ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍]

Posted by

സഖി എന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്തെ മാറ്റം കണ്ട് മാമി ചിരിക്കുന്നുണ്ട്.നുണക്കുഴിയുള്ള ആ കവിൾ പിടിച്ചുവലിക്കാൻ ഞാൻ കൈ നീട്ടിയപ്പോൾ മാമി തടഞ്ഞു.

“പോടാ കുളിക്കാത്ത ചെറുക്കാ ”

“ഓ തമ്പ്രാട്ടി ” കുണുങ്ങി ചിരിച്ച മാമി എന്റെ നേരെ വന്നു നെറ്റിയിൽ ഒരുമ്മ തന്നു. തുളസിയുടെയും, ചന്ദനത്തിന്റെയും സുഗന്ധം മുറിയാകെ പരക്കുന്നപോലെ തോന്നി. പത്രം എന്റെ കയ്യിൽ തന്നു മാമി ചായക്ക് വെള്ളം വെച്ചു. സൈഡിലെ സ്ലാബിന്റെ മുകളിൽ ഇരുന്ന എന്റെ പ്ലേറ്റിലേക്ക് പൂ പോലുള്ള ഇഡലിയും, ചമ്മന്തിയും സാമ്പാറും. ഹാ!ഒന്നും നോക്കിയില്ല വാരിവലിച്ചു തിന്നു. കൂടെ ഒന്നാതരം ചായയും. എന്റെ തീറ്റ കണ്ട് സാധാരണ പോലെ മാമി എന്റെ അരികിൽ നിന്നു.

കഴിച്ചു കഴിഞ്ഞു ഹാളിലെത്തിയപ്പോൾ അതാ അവിടുത്തെ സോഫ എന്നെ മാടിവിളിക്കുന്നു നേരെ ചെന്നു ചാഞ്ഞപ്പോൾ മാമിയും വന്നു.

“എടാ ചെറുക്കാ നാളെ ഞാൻ ചെന്നൈക്ക് പോകും. എന്നത്തേയും പോലെയല്ല. ഇനി ഇങ്ങട്ട് തിരിച്ചു വരുവൊന്ന് അറിയില്ല”   എന്റെ തല ആ മടിയിലേക്കെടുത്തുവച്ചുകൊണ്ട് മാമി പറഞ്ഞു.

“അതെന്താ മാമി “എന്റെ ശബ്‌ദം ഇടറിയിരുന്നു.

“വയസ്സായാൽ അങ്ങനെയാണെടാ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നമ്മൾ വഴങ്ങേണ്ടിവരും.മക്കൾ തീരുമാനിക്കുന്നതുപോലെ ”

“എന്നാലും മാമി…. ”

“നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങട്ട് പറന്നു വരും.അതിനെനിക്ക് അരുടേയും അനുവാദം വേണ്ടല്ലൊ….കേട്ടോടാ കുളിക്കാത്ത ചെക്കാ ” സങ്കടം വിട്ടു മാമി പഴയ ആളായി.ഞാൻ ഒന്ന് ചിരിച്ചപ്പോൾ മാമിയുടെ വിരലുകൾ എന്റെ തലയിലൂടെ ഇഴഞ്ഞു.

“എടാ നീ കഥപറയാന്ന് പറഞ്ഞിട്ട് എത്ര നാളായി” കുസൃതി ഒളിപ്പിച്ച ശബ്ദത്തോടെ മാമി ചോദിച്ചു.

“കഥയോ എന്ത് കഥ ” മനസിലാവാതെ ഞാൻ മാമിക്കുനേരെ തലചെരിച്ചു.

“നിന്റെയും അച്ചുവിന്റെയും കഥ ഇനി എനിക്ക് കേൾക്കാൻ കഴിഞ്ഞെന്നു വരില്ല. അറിയാല്ലോ. നാളെ ഞന്‍ങ്ങു പോകും”

“അത് കഥയായിട്ടൊന്നുല്ല.ഒരു ദിവസം…….”

“നിക്ക് നിക്ക്..” പറയാൻ വാ തുറന്ന എന്നെ സമ്മതിക്കാതെ മാമി തടഞ്ഞു.

“ഇങ്ങനെ പറഞ്ഞാൽ എന്താ സുഖം നീ ഡീറ്റൈൽ ആയിട്ടു പറ ”

“അതുവേണോ “

Leave a Reply

Your email address will not be published. Required fields are marked *