയും അറിയാം.. ഇവരൊക്കെ സത്യത്തിൽ ആരാ.. ഞാൻ കിളി പോയി നിന്നു..