എടാ ദുഷ്ട്ടാ നിയാ പെണ്ണിന്റെ തലേ തൊട്ട് സത്യം ചെയ്തിട്ടാലേ ഇന്നലെ പട്ടി നക്കുന്ന പോലെ ഇരുന്നു കുടിക്കുന്നുണ്ടാർന്നെ…. പെട്ടന്ന് പിന്നിൽ നിന്നും ഇതെല്ലാം കേട്ട് നിന്ന ലിജോ പറഞ്ഞതും ഞാൻ ശെരിക്കും ഞെട്ടി….
എന്റെ പൊന്നളിയാ ചതിക്കല്ലേ.. ഇപ്പൊ ഒന്ന് സെറ്റാക്കി വരുന്നുള്ളു… ഞാൻ ഫോൺ പൊത്തി പിടിച്ചുകൊണ്ടു പതുക്കെ അവനോടായി പറഞ്ഞു….
ഹലോ…. ഹലോ…. ആരാത്…
ഹലോ ലച്ചൂസേ പറയ്….
അതാരാടാ ദുഷ്ട്ടാന്നൊക്കെ പറയുന്നേ…
ദൈവമേ പെട്ടല്ലോ… ഇനി ഞാനെന്ത് പറയും… ഒരു നിമിഷം മനസ്സിൽ പല പല ചിന്തകൾ കടന്നുവന്നു….
അത് പിന്നെ ലച്ചൂസേ… അതാ ലിജോ എന്തെക്കെയോ പറയാ അവിടെ…
എന്താ തലേ തൊട്ട് എന്നൊക്കെ പറയുന്ന കേട്ടല്ലോ…
ആഹ് അതോ…..
പല തമിഴ് സിനിമകളിലും വടിവേൽ ഇടുന്ന ഫേസ് റിയാക്ഷൻ ആയിരുന്നു അപ്പോൾ എന്റെ മുഖത്ത്….
ഡീ അത്… അവനാ രാഹുലിന്റെ തലേക്കൂടെ വെള്ളമൊഴിച്ച കാര്യം പറയാർന്നു… നിനക്കെന്തൊക്കെയാ അറിയേണ്ടേ…
മം ശെരി…പിന്നെ നിന്റെ ചേച്ചി വിളിച്ചിട്ടെന്താ നീ ഫോൺ എടുക്കാഞ്ഞേ…
ഞാൻ എടുത്തായിരുന്നല്ലോ…
എന്നിട്ടാണോ അവളിവിടെ വിഷമിച്ചിരിക്കുന്നെ…..
ഏ.. എന്തോന്ന്… അപ്പൊ നീ…വീട്ടിൽ….
എടാ പട്ടി ഞാനതാണോ നിന്നോട് ചോദിച്ചേ…. ശെരി നീ എപ്പഴാ എത്താ…
ഞാൻ രാത്രി ഒരു 2 മണിയൊക്കെ ആവും…
അതെന്താ.. അത്രേം നേരോക്കെ…
ഇവിടുന്ന് അങ്ങോട്ട് ഫ്‌ളൈറ്റിൽ അല്ല വരുന്നേ… ട്രാവലറിലാ… പോരാത്തേന് ഞങ്ങൾ കുറച്ചു കഴിഞ്ഞേ ഇറങ്ങു…
മം ശെരി…
എന്താ പറയാനുണ്ടെന്ന് പറഞ്ഞേ..!!!
അത് വന്നിട്ട് പറയാം… ശെരി ഞാൻ വെക്കാ….
വെക്കല്ലേ വെക്കല്ലേ….
എന്താടാ….
ഡീ നീ വീട്ടിൽ ഉണ്ടോ….
ഉം… ഉണ്ട്… ഇന്നലെ വന്നു…
ആണോ… ഡീ പിന്നെ ചുമ്മാ വന്നതാണേൽ ഇന്ന് പോണ്ടാട്ടോ ഞാൻ വന്നിട്ട് കൊണ്ടാക്കാം….