കുറച്ചു തടിമാടന്മാർ..
അവർ എന്നെ കടന്നു പോയി..
രണ്ടടി മാറിയിട്ട് ആ കൂട്ടത്തിൽ ഒരാൾ തിരിഞ്ഞു എന്റെ നേർക്ക് വന്നു..
“കൃഷ്ണാ.. തു ഇഥർ കൈസേ? ” (കൃഷ്ണാ.. നീ എന്താ ഇവിടെ?)
“ആപ് കോൻ ഹേ? മുജ്‌ഹേ കൈസേ മാലൂം?” (നിങ്ങൾ ആരാണ്.. എന്നെ എങ്ങനെ അറിയാം)
“മേം രാജൻ പട്ടേൽ.. ഇസ് ബിൽഡിംഗ് കാ ഒർണർ ഹും” (ഞാൻ രാജൻ പട്ടേൽ .. ഈ ബിൽഡിംഗ് ന്റെ ഓണർ ആണ്)
അങ്ങേര് വെളിച്ചത്തേക്ക് മാറി നിന്നു..
ദൈവമേ.. ഇത് അങ്ങേരു തന്നെ.. അന്ന് ഫോട്ടോയിൽ കണ്ട പട്ടേൽ.. ചേച്ചിടെ കയ്യിലെ അഡ്രസ്സിലെ പട്ടേൽ.. എല്ലാം കുളം ആകും.. ചേച്ചിയെ അങ്ങേര് കണ്ടാൽ.. എന്താകുമോ.. എന്റെ കയ്യും കാലും വിറച്ചു..
ഉള്ള ധൈര്യം സംഭരിച്ചു ഞാൻ തിരിച്ചു ചോദിച്ചു..
“ആപ്പ്കോ മേരെ നാം കൈസേ മാലൂം” (നിങ്ങൾക്ക് എന്റെ പേര് എങ്ങനെ അറിയാം)
“ഹ.. ഹ.. അതൊക്കെ ഒരു വല്യ കഥ ആണ്.. ”
ങേ.. പട്ടേൽ.. മലയാളം പറയുന്നു.. ഇതെന്തു മറിമായം..
“നിങ്ങൾക്ക് എങ്ങനെ മലയാളം അറിയാം” ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..
“അതും വല്യ ഒരു കഥ ആണ്.. ഞാൻ എല്ലാം പറയാം.. നീ എന്താ ഇവിടെ?”
“ഞാൻ ഇവിടെ ഒരു കല്യാണത്തിന് വന്നതാ.. ഒരു കൂട്ടുകാരന്റെ..”
“ഓ.. അവരുടെ ആണോ താഴെ ഫങ്ക്ഷന്.. ”
അങ്ങേരു ഒന്ന് താഴേക്ക് നോക്കി.. എന്റെ നെഞ്ചോന്നു പാളി.. ചേച്ചിയെ കണ്ടാൽ അങ്ങേർക്ക് മനസ്സിലാകുമോ? ഇങ്ങേരു ചേച്ചിയെ കണ്ടിട്ടുണ്ടോ? വിൻസെന്റ് അല്ലെ ചേച്ചിക്ക് അഡ്രസ് കൊടുത്തേ? അവൻ അല്ലെ പിമ്പ്.. ഇവൻ നേരിട്ട് ഇത് വരെ ചേച്ചിയെ കണ്ടു കാണത്തില്ല..
ഭാഗ്യത്തിന് അങ്ങേരു ചേച്ചിയെ കണ്ടില്ല.. കണ്ടെങ്കിൽ തന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു..
“നിങ്ങൾ കാര്യം പറ.. എന്നെ എങ്ങനെ അറിയാം.. ”
“ശെടാ.. ഓക്കേ.. എന്റെ ശെരിക്കും പേര്.. വിൻസെന്റ് എന്നാണു”
വിൻസെന്റ്.. ചേച്ചിടെ വിൻസെന്റ്.. ചേച്ചിയെ പിഴയ്പ്പിക്കാൻ കൊണ്ട് വന്ന വിൻസെന്റ്.. പിമ്പ് വിൻസെന്റ് ..പിമ്പ് വിൻസെന്റ് ആണ് അപ്പൊ രാജൻ പട്ടേൽ .. നാഗ്പുർ അടക്കി വാഴുന്ന രാജൻ പട്ടേൽ ..