എന്താ ഈ ഡ്രെസ്സിനു കുഴപ്പം… ഇതു ഞാനെപ്പോഴും ഇടുന്നതാണല്ലോ… നീ വന്നു കിടന്നേ വിനൂട്ടാ.. രാത്രീല് അവന്റെയോരോ ചോദ്യങ്ങൾ..
അതും പറഞ്ഞു അവൾ എന്റെ റൂമിൽ കേറി ബാഗ് വെച്ച് ചേച്ചിയുടെ റൂമിലോട്ടു തിരിച്ചു നടന്നു…
എങ്ങോട്ടാടി.. പോത്തേ..
വിനൂട്ടാ വിട്ടേ ഞാൻ പോയി കിടക്കട്ടെ…..
കുറച്ചു സമയല്ലേ ഉള്ളൂ നേരം വെളുക്കാൻ ഇനി മോളു അങ്ങോട്ടൊന്നും പോവാൻ നിൽക്കണ്ടാ… അല്ലേലും കെട്ട്യോന്റെ കൂടെ അല്ലെ ഭാര്യ കിടക്കേണ്ടേ..
എന്താന്ന്…. അത് കെട്ട് കഴിഞ്ഞിട്ടല്ലേ… നീ കൈ വിട്ടേ വിനൂട്ടാ… എനിക്ക് ഉറക്കം വരുന്നു…
എടീ പൊട്ടിക്കാളി ഞാൻ നിന്നെ പൂശാൻ വിളിക്കല്ലാ.. കൂടെ കെട്ടിപിടിച്ചു കിടക്കാൻ വിളിക്കണതാ…
ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ നിന്നെ… നീയൊന്നു പോയി കിടന്നേ വിനൂട്ടാ…
എന്റെ ലച്ചൂസേ… പ്ലീസ് ഡാ… എനിക്ക് നിന്നെ കുറച്ചു നേരം കെട്ടിപിടിച്ചു കിടന്നാൽ മാത്രം മതീടി… ഞാൻ വേറൊന്നും ചെയ്യില്ല പ്രോമിസ്…
നിന്റെ ഈ നേരോം കാലോം ഇല്ലാത്ത റൊമാൻസ് ഇച്ചിരി കൂടുന്നുണ്ട്ട്ടോ വിനൂട്ടാ…
എന്റെ ലച്ചൂസേ എനിക്കിത് നിന്നോടല്ലടി പ്രകടിപ്പിക്കാൻ പറ്റൂ… വേറെ ആരോടേലും കാട്ടിയാൽ എന്നെ ചെരുപ്പൂരി അടിക്കില്ലേ….പ്ലീസ് ഡാ മുത്തേ….
അങ്ങനെ അവസാനം എന്റെ സോപ്പിങ്ങിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു…
ഞാനങ്ങനെ അവളെയും ചേർത്ത് പിടിച്ചു കട്ടിലിൽ ചെന്നുകിടന്നു… കുറച്ചു നേരം പിന്നെ ഞങ്ങളൊന്നും മിണ്ടിയില്ല… ശേഷം…
ലച്ചൂസേ ഡീ നീ ഉറങ്ങിയോ…എന്റെ നെഞ്ചിൽ തലയും വെച്ച് കെട്ടിപിടിച്ചു കിടക്കുന്ന അവളുടെ പുറത്തുകൂടി തഴുകികൊണ്ട് ഞാൻ ചോദിച്ചു….
ഇല്ല എന്താ…
നീ രാവിലെ വിളിച്ചപ്പോൾ എന്താ പറയാനുണ്ടെന്ന് പറഞ്ഞേ….
അത് ഒന്നുല്ലടാ നിന്റെ ചേച്ചീടെ കാര്യാ…
ചേച്ചീടെ കാര്യോ.?
മം നിന്നെ അന്ന് അവള് വിളിച്ച ദിവസം അവളെ പെണ്ണുകാണാൻ കുറച്ചു പേർ വന്നായിരുന്നു…
പെണ്ണുകാണാനോ… എന്നിട്ടെന്നോട് ആരും പറഞ്ഞില്ലല്ലോ…