“ഹേയ് ഇല്ല ല്ലോ എന്താ അങ്ങനെ ചോദിച്ചേ?……”ഞാൻ ഒന്ന് പരുങ്ങി.
“അല്ല എനിക്കങ്ങനെ തോന്നി ” അവളൊന്നു എന്നെ ചൂഴ്ന്നുകൊണ്ട് പറഞ്ഞു.
“പിന്നെ രാത്രിയിലേക്കുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് അവൾക്ക് എടുത്ത് കൊടുക്കണം. ഒക്കെ ” അവളെന്റെ കവിൾ ഒന്ന് വലിച്ചു.
ഞാൻ തലയിട്ടി ഒന്ന് ചിരിച്ചപ്പോൾ അവൾ ടാറ്റ പറഞ്ഞു പുറത്തേക്കിറങ്ങി.